Monday, April 30, 2007

പ്രസവ വേദന

എന്റെ ഹ്യദയത്തിനു ഗര്‍ഭം,
ഇരുട്ടില്‍ മുളക്കുന്ന വിത്ത്.
എന്റെ ഹ്യദയത്തിനു നോവുകെട്ടി,
വരിഞ്ഞു മുറുകുന്ന പ്രസവവേദന.
പൊള്ളുന്ന ഉരുകുന്ന വേദന.
ഉലര്‍ത്തിയ മുടികള്‍ക്കും
തുടിക്കുന്ന മുലകള്‍ക്കും
ഇടരുന്ന കാലടികള്‍ക്കും ഇടയില്‍...
എന്റെ ഹ്യദയത്തിനു പ്രസവവേദന.
അസൂയയെയും, വെറുപ്പിനെയും
ഞാന്‍ ഇരട്ടപെറ്റു.
മൂന്നാമന്‍ സ്നേഹം...
ചാപിള്ള.

8 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ഇത്ര വേദനിച്ച് കഷ്ടപ്പെട്ട് ഇതാണ്ണോ കിട്ടിയത് .. സാരമില്ല ശ്നേഹം ചാപില്ലയായെങ്കിലും വന്നല്ലോ..

ഗുപ്തന്‍ said...

വ്യക്തിജീവിതത്തിലെ ദുരന്തങ്ങളെ വാക്കുകളുടെ കടും വര്‍ണ്ണത്തില്‍ ആവാഹിക്കുന്നതില്‍ താങ്കള്‍ വിജയിക്കുന്നുണ്ട്. വിഷയവും ബിംബങ്ങളും ആവര്‍ത്തനവിരസമാകാതിരുന്നാല്‍ നല്ലത്.

അഭിനന്ദനങ്ങള്‍

Rasheed Chalil said...

:)

അനക്കം said...

കുറ്റം പറയാന്‍ പലരും കാണും
എല്ലാവര്‍ക്കും ഒരേ കാഴ്ച അല്ല
അവരെ അവരുടെ പാ‍ട്ടിനു വിട്ടേരു.

എല്ലാവരും മറച്ചു വെക്കുന്ന വിഷയങ്ങളിലൂടെ എന്തൊക്കെയോ സ്വയം മറക്കാന്‍ കവിതകളിലൂടെ നീ ശ്രമിക്കുന്നു. ഒരു തരം ഒളിചോട്ടം. എങ്ങോട്ടാ നിന്റെ ഒളിച്ചോട്ടം? ആര്‍ക്കും പിടികൊടുക്കതെ എവിടെ വരെ നീ ഓടും.

Anonymous said...

അഭിനന്ദനങ്ങള്‍

Sandeep PM said...

വേറിട്ട ആഖ്യാന ശൈലി ..... പക്ഷെ ആശയം വഴി തെറ്റി പോയോ എന്നൊരു ചെറിയ സംശയം.എന്റെ ചെറിയ ബുദ്ധിയില്‍ തോന്നിയതാവാം

Anonymous said...

ഹഹഹാ...
:)

Anonymous said...

great article. I would love to follow you on twitter.