Thursday, April 26, 2007

എന്റെ ഓരോ ആര്‍ത്തവവും എനിക്ക് പിറക്കാതെ പോയ, എന്നില്‍ തുളുമ്പിയ എന്റെ കുഞ്ഞുങ്ങളല്ലെ? വെളുത്ത ശവക്കച്ചയില്‍ അവരെ പൊതിഞ്ഞു ഞാന്‍ എല്ലാ മാസവും കുപ്പതൊട്ടിയിലേക്ക് വലിച്ചെറിഞ്ഞു. എന്റെ പിറക്കാതെ പോയ കുഞ്ഞുങ്ങള്‍...
പതിനാറാം രാവായി ഉദിച്ചതും ഞാനായിരുന്നു. ഒരു രാവില്‍ ഭാര്യയും, മറ്റൊരു രാവില്‍ വേശ്യയും, പിന്നൊരു രാവില്‍ തലാഖിന്റെ സഖിയുമായി കെട്ടടങ്ങിയ ഇളം ചന്ദ്രികയും ഞാനായിരുന്നു. എന്റെ തീരാതെ പോയ ചന്ദ്രഗ്രഹണവും...
ഇതും പ്രേമമായിരുന്നു, അറിയാതെ പോയ നിന്നോടും, പറയാ‍തെ പോയ അവനോടും, തൊടാതെ പോയ വിരലിനോടും. എന്റെ വീഴാതെ പോയ കണ്ണീരിനോടും...

38 comments:

ഇട്ടിമാളു അഗ്നിമിത്ര said...

തേങ്ങയടിക്കാന്‍ എനിക്കാണോ യോഗം ..!!

Anonymous said...

തേങ്ങയോ? ഹ ഹ ഹ... എനിക്കൊന്നും മനസ്സിലായില്ല!!! :)

ഇട്ടിമാളു അഗ്നിമിത്ര said...

ബൂലോകത്ത് ആദ്യാണോ ..

Aisibi said...

പുതിയതാണോ എന്നു ചോദിച്ചാല്‍...അതേ. ഇപ്പോള്‍ പറഞ്ഞ ഒന്നും മനസ്സിലായില്ല. തേങ്ങയും, ബൂലോകവും ഒന്നും...

Anonymous said...

എന്‍‌റെ ച്യാച്ചി നിങ്ങള്‍ മാസത്തില്‍ ഒരിക്കലല്ലേ ഹത്യ നടത്തുന്നത് .ഞങ്ങള്‍ ബാച്ചീസ് ദിനവും നടത്തുന്നതാണിത്... അതും കോടിക്കണക്കിന്..

വിഷയം അത്ര നല്ലതല്ലാത്തതുകൊണ്ട് അനോണിയായ് കമന്‍‌റുന്നു...നിങ്ങള്‍ക്കു വേണമെങ്കില്‍ ഇതു മായ്ക്കാം...

അങ്കിള്‍. said...

ഒരിടത്ത്‌ പ്രമോദ്‌ കരയുന്നു തന്റെ അച്ഛനെ ജയിലില്‍ അടച്ചതുകൊണ്ട്‌ തനിക്ക്‌ നേരത്തേ ജനിക്കാന്‍ കഴിഞ്ഞില്ലെന്ന്‌.

വേറൊരിടത്ത്‌ ഐഷയുടെ വിലാപം തന്റെ ഓരോ ആര്‍ത്തവം കഴിയുമ്പോഴും ശവക്കച്ചയില്‍ പൊതിഞ്ഞ്‌ കുപ്പത്തൊട്ടിയിലേക്ക്‌ വലിച്ചെറിയുന്നത്‌ തനിക്ക്‌ പിറക്കാതെപോയ കുഞ്ഞുങ്ങളെയാണെന്ന്‌.

ബൂലോഗ ഭഗവതീ, ഇതെന്തുപറ്റി നമ്മുടെ കുട്ടികളുടെ ചിന്തകള്‍ക്ക്‌.

ഇക്കണക്കിന്‌ യു.കെ.ജി. യില്‍ പഠിക്കുന്ന എന്റെ പേരക്കുട്ടിക്ക്‌ ഇക്കൊല്ലത്തെ എന്‍ജിനീയറിംഗ്‌ എന്‍ട്രന്‍സ്‌ പരീക്ഷ എഴുതാന്‍ പറ്റാത്തത്‌ ഞാനെന്റെ മക്കളെ നേരത്തേ കെട്ടിച്ചയക്കാത്തതുകൊണ്ടാണോ?. ഈ പരാതി എന്നോട്‌ പറയാന്‍ പോകുന്നത്‌ എന്റെ മക്കളോ, അതോ പേരക്കുട്ടികളോ?.

കല്ല്യാണം കഴിഞ്ഞവര്‍ ഏതായാലും അകപ്പെട്ടു. അവര്‍ ഉത്തരം പറഞ്ഞേ മതിയാകൂ.

