Saturday, March 31, 2007





Waking up from the realities of the working class, one free day without the yokes of the employed youth is freedom injected right up your nostril. Immediate high. I had decided not to wake up earlier than eleven in the morning. But it's always Murphy's love, i woke up at seven. Groggy and sullen at the unfair kicks of the world.
A day in Calicut - lazy and aaraam se. Says who? I did! Well the first thing i did was go out for a walk at S.M Street. The hub of human activities in Calicut. A street of rainbows gone mad. S.M street has its line of famous people and shops. Shankar Stores, the paradise of hobbyists and artworkers. The Hanuman Temple inside the street, that gives out the red oily prasada ensured to give you pimples all over your forehead the next day on... The old Coffee shops sending out a waves and waves of strong coffee aroma. The army of men outside each shop, practically pulling each of you into the shop with promises of new salwars/ shirts/ underwear/ pardha/ maftha/saree/maxi/slippers/bedsheets/bra. I walk on and at the Witco Junction that leads to Palayam I see the man, who stands on in the crowd and has been a voice in the Street for years "The Laxman Rekha"guy with his raspy voice methodically repeating, "Oru Vara Varachaamathi" (Just draw a Line). I tend never to forget him, because during my college days I heard him drawling on and I told him (very sweetly of course) "Why don't you draw two?" He was pretty nasty about it. Period.
The man seen in and around S.M Street with muscular spasms. He walks by you very normally and then when you are close to him he suddenly goes into these startling actions. My heart pops right into my mouth and I'm already half the town across in a wild run to get away from him.
The man with a thousand pen all over him. The famous "Pen manushyan" at manachira square. I bought pens off him, just out of curiosity to see if he smelt like ballpoint ink and plastic tubes. Every town has its share of strange men, famous- not because they are filmstars, writers, activists or the like. Sometimes, being very human makes you very famous too.
School days for Josephites would revolve around raju Sir, The famous Maths sir with a very feminine nature. And his watchgirl , Devi- the mad woman who sat in the lane to his house screaming abuse at us and doing Jayantimala dance with her tattered skirt. The flasher famous to the girls in the lanes with his dirty beard and sperm smelling self showing us his dirty self and satisfying his self. Chethth Ice Koya and Vijayettan, whose served us thousands of glasses with ice chips topped with the briny water and salted gooseberries and mangoes. They have passed away. Naseer, the guy who sold us poor man's Champagne- Salted Gooseberry water and Soda :) Masala soda and Masala Vellam....
The small man at Crown theatre, you hardly see him coming and then suddenly, when you are in the queue, there is this movement at your knee and there he is with his straigh little face knudging you to move to the front of the queue. The Rajanikanth at the theatres, the guy who walks talks and dresses like Rajani Annan. The street circus troupe at the theatres with the kid who has a rubber physiques. They actually tie him in a cloth and send his rolling down the ramp. Sort of scary and paranoid...
Calicut lives on, made of its small men and big thoughts. Calicut carries with it the smell of warm coconut and the heat of the spices she traded.
Nawaab Rajendran, the scary looking huge man who owned a newspaper. I hear he passed away last year. You could see him walking down the road, in his uncomfortably large body and large face smiling to himself safe in his secret with his large jubba and cloth bag.
P.S: Those photos above were pinched by the clever me from http://freebird.in and tried to pass it off as mine. I have a case pending against me now :)

