Thursday, April 26, 2007

ഞാന്‍ വളര്‍ന്നപ്പോള്‍...

ഇന്നലെ എഴുതിയ മഷിയുടെ കറുപ്പ്,
ഇന്നെന്റെ മുഖം കറുപ്പിക്കുന്നു.
ഇന്നലെ ഉടുത്ത പട്ടുപാവാട,
ഇന്നെന്റെ തുടയിലെ ചോരയൊപ്പുന്നു.
ഇന്നലെ കിലുക്കിയ വളയും ചിരിയും,
ഇന്നെന്റെ കൂടെ പൊട്ടിച്ചിതറുന്നു.
ഇന്നലെ പിടിച്ച കരങ്ങള്‍,
ഇന്നെന്റെ മുലകളെ പിഴിയുന്നു.
ഇന്നലെ പറിച്ച പൂക്കള്‍,
ഇന്നെന്റെ നാണം മറക്കുന്നു.
അല്ല ശ്രമിക്കുന്നു.

3 comments:

Pramod.KM said...

വാക്കുകളെ അടുക്കിവെക്കുക മാത്രമല്ല അവയ്ക്ക് ‘പൂവിന്റെയും സ്ത്രീയുടെയും സൌരഭ്യവും സൌന്ദര്യവും
പകരാനും‘ കവിതക്ക് കഴിയുന്നു..;);)

Anonymous said...

സ്ത്രീത്വം ഇത്ര വെറുക്കപ്പെടേണ്ടതാണൊ ? സ്ത്രീയായിപ്പിറന്നതില്‍ ഖേദിക്കുന്നോ ?

Anonymous said...

naalu praavashyam vaayichu... oru pinnaakkum manassilaayilla... njan enne kondu thoottu...
i've been reading thru the comments as well.. baaki ellavarkum ithokke manassilaavunnundooo??? athoo chumma vechu keechanathaanooo??? ini ithu budhijeevikalde maathram varavu pookkulla sthalamaano??? everyone seems to be clear about the meassage of the poems.. ningalkaarkkum onnum ariyillenkil enikeellaam ariyaam ennu paranjha poleyaanoo ithu??? enthaayalum kattakkirunnu motham vaayikkaan therrumaanichu.. eppeeenkilum ithu nammakku vayangum.. appo njanum vidum kaduppathil randu comment...
pandaaroo paranjhathu poole onnum manassilaavoolenklim bayikaan oru rasamundu..