ഇന്നത്തെ ബാച്ചികളേ, നിങ്ങള്‍ക്കൊരു മുന്നറിയിപ്പാണിത്‌. പിറക്കാന്‍ പോകുന്ന നിങ്ങളുടെ കുഞ്ഞുങ്ങള്‍ ചോദിക്കാവുന്ന ചോദ്യമാണിത്‌. അതാണ്‌ ട്രെന്‍ട്‌.

ക്രോണിക്‌ ബാച്ചികള്‍ പ്രത്യേകം ശ്രദ്ധിക്കുക.

പ്രമോദേ, ഐഷേ സീരിയസ്സാക്കിക്കളയല്ലേ. വെറുമൊരു കമന്റ്‌.


വിഷയം സെക്സ്‌ ആയതുകൊണ്ട്‌ അനോണിക്ക്‌ പേര്‌ വെളിപ്പെടുത്താന്‍ മടി. ഒട്ടും മടിക്കേണ്ടാ. സെക്സ്‌ എഡൂകേഷന്റെ സിലബസ്സില്‍ ഉള്‍പെടുത്തി നമ്മുടെ എട്ടാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥികളോട്‌ ചോദിക്കാനുദ്ദേശ്ശിച്ചിരുന്ന ചോദ്യങ്ങളെന്തെല്ലാമായിരുന്നെന്നോ?. രണ്ട്‌ ചെറിയ ഉദാഹരണങ്ങളിവിടെ കാണാം.

Pramod.KM said...

ഓ.ടോ:
ഡിയറ് അങ്കീള്‍.
ഒഴുകിപ്പോകുന്ന ആറ്ത്തവരക്തം പോലെയോ സ്വയൊഭോഗം പോലെയോ എന്റെ ‘അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ എന്റെ 6 വറ്ഷങ്ങള്‍‘ എന്ന കവിതയെ ഒതുക്കിക്കളയല്ലേ..
അത് ഞാന്‍ എഴുതിയത് സ്വന്തം ജീവിതത്തിന്റ്റെ ചുവടു പിടിച്ചാണ്‍.ജനിക്കാന്‍ നേരം വൈകിപ്പോയതല്ല തീറ്ച്ചയായും എന്റെ കവിതയിലെ മെയിന്‍ തീം.ആ കവിത മനസ്സിരുത്തി വായിച്ചാല്‍ അത് മനസ്സിലാവുകേം ചെയ്യും.;)

സുല്‍ |Sul said...

ഐഷാ
നല്ല ചിന്ത
ഇതിനൊരു മറുവശം ഇല്ലേ
15 വയസ്സുമുതല്‍ 40 വയസ്സുവരെ (ഏകദേശം) 25 കുഞ്ഞുങ്ങളെ ഉല്പാദിപ്പിച്ച്, ജീവനോടെ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നതിനേക്കാള്‍ നല്ലത്, പ്രകൃതി ഒരുക്കിയ ഈ ലീലതന്നെ.

(കല്യാണം കഴിക്കണമെങ്കില്‍ അതു വീട്ടുകാരോട് തുറന്നു പറഞ്ഞുകൂടെ ഐഷാ... എന്തിനാ ഈ വളഞ്ഞു മൂക്കു പിടിക്കുന്ന പരിപാടി :) )

-സുല്‍

ഏറനാടന്‍ said...

ഐഷാബിയുടെ ബ്ലോഗിടത്ത്‌ ആദ്യായിട്ടാ വരുന്നത്‌ ഞെരിച്ചുകളഞ്ഞ എഴുത്തായിപോയി.

ഇതില്‍ പരിഭവിക്കാനെന്തിരിക്കുന്നു, ഇതൊരു പ്രകൃതിനിയമമല്ലേ? മതപരമായി പറഞ്ഞാല്‍ പണ്ട്‌ ഹവ്വാബീവി കെട്ട്യോന്‍ ആദമിനെ വിലക്കിയ പഴം കഴിപ്പിച്ചതിന്‌ കിട്ടിയ ശിക്ഷയാണത്രേ ആര്‍ത്തവം! അതൊരുകണക്കിന്‌ നന്നായി. ആ പഴം തിന്നേനു ശേഷാത്രേ നാണം എന്നൊരു വികാരം മനുഷ്യരില്‍ ഉരുത്തിരിഞ്ഞത്‌. ഇല്ലേല്‍ കാണായിരുന്നു..ഹൊ..

Kaithamullu said...

കോളേജീ പഠിക്കുമ്പോ ലിറ്റിള്‍ മാഗസിനുകളിലും ഇന്‍ലാന്റ് ന്യൂസ് ലറ്ററിലുമൊക്കെ ഒരു പടൊഴുക്കിക്കളഞ്ഞ കളകളമൊഴുകിവന്ന ആര്‍ത്തവരക്തവും പതപതഞ്ഞൊഴുകുന്ന ശുക്ലരേണുക്കളുമൊക്കെ ദാ, എപ്പോഴാ വീണ്ടും മണക്കുന്നത്. അല്ലാ, ഐഷുമോളെ, എന്താ ഇപ്പോ പ്രശ്നം?

Rajeeve Chelanat said...

