തട്ടമില്ലാത്ത എന്റെ ബൂലോകമാണിത്...പര്‍ദയുടെ പൊള്ളുന്ന കറുപ്പിനെ മായ്ച്ചു കളയുന്ന ലോകം. ഇവിടെ എല്ലാം കറുപ്പും വെളുപ്പുമാണ്...എഴുത്തും എന്റെ ചിന്തകളും കണ്ണും മുടിയും ദേഹവും ദേഹിയും ഭൂമിയും ആകാശവും. ഞാനും...വെളുപ്പിന്റെയും കറുപ്പിന്റെയും ഇഴനെയ്ത പരപ്പ്.
http://chattikkari.blogspot.com/
Wednesday, April 25, 2007
പ്രണയം ഗുളികയാണ് പ്രണയം ഹ്യദയാഘാത ഗുളിക പോലെയാണ്, നാക്കിനടിയില്‍ ഒളിച്ച് വെക്കുമ്പോള്‍ മധുരം. വേദനകള്‍ അലിഞ്ഞു ഇല്ലാതെയാകുമ്പോള്‍, കയ്പ്പിന്റെ ഓര്‍മ്മകള്‍ മാത്രം ബാക്കിയും.
ഒരു പാടു നന്ദി!!! സ്വന്തം വാക്കുകളെ വിശ്വാസമില്ലാത്ത ഒരു വ്യക്തിയാണു ഞാന്‍. കൂട്ടുകാരുടെ നിര്ബന്ധ്ത്തിനു വഴങ്ങി എഴുതിയതാ. ഇപ്പോള്‍ പുറത്ത് രണ്ടു തട്ടും നന്നായി എന്നു രണ്ടു വാക്കും കേട്ടപ്പോള്‍ മനസ്സില്‍ ഒരു മഴ. “ഞാന്‍ വാക്കുകളെ അടുക്കി വയ്ക്കാന്‍ മാത്രമെ അറിഞ്ഞുള്ളൂ, അവയ്ക്ക് പൂവിന്റെയും സ്ത്രീയുടെയും സൌരഭ്യവും സൌന്ദര്യവും പകരാന്‍ എനിക്കായില്ല. വാക്കുകളെ കളിക്കൂട്ടുകാരാക്കിയവരോട് എനിക്ക് പുളിപ്പാണ്, ആഗ്രഹിച്ചിട്ടും കിട്ടതെ പോയ മുന്തിരിയുടെ കടുത്ത പുളിപ്പ്.“
9 comments:
can't believe I missed this blog for so long! I know I'll be haunting this page frequently from now on.
Went thru your blog. Very honest writing. If writing in Malaylam, it would be ideal if you start a separate Malayalam blog ?
ഞാനും വായിച്ചു. മലയാളത്തില്‍ എഴുതൂ ഇനിയും.:)
സര്‍ഗ്ഗാത്മകത തെളിയുന്ന ഓരോ പെണ്ണെഴുത്തുകാരെയും പേടിയാണ്. ജാഗരൂകരായിരിയ്ക്കാന് പ്രേരിപ്പിക്കുന്ന എഴുത്ത്. കൂടുതല്‍ വായിയ്ക്കാനിഷ്ടപ്പെടുന്നു.
മനോഹരമായിരിക്കുന്നു വരികളും കണ്ടെത്തലുകളും.
ആശംസകള്‍.
എഴുതിക്കൊണ്ടേയിരിക്കുക, മലയാളത്തിലോ ആഗലേയത്തിലോ, ഈ തുടര്‍ച്ചയെ നിലനിര്‍ത്തുക മാത്രം ചെയ്യുക.
അത്രമാത്രം വായനയെ അനുഭവിപ്പിക്കുന്നു എഴുത്തിന്റെ ഈ തീവ്രത. ഭാവുകങ്ങള്‍.
ഒരു പാടു നന്ദി!!! സ്വന്തം വാക്കുകളെ വിശ്വാസമില്ലാത്ത ഒരു വ്യക്തിയാണു ഞാന്‍. കൂട്ടുകാരുടെ നിര്ബന്ധ്ത്തിനു വഴങ്ങി എഴുതിയതാ. ഇപ്പോള്‍ പുറത്ത് രണ്ടു തട്ടും നന്നായി എന്നു രണ്ടു വാക്കും കേട്ടപ്പോള്‍ മനസ്സില്‍ ഒരു മഴ.
“ഞാന്‍ വാക്കുകളെ അടുക്കി വയ്ക്കാന്‍ മാത്രമെ അറിഞ്ഞുള്ളൂ,
അവയ്ക്ക് പൂവിന്റെയും സ്ത്രീയുടെയും സൌരഭ്യവും സൌന്ദര്യവും
പകരാന്‍ എനിക്കായില്ല.
വാക്കുകളെ കളിക്കൂട്ടുകാരാക്കിയവരോട് എനിക്ക് പുളിപ്പാണ്,
ആഗ്രഹിച്ചിട്ടും കിട്ടതെ പോയ മുന്തിരിയുടെ കടുത്ത പുളിപ്പ്.“
Aisha.
അവസാനം മറുപടി കമന്റായി എഴുതിയതും കിടിലന്‍ ഒരു കവിത.;)
പ്രണയം മണ്ണാങ്കട്ട.
Post a Comment