Monday, February 2, 2009

മുലകള്‍...എന്റേതും.

ആദ്യമായി മറയ്ക്കാന്‍ പഠിപ്പിച്ച സ്വകാര്യവും
എന്നെ നാണിപ്പിച്ച വികാരവും എന്റെ മുലകള്‍...

ഞാന്‍ വിങ്ങുമ്പോള്‍ കൂടെ വിങ്ങിയതും,
കരയുമ്പോള്‍ കൂടെ വിതുമ്പിയതും അവ...

ഭയത്തില്‍ പിടച്ചതും മുറുങ്ങി വലിഞ്ഞതും
മിടിപ്പുകളെ ഏറ്റു വാങ്ങിയതും എന്റെ മുലകള്‍...

ചിരിയുടെ കൂടെ തുളുമ്പിയതും മറന്നതും
ശ്രിംഗാരത്തില്‍ പൊങ്ങിത്താണതും അവ...

എന്നെ ഞാനാക്കിയതും എന്നെ ഉണര്‍ത്തിയതും
സ്ത്രീ എന്ന മാനം തന്നതും എന്റെ മുലകള്‍...

ഒളിപ്പിക്കാനുള്ള മുതലായി ഏല്‍പ്പിച്ചിട്ടും
ഒളിപ്പിക്കാന്‍ ഞാന്‍ മറന്നു പോയ മുലകള്‍...

പലവട്ടം ഉച്ചരിക്കാന്‍ പേടിച്ച വാക്കായി
ചുണ്ടില്‍ തങ്ങിയ, “മുലകള്‍ മുലകള്‍ മുലകള്‍”.

കാമഭ്രാന്തിന്റെ വിരലുകള്‍ പിഴിഞ്ഞതും
വേദനയില്‍ വിങ്ങിയതും എന്റെ കൊച്ചു മുലകള്‍...

വാക്കു കൊണ്ടും നോക്കു കൊണ്ടും അറിഞ്ഞും അറിയാതെയും
ഒരു നൂറ് ബലാത്സംഗങ്ങള്‍ കണ്ടതും അവ...

പിടിച്ചു കെട്ടിയതും പുസ്തകത്തിലൊളിപ്പിച്ചതും
മറത്തുണിയിട്ട് മൂടിയതും എന്റെ ഈ മുലകളെ...

എന്നിട്ടും മറയാതെ അടങ്ങാതെ ഒതുങ്ങാതെ
എന്റേയായും ഞാനായും എന്റെ ഈ മുലകള്‍...

97 comments:

Aisibi said...

ആദ്യമായി മറയ്ക്കാന്‍ പഠിപ്പിച്ച സ്വകാര്യവും
എന്നെ നാണിപ്പിച്ച വികാരവും എന്റെ മുലകള്‍...

ഞാന്‍ വിങ്ങുമ്പോള്‍ കൂടെ വിങ്ങിയതും,
കരയുമ്പോള്‍ കൂടെ വിതുമ്പിയതും അവ...

വിഷ്ണു പ്രസാദ് said...

മുലകളെപ്പറ്റി ഇതിലും നന്നായി ആരും എഴുതിക്കാണില്ല.

ഗുപ്തന്‍ said...

എന്നെ ഞാനാക്കിയതും എന്നെ ഉണര്‍ത്തിയതും
സ്ത്രീ എന്ന മാനം തന്നതും എന്റെ മുലകള്‍...

ഈ രണ്ടുവരികള്‍ വേണ്ടിയിരുന്നില്ല :) അതു എഴുതേണ്ടതല്ലല്ലോ വായിക്കപ്പെടേണ്ടതല്ലേ ?

Siji vyloppilly said...

Vishnu maashinte comment copy paste...
chilavarikal kavithayude mothathilulla thalavumaayi cherunnilla. Enkilum aashayam
Valare eshtappettu...

prabha said...

ഒരുമ്മ, ഈ കവിതയ്ക്ക്...
ഒറ്റയിരിപ്പിനു ബ്ലോഗ് മുഴുവന്‍ വായിച്ചു. ഇനി പോയി കിടന്നു ഉറങ്ങാം,നന്നായി.

Anonymous said...