ഈ കവിത ശക്തമാണ്‌. പക്ഷേ ഐഷാബി ലക്ഷ്യം വെക്കുന്നത്‌ (ശീര്‍ഷകത്തില്‍ പറഞ്ഞതുപോലെ)രതിമൂര്‍ച്ഛയും, പരസ്യത്തിലെ ഓരോ "ഞെക്ക"ലിനും പൈസയുമാണെങ്കില്‍, കൂടുതല്‍ അനന്തമായ സാധ്യതകളുടെ ലോകം, നിശ്ചയമായും ബൂലോഗമല്ലെന്ന് തോന്നുന്നു.

അങ്കിള്‍-പ്രമോദിന്റെ കവിതയെ താങ്കള്‍ തെറ്റായി വായിച്ചു എന്നുതന്നെയാണ്‌ എന്റെയും പക്ഷം.

അനോണി-മുഷ്ടിമൈഥുനവും, ആര്‍ത്തവവുമൊക്കെ നമുക്ക്‌ ചുറ്റുമുള്ള വിഷയങ്ങള്‍തന്നെയാണ്‌. ആദ്യത്തേതില്‍, സങ്കല്‍പ്പത്തെ ആത്മാവിഷ്കാരം നടത്തുക എന്നൊരു കല നിര്‍ല്ലീനമായിരിക്കുമ്പോള്‍, രണ്ടാമത്തേതില്‍ ആത്മാവിഷ്കാരത്തിന്റെ ദുരന്തപൂര്‍ണ്ണമായ ഒഴിഞ്ഞുപോക്കും ഒളിച്ചിരിക്കുന്നുണ്ട്‌.

മറുപടി എന്റെ കര്‍ത്തവ്യമല്ല. ഐഷബിയുടേതാണ്‌ എന്നറിയാം. പറഞ്ഞു എന്നു മാത്രം.

sandoz said...

വിശ്വപ്രസിദ്ധ മംഗോളിയന്‍ എഴുത്തുകാരനായ ജോയല്‍ ഗാര്‍ണറുടെ ഒരു കവിതയുണ്ട്‌.......

മട കടന്ന്
കൊടുംകാറ്റ്‌ വരും
കടപുഴകും
കീടങ്ങളൊക്കെയും
ഒഴുകട്ടെ അടിയൊഴുക്കുകള്‍
തടയണ കെട്ടാന്‍ നമ്മളാരു......

[ബുദ്ധിജീവിയാകാന്‍ ഇങ്ങനെയൊക്കെ വേണമെന്നാ ബുദ്ധിജീവി പറയണേ]

അഭയാര്‍ത്ഥി said...

ആര്‍ത്തവ രക്തം ഒരു രക്തമാണൊ ?

ചുവപ്പു കൊടി കാട്ടുന്നതല്ലെ കുട്ടി.

കശ്മല്‍സ്‌ ചണ്ടാള്‍സ്‌ ദൂരെ എന്നത്രെ ഇതിന്റെ അര്‍ത്ഥം.

സിംഗപ്പൂരില്‍ ഒരിക്കല്‍ ഒന്നാം നമ്പറിന്‌ കയറി
സുഖകരമായി കഴിഞ്ഞപ്പോള്‍ ക്ലോസറ്റിലേക്ക്‌ നോക്കി
അതാ മന്ത്രിച്ചു(വിസ്പര്‍) കൊണ്ട്‌ ചുവന്ന കളറില്‍
ഒര്‌ ചങ്ങാടം.

ദൈവമെ ലേഡീസ്‌ റ്റോയ്‌ലറ്റ്‌.
ചൂരലടിയും ജയില്‍ വാസവും പുറമെ സ്റ്റ്രയ്റ്റ്‌ റ്റൈംസില്‍ വാര്‍ത്തയും
"ഇന്ത്യന്‍ കോപ്പായി ദുരുദ്ദേശപരമായി പെണ്ണുങ്ങളുടെ.... "

ഓടി വെളിയില്‍ കടന്നു- തേങ്ക്സ്‌ വിസ്പര്‍- തേങ്ക്സ്‌ ആര്‍ത്തവരക്തം.

അതില്‍പ്പിന്നെ ആര്‍ത്തവരക്തമെന്ന്‌ കേട്ടാല്‍ തുടിക്കണം ചോര
ഞരമ്പുകളില്‍ എന്ന്‌ വള്ളുവക്കോണാതിരി എഴുതിയതോര്‍മവരും.

ഛെ- ഈ ഗന്ധര്‍വനെന്ത്‌ ജന്മം- എന്തൊക്കേയാ ഈയാള്‍ ജല്‍പ്പിക്കുന്നെ....

സീക്രട്ട് ഏജന്റ് വിക്രം I VIKRAM said...