മാര്‍ച്ച് 30, 2007


ഒ. വി. വിജയന്‍ ഇന്നു മരിച്ചു. എനിക്ക് സങ്കടം വരുന്നു. ഖസാക്കിന്റെ ഇതിഹാസം ഒരിക്കല്‍ കൂടി വായിക്കണം. ഞാന്‍ വായനയെ സീരിയസ്സായി കാണുന്നത് ആ പുസ്തകത്തിനു ശേഷമാണ്. .. കാല്‍പ്പനിക പൈങ്കിളി കഥകളില്‍ നിന്നുമുള്ള യാത്ര. ആദ്യമായി വായിച്ചപ്പോള്‍ ഞാന്‍ എന്തൊരു വിഡ്ഡിയാണെന്ന് എനിക്ക് മനസ്സിലായി. വായന എന്താനെന്ന് ആദ്യമായി അനുഭവിച്ച പുസ്തകം. Afterall the classics that I had read, here was one that really felt classic. The first time i read it, I felt like an idiot unable to grasp at anything. The second time i read it - I saw colours. the third time I read it, I wanted to commit suicide. I couldn't sleep in the sweating reamins of the story- my bedside was haunted by Allahpichcha Mollaakka smelling of sweat and attar, Ravi with his stepmother breathing heavily, the ladies were sweeping and pouring hot water at my feet. My room smelt of raw human sweat and dirt, sweltering in their fast humid breaths.

I never read another book of O.V Vijayan. It would be fair to say that i was scared. I was scared of being disappointed. Maybe i should read them now. His cartoons that made me stare longingly, hoping I had it me to give birth to strong words and strokes. The time I went all the way to Kochi Art Gallery- hoping to just smile at him and see him in person. I didn't. The second literary person, i wanted to see thus passed away. Both having belonged to Calicut, both having been my favourite authors- the other was Basheer.

Friday, March 30, 2007

സുല്‍ത്താന്‍ വീട്.


ചെറുപ്പകാലത്തെ കുറിച്ച് വലിയ ഓര്‍മ്മകളൊന്നും ഇല്ല। കോഴിക്കോട് നഗരമധ്യത്തിലാണ് ജനിച്ച് വളര്‍ന്നതെങ്കിലും, മോഡേണ്‍ മലയാളി കൊഞ്ചികള്‍ “പരയുന്ന നട്ടക്കാവിലും വെല്ലിമാറ്റ്കുന്നില്ലും” ബൂസ്റ്റും കോമ്പ്ലാനും കുടിച്ച് അടയിരുത്തി അല്ല വളര്‍ന്നത് എന്ന അഹങ്കാരം എനിക്ക് നന്നായി ഉണ്ട്। മഴക്കാലത്ത് ഇടവഴിയിലെ ചെളിവെള്ളത്തില്‍ കപ്പലുണ്ടാക്കി ഒഴുക്കിയും അതിനൊപ്പൊ ഒഴുകിയും; വെയിലത്ത് അമ്പും വില്ലും ഉണ്ടാക്കി രാമായണം കളിച്ചും; മാവിന്‍ ചുവട്ടിലെ സീതയായും മുകളിലെ ഹനുമാനായും വേഷം മാറിയും മുട്ടുംകാലില്‍ തൊലി ഉണ്ട് എന്നത് ഒരു അപൂര്‍വ്വസംഭവുമായ ചെറുപ്പം। കുളിപിച്ച് പൌഡറും പൂശി ടിവി’ക്കും കമ്പ്യൂട്ടറിനും മുന്‍പില്‍ ഇരുത്തിയുമില്ല।
ആകെ അടങ്ങിയിരുന്ന ഓര്‍മ്മ അക്ഷരങ്ങള്‍ അറിയാതെ ബാലരമക്ക് മുമ്പില്‍ മിഴിച്ചിരുന്ന ഓര്‍മ്മയാണ്। തലയില്‍ കൂടി ഒരായിരം കഥാസന്ദര്‍ഭങ്ങള്‍ ഓടികളിക്കുന്ന മിഴിപ്പ്! കുട്ടൂസന്‍ എന്തിനായിരിക്കാം ഞെട്ടിയത് എന്നറിയാന്‍ മണികൂറുകളോളം ഇക്കാക്കമാരുടെ പുറകെ നടന്നിട്ടുണ്ട്. പിന്നെ വായിക്കാനുള്ള അതിയായ ആഗ്രഹമായിരുന്നു. കുട്ടൂസന്‍ ഞെട്ടിയത് എന്തിനാണെന്ന് അറിയണമല്ലൊ? കോഴിക്കോടെ പ്രശസ്ത ന്യൂമറോളജിസ്റ്റായ ഡേവിഡ് എന്ന ഡാഡിയുടെ അടുത്ത് ഞാന്‍ എത്തുന്നത് അങ്ങനെയാണ്. നാലാമത്തെ വയസ്സില്‍ അങ്ങനെ മലയാളത്തെ കുരുക്കിട്ട് പിടിച്ചു. കുട്ടൂസനു ഞെട്ടാന്‍ കാര്യമായ കാരണങ്ങളൊന്നും അപ്പോഴല്ലെ മനസ്സിലായത്?!!