മുലകളുടെ വളര്ച്ച കുട്ടികള്‍ പല തരത്തിലാണെന്നു തോന്നുന്നു എടുക്കുന്നത്. കൂടുകാരുടെ ഇടയില്‍ തന്റെ വളര്ച്ച ആണ് ആദ്യമെങ്കില്‍ ഒരു തരം ജാള്യത. വൈകി പോയാല്‍ ഒരു തരം ആശങ്ക.

The Prophet Of Frivolity said...

Don't know how I landed up on thus page...Looks like this is a blog season for me.
Here is Greer's somewhat playful take...Not directly related but since it comes from her. Quite old but, yeah, in her characteristic style. Don't know whether you have been to that page.

Sanal Kumar Sasidharan said...

വായിക്കാൻ വൈകിയ അമ്മിഞ്ഞ :)

B Shihab said...

ആദ്യമായി മറയ്ക്കാന്‍ പഠിപ്പിച്ച സ്വകാര്യവും
എന്നെ നാണിപ്പിച്ച വികാരവും എന്റെ മുലകള്‍...

ഞാന്‍ വിങ്ങുമ്പോള്‍ കൂടെ വിങ്ങിയതും,
കരയുമ്പോള്‍ കൂടെ വിതുമ്പിയതും അവ...
kavitha kollam

പകല്‍കിനാവന്‍ | daYdreaMer said...

എന്നിട്ടും മറയാതെ അടങ്ങാതെ ...

കവിത ഇഷ്ടമായി...

survivingbrain said...

was waiting for your next post.

And here it is - the poem has you writtin all over.. no no the breast, but the attitude.!!!

good work dude !!

ചില നേരത്ത്.. said...

ഉച്ചയൂണിനിടയ്ക്ക്, മാന്ദ്യകാലത്ത് പേര് വെട്ടപ്പേടാതെ പോയ ജീവനക്കാരിൽ ആണൊരുത്തനായ ഞാൻ ന്യൂനപക്ഷമായി പോയി ഊണുമുറിയിൽ, നിറയെ സ്ത്രീകൾ, ഇത്തവണ മുലകുടിയെ കുറിച്ചായിരുന്നു ചർച്ചകൾ. മുലയൂട്ടിന്റെ പ്രാരംഭദശയിലെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ ഫിലിപ്പീനിലെ ഡോക്ടർമാർ ഭർത്താക്കന്മാരോട് ഭാര്യയുടെ മുലകുടിയ്ക്കാൻ പറയുമത്രെ! കൂട്ടത്തിലുള്ളൊരു ചൈനക്കാരിയാണ് എന്റെ മുഖം അത് കേട്ടപ്പോൾ ചുവന്നു പോയി എന്ന് പറഞ്ഞ് കളിയാക്കിയത്. മുല മറക്കാതെ കഴിയേണ്ടി വന്നവരിൽ നിന്ന്, മുല മറച്ച് കഴിയേണ്ടതായി സംസ്കൃതരായപ്പോൾ മുലകളുടെ മാനം കഷ്ടത്തിലായി.

Anil cheleri kumaran said...

അപൂര്‍വ്വമായ തുറന്നെഴുത്തിന്റെ ധാരാളിത്തം.. അതിമനോഹരമായ വരികള്‍..
ഗം‌ഭീരം... തുടരുക.

രാജീവ്‌ .എ . കുറുപ്പ് said...

ഭയത്തില്‍ പിടച്ചതും മുറുങ്ങി വലിഞ്ഞതും
മിടിപ്പുകളെ ഏറ്റു വാങ്ങിയതും എന്റെ മുലകള്‍...

അഭിനന്ദനങ്ങള്‍, തുറന്ന എഴുത്തിനു അഭിവാദ്യങ്ങള്‍

പിരിക്കുട്ടി said...

hallo aisibi....

njaan aadyamaayanu ee blog kaanunne?

matte blogil bhasha manassilaakan kure budhimuttaanu?
enthinaa ingane okke oronnu ezhuthunne?
aalukalude chuchakal kandille?
pinne
ineem nannayi ezhuthutto

Sheetal Shaffiq said...

oru 'Madhavikutty' touch undu!!

VEERU said...

ന്റെ ബദരീംങ്ങളേ...!!

രാജന്‍ വെങ്ങര said...