സ്റ്റോപ് സ്റ്റോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാപ്
ആരും അനങ്ങ്ഗരുത്.
കൊലപാതകമാണിവിടെ നടന്നത്.അരുംകൊല
ഞാന്‍ വന്നു.ങീ ഹ ഹാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
പിറക്കാതെ പോയ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന വെളുത്ത തുണിയില്‍ പൊതിഞ്ഞു ക്ലോസറ്റില്‍ ഉപേക്ഷിക്കുന്ന ഭീകരീ
വിടമാട്ടേ.
ബാത്ത് റൂമുകളില്‍ നിന്നും ഉയരുന്ന അച്ഛാ‍ാ‍ാ‍ാ എന്ന രോദനം ഒരു മഗ്ഗ് വെള്ളത്തില്‍ അലിയിച്ചു കളയുന്ന ബാച്ചി ഫീകരന്‍‌മാരേ, നിങ്ങളേയും വിടമാട്ടേ.ഞാന്‍ വന്നു.ങീ ഹ ഹാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
ഓടോ.ഈ പെണ്ണ് ഇപ്പളും വെളുത്ത പഴുന്തുണീം കൊണ്ടിരിക്കുവാണോ. ആരവിടെ ആരുമില്ലേ ഇവള്‍ക്ക് പറക്കും ചിറകുള്ള ചോരകുടിയന്‍ ഡ്രാക്കൂളക്കുഞ്ഞിനെ കൊടുക്കാന്‍. (വിസ്പര്‍ വിത് വിങ്സ്)

Mr. K# said...
This comment has been removed by the author.
Anonymous said...

നല്ല പോസ്റ്റ്. നല്ല കമന്റുകളും. എന്നാലും ഗന്ധര്‍വഗുരുക്കളേ പോലെയുള്ളവരും കൂടീ ഇവിടേ കിടന്ന് ഞെരങ്ങണറ്റ്ഘ് കാണുമ്പോ മുഴോന്നും ആയിര്‍. ഛേ മോശം ഗന്ധര്‍വ്വരെ. ഇങ്ങേര്‍ക്കിത് എന്ത്? ഛേയ് - ബാത് രൂമും മഗും ചോരയും കൈപ്പിടിയും... ഛെയ്

അഭയാര്‍ത്ഥി said...

പ്രിയ മംഗോള്‍,
പ്രിയ സീക്രട്ട്‌ ഏജന്റ്‌.
ഒളിഞ്ഞിരുന്ന്‌ പോസ്റ്റ്‌ വായിക്കുക്ക- ഗൂഡ്‌. അതാണ്‌ ഗുപതജ്ഞാനം.
പരസ്യമായി ചോര ഒലിപ്പിച്ച്‌ ഒര്‌ ബ്ലോഗ്‌ സഹോദരി നില്‍ക്കുന്നത്‌
കണ്ടപ്പോള്‍, പിന്നെ ഉത്തരാധൂനിക സാംകേതിക വിധ്യയായ ആര്‍ത്തവ
രക്തത്തെക്കുറിച്ചും കണ്ടപ്പോള്‍ പ്രചോദിതനായതാണ്‌.
ഇത്‌ കാലം ചെന്നതാണെന്ന വിലപ്പെട്ട്ട ഒരു കമെന്റും കണ്ടിരുന്നു.
ആ കമെന്റിനെ ഫലിപ്പിക്കണമെങ്കില്‍ ചെടിപ്പിക്കുക എന്ന അധുനാധുനിക
വിദ്യയുണ്ട്‌. അതാണ്‌ ഗന്ധര്‍വന്‍ ചെയ്തത്‌. അതായത്‌ ആ കമെന്റിനെ പൊലിപ്പിച്ചു കാണിക്കാന്‍ ശ്രമിച്ചു- ദാറ്റ്സ്‌ ആള്‍ യുവര്‍ ഓണര്‍.
ഏശിയൊ അറിയില്ല.

എന്തായാലും പ്രിയ മംഗളക്കും സീക്രട്ടേജെന്റിനും ഏശി. ഞാന്‍ ധന്യന്‍.

Anonymous said...

ഗന്ധര്‍വനണ്ണോ വിട്ട് പിടി. വിട്ട് പിടി.

Muhammad Riyaz said...
This comment has been removed by the author.
Muhammad Riyaz said...

ആയിശാ
വാക്കുകള് വളരെ ശക്തം. ആശയവും.
പിറന്ന കുഞ്ഞുങ്ങളെ കുപ്പയിലെറിയുന്ന കാലമാണിത്.
ഒരു വെളുത്ത തുണി പോലുമില്ലാതെ.
സാധിക്കാത്തവര്. വേണ്ടാത്തവര്.
ദുറ്ജ്ജനനം. അബദ്ധജനനം.ജഡിലജനനം
ആറ്ത്തവം പോലെ, മുറതെറ്റാതെ വരുന്ന ധാരയാണ് സാഹിത്യമെന്ന് സമ്മതിക്കാം
അതേ ശ്രദ്ധ കൊടുക്കുന്നതല്ലേ നല്ലതും?

Kaippally കൈപ്പള്ളി said...

വ്യര്ത്ഥവും അര്‍ത്ഥ ശുന്യവുമായ ആശയങ്ങള്‍ കൂട്ടികുഴച്ച് രജിച്ചതിനെ കുറിച്ചെന്തു പറയാന്‍.