ആദ്യമായി ഓര്‍മ്മയിലുള്ള പുസ്തകം ഉപ്പാപ്പയുടെ ശേഖരത്തില്‍ നിന്നും വായിക്കുന്ന “സുല്‍ത്താന്‍ വീട്” ആണ്। അതിലെ ഒരോ കഥാപാത്രവും ഞങ്ങളുടെ തറവാട്ടിന്റെ ഊടുവഴികളില്‍ ഞാന്‍ അറിഞ്ഞവരായിരുന്നു। അതിലെ ഓരോ വാക്കും എന്നോട് ഉമ്മാമയും, ഉമ്മയും പറഞ്ഞവ, അതിലെ ഒരോ പിയാപ്ലയും എന്റെയ് ഉപ്പയും എളാപ്പയും ഉപ്പാപ്പയും ആയിരുന്നു। അതിലെയ് മുട്ടപത്തിരിയും, മുട്ടമാലയും, സുലൈമാനിയും എന്റെയ് രാത്രി ഭക്ഷണമായിരുന്നു। അതിലെ കാരണവത്തിക്ക് ഞങ്ങള്‍ ബിച്ചാമി എന്നു വിളിച്ച നമ്മുടെ കാരണവത്തിയുടെ ചങ്കുറപ്പും ശൌര്യവും ശബ്ദവുമായിരുന്നു। ഞാന്‍ പറഞ്ഞു കേട്ട ബിച്ചാമിയുടെ ഭരണം...

ഉപ്പാപ്പയുടെ ആ കോപ്പി ഏതൊ അലവലാതി കട്ടുകൊണ്ടു പോയി। പിന്നെ ഒരു പാട് ഒരു കോപ്പിക്ക് വേണ്ടി ഞാന്‍ തിരഞ്ഞു നടന്നു। അവസാനമായി വായിച്ചത് ദേവഗിരി കോളേജിലെ ലിബ്രറിയില്‍ നിന്നും എനിക്ക് വേണ്ടി മാത്രം ഏതൊ അട്ടത്ത് നിന്നും എടുത്ത് തന്ന ഒരു പഴകിയ കോപ്പിയാണ്। അതിനു അതെ മണമായിരുന്നു। ബിച്ചാമിയുടെ കാച്ചിയുടെ കഞ്ഞിപശയുടെ മണം.

പുളിപ്പ്


ഞാന്‍ വാക്കുകളെ അടുക്കി വയ്ക്കാന്‍ മാത്രമേ അറിഞ്ഞുള്ളൂ
അവയ്ക്ക് പൂക്കളുടെ സൌ‍രഭ്യവും
സ്ത്രീകളുടെ സൌന്ദര്യവും പകരാനായില്ല।
വാക്കുകളെ കളിക്കൂട്ടുകാരാക്കിയവരോട്,
എനിക്ക് വല്ലാത്തൊരു പുളിപ്പാണ്।
ആഗ്രഹിച്ചിട്ടും കിട്ടാതെ പോയ മുന്തിരിയുടെ
കടുത്ത പുളിപ്പ്.