Friday, April 27, 2007

പ്രണയം മണ്ണാങ്കട്ട...

കാമുകാ...
നിന്റെ കരങ്ങളില്‍ ഞാന്‍ ഉറങ്ങി വീണു,
സ്വപ്നങ്ങളെ സ്വപ്നം കണ്ടു,
കാണാത്ത സ്വപ്നങ്ങളും,
രുചിക്കാത്ത വീഞ്ഞും,
കൊഴിയാത്ത പൂക്കളും,
പാടാത്ത ഗാനങ്ങളും,
വെറുക്കാത്ത സൌന്ദര്യങ്ങളും...
ഞാന്‍ ഉണര്‍ന്നപ്പോള്‍,
കാമുകന്മാര്‍ കെട്ടുക്കഥയിലായിരുന്നു.

6 comments:

G.MANU said...

oru sathyam paranjathinu cheers...

Abdu said...

പ്രണയം ആണ്‍‌വാഴ്ചയുടേ ഉപകരണമാണെന്ന് കുട്ടിരേവതി

ഗുപ്തന്‍ said...

നന്നായെഴുതിയിരിക്കുന്നു... അഭിനന്ദനങ്ങള്‍

സ്വപ്നം തന്നെ: പക്ഷേ ആ സ്വപ്നത്തില്‍ തന്നെ ജീവിച്ചുതീരുന്നവരും ഉണ്ട്...അപ്പോള്‍ സ്വപ്നം തന്നെയല്ലേ സത്യം?

mumsy-മുംസി said...

.....ഇത്‌ പക്ഷേ കൊള്ളാം

simy nazareth said...

സ്വപ്നങ്ങളൊക്കെ സ്വപ്നങ്ങളായിത്തന്നെ ഇരിക്കുന്നതല്ലേ, പ്രണയത്തിന്റെ ഒരു ഇത്?
(കല്യാണം കഴിച്ച് കുറെപ്പേര്‍ കുളമാക്കുന്നുണ്ട്, എങ്കിലും..)

shn said...

hahaha........anger nannayi express cheythu....adipoliyayi