ജനിക്കാതെ പോയെ ബീജ ശകലങ്ങളും, അണ്ടങ്ങളാവാത്ത ആര്‍ത്തവ തുള്ളികളും പെറുക്കി എടുത്ത് വ്യസനിക്കുന്ന നിങ്ങളോടെല്ലാം സഹതാപം തോന്നുന്നു

ജനിച്ചു കഴിഞ്ഞ ജന്മങ്ങളെ ഓര്‍ത്ത് വിലാപിക്കു. കേള്‍കാം. സഹതപിക്കാം. ചിന്തിക്കാം

Anonymous said...

എന്താ ഐഷ ഇത് ... പേടിചിട്ടു ഒളിച്ചതുപോലെആയല്ലോ ... സ്വന്തം കമ്മ്ന്റ്സ് മായ്ച്ചു കള്ഞ്ഞല്ലേ... കഷ്ടം!!!

Anonymous said...

പേടിച്ചിട്ടല്ല.. ഉത്തരം പറഞ്ഞാല്‍ ഞാന്‍ എന്റെ തന്നെ ഭാവങ്ങളെ ചോദ്യം ചെയ്യേണ്ടി വരും. പിന്നെ ഉത്തരങ്ങളും കമെന്റുകളും പറയേണ്ട ആവശ്യം കാണുനില്ല. എനിക്ക് പറയാനുള്ളത് ഞാന്‍ എന്റെ ബ്ലോഗില്‍ പറഞ്ഞു, ഇനിയും അതിനെ ഒരു പാട് വിശദീകരിച്ച് പറയാന്‍ ഒന്നുമില്ല. അത് വിശദീകരിക്കാന്‍ എനിക്കാവുകയുമില്ല.
പിന്നെ കുറെ പേര്‍ ആഭാസം പറയാന്‍ ഒരു വേദി കണ്ടെത്തിയ പോലെ ആഹ്ളാദിക്കുന്നു...അതു ഞാനായി കെടുത്തണോ?

ഗുപ്തന്‍ said...

ഒരു സ്തീ ആര്‍ത്തവരക്തത്തെ അല്പം വൈകാരികതയില്‍ പൊതിഞ്ഞപ്പോള്‍ ഇത്രയൊക്കെ പ്രതികരിക്കാനുണ്ടോ..

ഇവരുടെ മറ്റു കവിതകള്‍ ദയവുചെയ്തു ശ്രദ്ദിക്കൂ. അതിനുതുടര്‍ച്ചയായിട്ട് ഇതിനെയും കാണാനാവില്ലേ.

ഈ വരികളില്‍ ആഭാസമായിട്ടോ അശ്ലീലമായിട്ടോ ഞാന്‍ ഒന്നും കാണുന്നില്ല.

വിമര്‍ശനമല്ല. ആരും എനിക്ക് മറുപടി എഴുതുകയും വേണ്ട. നിങ്ങളെപ്പോലെ ഈ വഴിപോയ ഒരാളുടെ അഭിപ്രായം മാത്രം.

ഐസിബി.. താ‍ങ്കള്‍ അപരാധം എന്തെങ്കിലും ചെയ്തു എന്നു ഞാന്‍ വിചാരിക്കുന്നില്ല. ഈ കുറിപ്പില്‍ എന്തെങ്കിലും കാര്യമായ സാഹിത്യഗുണം ഞാന്‍ കാണുന്നില്ല. (ഇതിനെക്കാള്‍ ഗുണം കെട്ട പലതും എന്റെ പേജില്‍ ഉള്‍പ്പടെ ബ്ലോഗില്‍ ധാരാളമുണ്ട്. അതിലും ഭയം വേണ്ട.)നിങ്ങളുടെ മറ്റു ചെറുകവിതകള്‍ ഇതിനെക്കാള്‍ ഒരുപാടു മെച്ചമാ‍ണ്. കൂടുതല്‍ എഴുതുക.

deepdowne said...

ഐഷാ, ശൈലി നന്നായിട്ടുണ്ട്‌ കേട്ടോ. വെലി വെലി ഗുഡ്‌! ബ്ലോഗ്‌ മുഴുവനും കുത്തിയിരുന്ന് വായിക്കാനായി വീണ്ടും വരുന്നതാണ്‌ :)

deepdowne said...

ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ: ഈ പോസ്റ്റിനെ കാണേണ്ട ആംഗിളിലൂടെയല്ല പലരും കണ്ടത്‌ എന്ന് കമന്റുകളില്‍നിന്ന് തോന്നി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
“Rajeeve Chelanat said...
ഈ കവിത ശക്തമാണ്‌”

അയ്യോടാ ഇത് കവിതയാരുന്നാ!!! കവിതയ്ക്ക് സാധാരണ ചാത്തന്‍ എറിയാറില്ലാരുന്നു....(ശ്രീജിത്തും കൊടുവാളും ഒഴികെ)

പിന്നെന്തോ ബാച്ചി കീച്ചീന്നൊക്കെ പറേണതും കേട്ടു അങ്ങനെ വന്നതാ...പറന്നേ...

Sreejith K. said...