ഒരു പാട് ചിന്തകളെ കൂട്ടികൊളുത്തിവലിച്ചെത്തിക്കുന്ന വരികള്‍.എല്ലാവരേയും ആരെങ്കിലുമൊക്കെ ആക്കിയതു ആരുടെയൊക്കെയോ മുലകളാണല്ലോ.മുലപാല് പോലെ നൈര്‍മല്ല്യമുള്ള ഈ വരികള്‍ക്ക് പ്രത്യേക അഭിനന്ദ്നങ്ങള്‍.

പനി മാറിയൊ? വേഗം സുഖം പ്രാപിക്കട്ടേന്ന് പ്രാര്‍ഥിക്കുന്നു.

Prof.Mohandas K P said...

അല്പം 'വഷളാണെന്നു' തോന്നുമെങ്കിലും, നല്ല കവിത. പിന്നെ നമ്മുടെ ബേയ്പൂര്‍ സുല്ത്താന്റെ എഴുത്ത് ഓര്മ വരുന്നു, ഭാഷയിലല്ല. ആശയത്തില്

Manoraj said...

marvellous....nalla othukkamulla rachana saili...abhinandanagal?

enneyum sradhikkumallo?

SunilKumar Elamkulam Muthukurussi said...

“ശ്രിം“ഗാരമല്ല, ശൃംഗാരം ആണ്.
തിരുത്തുമല്ലൊ.
-സു-

സന്തോഷ്‌ പല്ലശ്ശന said...

ഒരു പെണ്‍മനസ്സിന്‍റേ സര്‍ഗ്ഗാത്മകമായ കലാപം മുറ്റിയ വാക്കുകള്‍.... ഒരു നല്ല പെണ്‍കവിത... തുടക്കം മുതല്‍ ഒടുക്കം വരെ ഒരു പെണ്‍വാഴ്‌വിന്‍റെ ആര്‍ദ്രമായ ബിംബങ്ങള്‍....... (ഇതെഴുതുമ്പോള്‍ എനിക്കുമുകളില്‍ കമെന്‍റിട്ടവര്‍ എന്തെഴുതി എന്നുപോലും ഞാന്‍ നോക്കിയില്ല) എനിക്കിഷ്ടമായി ഈ നല്ല കവിത

Spring Flower said...

i loved ur attitude :) too good!!! write more...u dont write in english at all? i tried reading ur other blog...but, finding it difficult to read...take care..keep writing

jimshid said...

അമ്മിഞ്ഞപാല് കൊണ്ട് പാല്‍പായസം ഉണ്ടാക്കി എല്ലാവര്‍ക്കും വിളമ്പിയാല്‍ അത് കവിതയാകില്ല !!

safeer said...

ഈ കവിത സ്വന്തം അനുഭവത്തിന്‍റെ വേദനയില്‍ നിന്നും ഉടലെടുത്തതാണെങ്കില്‍ എന്‍റെ മനസ്സില്‍ ആദ്യമായി പൊങ്ങി വന്ന ചില സംശയങ്ങള്‍ ചോദിച്ചോട്ടെ ..
തെറ്റിധരിക്കില്ലെന്നു കരുതുന്നു..
കാമഭ്രാന്തിന്‍റെ വിരലുകള്‍ ഞെക്കി പിഴിയുമ്പോള്‍ പ്രതികരിക്കാന്‍ മറന്നു പോയതെന്തേ ?
സ്ത്രീ അബലായാണെന്ന് സ്വയം അങ്ങ് വിശ്വസിച്ചു സഹിച്ചിരുന്നതോ ?
"ഒളിപ്പിക്കാനുള്ള മുതലായി ഏല്‍പ്പിച്ചിട്ടും
ഒളിപ്പിക്കാന്‍ ഞാന്‍ മറന്നു പോയ മുലകള്‍..."
പ്രാസം ഒപ്പിച്ചു എഴുതിയിടുണ്ടല്ലോ.. ഇമ്പമുള്ള വരികള്‍.. ഒന്ന് ചോദിചോട്ടെ..
ഒളിപ്പിക്കാനുള്ള മുതലാണെന്ന് അറിവുണ്ടയിരുന്നിട്ടും, എന്തെ ഒളിപിക്കാന്‍ മറന്നു പോയത്..
അങ്ങനെ മറന്നു പോയിടുണ്ടെങ്കില്‍ തീര്‍ച്ചയായും 100 അല്ല ഒരായിരം ബലാത്സംഗങ്ങള്‍ നടന്നില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ..
മാധവികുട്ടിയോടും ബഷീറിനോടും താരതമ്മ്യം ചെയ്യാന്‍ തുനിഞ്ഞ എന്‍റെ പ്രിയ സുഹൃത്തുക്കള്‍ക്ക് ഒരായിരം പുച്ഛം..