ഐഷ പറഞ്ഞു...
കുറെ പേര്‍ ആഭാസം പറയാന്‍ ഒരു വേദി കണ്ടെത്തിയ പോലെ ആഹ്ളാദിക്കുന്നു...

ഐഷാ, എത്ര സത്യം. ഐഷ എഴുതിയതെന്തെന്ന് മനസ്സിലാക്കാതെ, അതില്‍ ആര്‍ത്തവം എന്ന ഒറ്റ വാക്ക് മാത്രം കണ്ട് അതിനെക്കുറിച്ച് ചര്‍ച്ച തുടങ്ങി വച്ചവരോട് എന്ത് പറയാന്‍. ബൂലോകം ഇങ്ങനെയൊക്കെയാണ് ഐഷ. ഞങ്ങളോട് ക്ഷമിക്കുക. ഇങ്ങനെയുള്ള ഒരു കവിതയെ വൃത്തികേടാക്കിയ കമന്റുകള്‍ ഡിലീറ്റ് ചെയ്യാ‍ന്‍ ഒട്ടും മടിക്കേണ്ടതില്ല. ഈ ബ്ലോഗ് ഐഷയുടെ സ്വന്തമാണ്. ഇത് വൃത്തിയില്‍ തന്നെ ഇരിക്കേണ്ടത് ഐഷയുടെ മാത്രം ആവശ്യം.

കവിതയുടെ ആശയം ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍. തുടരുമല്ലോ.

Mr. K# said...
This comment has been removed by the author.
Anonymous said...

ഞാന്‍ ഡിലീറ്റ് ചെയ്തത് എന്റെ കമന്റുകള്‍ ഇതിനൊക്കെ ഉത്തരം പറയാനുള്ള ഒരു ശ്രമം മാത്രമായിരുന്നു. ശ്രമം വിഫലം എന്നു കണ്ടപ്പോല്‍ തോന്നി ശ്രമിച്ചതെ വിഡ്ഡിത്തമെന്ന് തോന്നി, അത് കൊണ്ട് എടുത്തു മാറ്റി. അത്രെ മാത്രം. എന്റെ ആ എഴുത്തിനു ഞാന്‍ തന്നെ വിശദീകരണം കൊടുക്കുന്നത് ഒരു തരം ആത്മഹത്യയായി തോന്നി. പറയുന്നതും പറയാതിരിക്കുന്നതും എന്റെയും നിങ്ങളുടേയും സ്വാതന്ത്ര്യം...പറയാതിരിക്കാം.

Inji Pennu said...

ശ്രീജിത്തെ, കൊട് കൈ ആ കമന്റിനു. ഒന്നൊന്നര കമന്റത്! ശ്രീജിത്തിനത് പറയാന്‍ തോന്നിയല്ലൊ.

ഐഷാക്കുട്ടി, എല്ലാ പോസ്റ്റിനും ടൈട്ടില്‍ ഇടുമൊ? ഈ ബ്ലോഗിന്റെ ഹെഡറില്‍ എഴുതിയിരിക്കുന്ന വാചകങ്ങള്‍ വല്ലാതെ നോവിപ്പിച്ചു. പര്‍ദ്ദയില്ലാത്തെ ലോകം! വെരി നൈസ്!

Sreejith K. said...

കുതിരവട്ടാ, കവിതയും കഥയും തിരിച്ചറിയാനുള്ള നേര്‍ത്ത വരമ്പിനെക്കുറിച്ച് ഒരു ചെറിയ സംവാദം ഞാന്‍ എന്റെ ബ്ലോഗില്‍ തന്നെ മുന്‍പൊരിക്കല്‍ നടത്തിയിരുന്നു. (ലിങ്ക്). വീണ്ടും വീണ്ടും ഒരേ കാര്യം തന്നെ പറഞ്ഞുകൊണ്ടിരുന്നാല്‍ ആളുകള്‍ എന്നെ കുതിരവട്ടത്ത് കൊണ്ട് പോകില്ലേ?

വായനക്കാര്‍ക്ക് അര്‍ത്ഥം പൂരിപ്പിക്കാന്‍ അവസരം കൊടുക്കുന്നു എന്നതാണ് എന്റെ അഭിപ്രായത്തില്‍ കവിതയെ കഥയില്‍ നിന്ന് വേര്‍തിരിക്കുന്നത്. കവി മനപ്പൂര്‍വ്വം പറയാതെ വിട്ട കാര്യങ്ങളെ വായനക്കാരന്‍ മനസ്സില്‍ പൂരിപ്പിച്ച് അതിനെ ഒരു കഥയാക്കുന്നു.

ഈ വായനക്കാരന്‍ പൂരിപ്പിക്കുന്നത് കവി വിട്ടുകളഞ്ഞ അര്‍ത്ഥമല്ലെങ്കില്‍ അതൊരിക്കലും കവിയുടേയോ കവിതയുടേയോ കുഴപ്പമല്ല. അത് വായനക്കാരന്റെ മാത്രം കുറ്റമാണ്. ഇവിടെ ഐഷ, ആര്‍ത്തവത്തിലൂടെ പുറത്തേയ്ക്ക് പോകുന്നത് തന്റെ കുഞ്ഞുങ്ങളാണെന്ന് കരുതാനുണ്ടായ കാരണം പിന്നീടുള്ള ഖണ്ഡികകളില്‍ പറഞ്ഞത് മനസ്സിലാക്കാന്‍ കഴിയാത്തവരോട് എങ്ങിനെയാണ് ഐഷ അത് വിവരിക്കേണ്ടത്? അതിലും ഭേദം ഐഷ ഇതൊരു കഥയായി തിരുത്തിയെഴുതുന്നതാണ്.

ഐഷാ, ഞാന്‍ വീണ്ടും പറയുന്നു, താങ്കള്‍ക്ക് താങ്കളുടെ ബ്ലോഗ് എങ്ങിനെയിരിക്കണം എന്ന് തീരുമാനിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്യമുണ്ട്. ആവശ്യമില്ലാത്ത കമന്റുകള്‍ തൂത്തെറിയൂ. എന്തും വിളിച്ചുപറയാനുള്ള സ്ഥലമായി കമന്റുകളെ കാണുന്നവര്‍ക്ക് അത്ര ബഹുമാനം മതിയാകും.

Mr. K# said...

ഐശിബി, താങ്കള്‍ താങ്കളുടെ ബ്ലോഗും കമന്റുമെല്ലാം ഒന്നു മാറ്റിപ്പണിതതിന് എന്റെ അഭിനന്ദനങ്ങള്‍. ഇനി എന്റെ പഴയ കമന്റിന് വലിയ അര്‍ത്ഥമൊന്നു മില്ലാത്തതിനാല്‍ അവയെല്ലാം ഞാന്‍ ഡിലീറ്റ് ചെയ്തിരിക്കുന്നു.
പഴയതൊന്നുമറിയാത്ത കൊച്ചു പിള്ളേര്‍ എന്തെങ്കിലും പറയട്ടെ.
ഓടൊ: ഐസിബി മായ്ച്ചു കളഞ്ഞ പഴയ കമന്റുകളെല്ലാം പെറുക്കിയെടുത്ത് ഒന്നു വിശദീകരിക്കണം എന്നു വിചാരിച്ചു വന്നതാ. അപ്പോ മൊത്തം ഒരു മാറ്റം. ഇനി ശ്രീജിത്തല്ലാ ഈ ഞാന്‍ വരെ ഇവിടെ വന്നാല്‍ ശ്രീജിത്ത് പറഞ്ഞ പോലെയേ പറയൂ :-) എന്തായാലും നന്നായി. ബൂലോകത്തിലേക്കു സ്വാഗതം. ഇനിയും ഇത്തരത്തില്‍ എഴുതണം. ബൂലോകത്ത് ആവശ്യക്കാരുണ്ട്.

ഏറനാടന്‍ said...

സക്കീന വക്കീല്‍ ഇതുവഴിയൊന്നും വന്നില്ലേ? അവരും കൂടി ഉണ്ടായിരുന്നേല്‍ ഈ വിഷയത്തിന്റെ നിയമവശം ചര്‍ച്ച ചെയ്യാമായിരുന്നു.

അവരെയിവിടെയെന്നല്ല ഒരിടത്തും ഇപ്പോള്‍ കാണുന്നില്ല. ഐസിബി അറിയില്ലേ അവരെ??

ഞാനോടി. ഇവിടില്ല.

അങ്കിള്‍. said...

ആങ്ങ്ഹാ, ഈ ബ്ലോഗിന്റെ അലകും പിടിയും മാറിയിരിക്കുന്നല്ലോ?. ഐഷാക്ക്‌ ഇഷ്ടപ്പെട്ട നിറങ്ങള്‍ഃ കറുപ്പും വെളുപ്പും. നന്നായിരിക്കുന്നു.

മല്ലു ബ്ലോഗേര്‍സിനേയും ഇഷ്ടപ്പെട്ടുവെന്ന്‌ തോന്നുന്നു. ബ്ലോഗ്‌ മുഴുവന്‍ തനിമലയാളത്തിലേക്ക്‌ മാറിയിരിക്കുന്നു. വളരെ നല്ലത്‌. ബൂലോഗര്‍ (ബ്ലോഗ്‌ ലോകത്തിലുള്ള മലയാളികള്‍) എല്ലാപേരും നല്ലവരാണ്‌ കുട്ടീ. പിന്നെ വിമര്‍ശനം. അത്‌ നമ്മുടെ (മലയാളികളുടെ) രക്തത്തിലലിഞ്ഞ്‌ ചേര്‍ന്നതല്ലേ, പ്രായഭേദമന്യേ. പ ക്ഷേ ഇവിടെ ഒരു പ്രത്യേകതയുണ്ട്‌. Destructive mind ആര്‍ക്കുമില്ല. ഐഷക്കത്‌ വഴിയേ മനസ്സിലാകും. എല്ലാപേരും ഐഷയെ അകമഴിഞ്ഞ്‌ പ്രോത്സാഹിപ്പിക്കും, വേണ്ടങ്കില്‍‌പോലും. ഐഷ മാച്ച്‌കളഞ്ഞ മറുപടി കമന്റ് ഞാന്‍ വായിച്ചിരുന്നു. അതുകൊണ്ടാണ്‌ ഞാനിത്രയും എഴുതിയത്‌.

ആദ്യത്തെ കമന്റിലെ 'തേങ്ങ' എന്താണെന്ന്‌ ഇതുവരെ ആരും വിവരിച്ചു കണ്ടില്ല. ഐഷക്കും മനസ്സിലായില്ലെന്ന്‌ തോന്നുന്നു. ഒരു പോസ്റ്റില്‍ കമന്റ്‌ തുടങ്ങുന്നത്‌ തേങ്ങ ഉടച്ച്‌ വേണമെന്നാണ്‌ ബൂലോഗത്തിലെ ആചാരം. അതിവിടെയും നടത്തിയെന്നേയുള്ളൂ. ചിലയാളുകള്‍ ഈ ചടങ്ങ്‌ അവരുടെ കുത്തകയാക്കിയിട്ടുണ്ട്‌. അതും വഴിയെ അറിയും. ഇനി 'ആചാരം' എന്നാലെന്തന്നറിയണോ? ഇവിടം സന്ദര്‍ശിക്കു.

ഈ കമന്റിന്റെ അവസാനം കുറച്ച്‌ ഇംഗ്ലീഷ്‌ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്‌ കണ്ടോ?. നമുക്കതിനെ 'കൊരട്ടി' എന്ന്‌ വിളിക്കാം. കൊരട്ടി ചേര്‍ത്തിട്ടുള്ള കമന്റുകള്‍ പിന്‍‌മൊഴി സൂചികയില്‍ വരുകയില്ല. ഇവിടെ മാത്രമേ കാണൂ.

മുഴുവന്‍ ഓഫ്‌ ടോപിക്കായിപോയി. സഹിക്കുമല്ലോ?

എഴുതൂ, വീണ്ടും വീണ്ടും എഴുതൂ.

ആശംസകളോടെ.

qw_er_ty

അങ്കിള്‍. said...

രണ്ടാമതിവിടെ വന്ന സ്ഥിതിക്ക്‌ പ്രമോദിനോടും രണ്ട് വാക്ക്‌ പറയാന്‍ വിട്ടുപോയി. പ്രമോദിന്റെ ആ നല്ല പോസ്റ്റും ഇതും കൂടി കൂട്ടികെട്ടിയതില്‍ ദുഃഖമുണ്ടെനിക്ക്‌. ഒരു പരീക്ഷണത്തിന്‌ വേണ്ടി പ്രമോദിന്റെ 'പോസ്റ്റിലെ തലക്കെട്ട്' തീം മാത്രമിങ്ങോട്ടെടുക്കേണ്ടി വന്നതാണ്‌. മനസ്സിലാകാത്തതുകൊണ്ടല്ല. താഴ്ത്തി കെട്ടാനുദ്ദേശിച്ചിട്ടേയില്ല, പ്രമോദേ., രാജീവേ.
qw_er_ty

Sanal Kumar Sasidharan said...

ഈ പുറം ഒരു ലിറ്റ്മസ് പേപ്പറാണ്.വായനക്കാരന്റെ ഉള്ളിലുള്ള നന്മയുടേയും തിന്മകളുടേയും എല്ലാ അസിഡിറ്റികളേയും തെളിവോടുകൂടി അറസ്റ്റ് ചെയ്തു നിര്‍ത്തുന്നു അത്.എഴുത്തിന്റെ ലിം‌ഗപരമായ അസഹിഷ്ണുതയിലേക്കും പുറംചിരികളുടെ ദുഷിച്ച ആഴങ്ങളിലേക്കും കൂടി അത് വിരല്‍ചൂണ്ടുന്നു.വായനക്കാരന്‍ ഭുജിക്കുന്നത് എഴുത്തിനേയോ അതിന്റെ സൌന്ദര്യത്തെയോ അല്ല എന്നും ഒളിയാക്രമങ്ങളിലൂടെ കീഴടക്കി കഴുമരത്തിലേറ്റിയ എഴുത്തുകാരന്റെ അല്ലെങ്കില്‍ എഴുത്തുകാരിയുടെ ശവത്തെയാണ് എന്നും എഴുതിവച്ചിരിക്കുന്നു.നാണമാവുന്നു.ജുഗുപ്സാവഹമായ വായനകളാല്‍ എഴുത്ത് ബലാത്സം‌ഗം ചെയ്യപ്പെട്ടിരിക്കുന്നു.
കഷ്ടം.വായനയെ ഇത്ര നാറുന്ന തൊഴുത്തിലാണോ ഇന്റര്‍നെറ്റ് മലയാളീ നീ കെട്ടിയിരിക്കുന്നത്‌?

പാമരന്‍ said...

കഷ്ടം! ആര്‍ത്തവ രക്തം കുടിക്കാന്‍ ഇത്രയധികം കൊതുകുകളോ ഈ ബൂലോകത്ത്?