Aisibi said...

"കാമഭ്രാന്തിന്‍റെ വിരലുകള്‍ ഞെക്കി പിഴിയുമ്പോള്‍ പ്രതികരിക്കാന്‍ മറന്നു പോയതെന്തേ ?" - അല്ല, അബലയായതു കൊണ്ടല്ല! അബലയാക്കിയതു കൊണ്ടാ‍! എത്ര തവണ സാറിനെ ബസ്സിന്നും റോഡിന്നും തിരക്കിലും ഞെക്കി പിഴിഞ്ഞിട്ടുണ്ട്? എത്ര തവണ സാറോ സാറിനു ചുറ്റുമുള്ളവരോ പ്രതികരിച്ചിട്ടുണ്ട്? സാറിനെ മറ്റേ രോഗമാ, മെയില്‍ ഷോവനിസം. പെണ്ണ് കാരണമാ ഇതൊക്കെ എന്ന്!
"ഒളിപ്പിക്കാനുള്ള മുതലായി ഏല്‍പ്പിച്ചിട്ടും
ഒളിപ്പിക്കാന്‍ ഞാന്‍ മറന്നു പോയ മുലകള്“
പഠിപ്പിച്ചതൊക്കെ അതു പോലെ ചെയ്തിട്ടാണോ സാറേ സാറ് ഇവിടം വരെ എത്തിയത്? അതെ ഒരു മുല കാണുമ്പഴേക്കും ഒന്നല്ല ഒരായിരം ബലാത്സംഗം ചെയ്യാന്‍ തോന്നിയെങ്കില്‍ സാറേ... ഞരമ്പു രോഗത്തിനു ചികിത്സ തേടണം.
ചോദിക്കുന്നതില്‍ തെറ്റിദ്ധരിക്കരുത്, ഇതു വരെ പെണ്ണുങ്ങളെ തോണ്ടിയും ബലാത്സംഗിച്ചും മാത്രമാണോ പരിചയം?

safeer said...

"പെണ്ണ് കാരണമാ ഇതൊക്കെ എന്ന്"
അങ്ങനെയാണല്ലേ മനസ്സിലാക്കിയത്‌ ?
പെണ്ണിന്റെ വായില്‍ ഒരു നാക്കും കയ്യിലൊരു മൊട്ടുസൂചിയും കാലില്‍ ചെരുപ്പും ഉണ്ടായിരുന്നല്ലോ എന്നൊരു ചോദ്യമേ ഞാന്‍ ചോതിച്ചുള്ളൂ..

"പഠിപ്പിച്ചതൊക്കെ അതു പോലെ ചെയ്തിട്ടാണോ സാറേ സാറ് ഇവിടം വരെ എത്തിയത്? "
മറക്കെണ്ടതൊക്കെ നല്ലോണം മറച്ചിട്ടു തന്നെയാണ് ഞാന്‍ ഇവിടം വരെ എത്തിയത്. അതിനു പ്രത്യേക സ്കൂളില്‍ പോകേണ്ട ആവശ്യവും എനിക്ക് വന്നിട്ടില്ല. മാറ് മറയ്ക്കാന്‍ മറന്നെന്നു ഒരു പെണ്ണ് പറഞ്ഞതായി ഇന്നോളം കേട്ടിട്ടുമില്ല.

ഇതിനു ബലാത്സംഗം ഏറ്റുവാങ്ങി എന്നല്ല പറയേണ്ടത് , പകരം ബലാത്സംഗം ചോതിച്ചുവാങ്ങി എന്നാണ് പറയേണ്ടത്.

"ഇതു വരെ പെണ്ണുങ്ങളെ തോണ്ടിയും ബലാത്സംഗിച്ചും മാത്രമാണോ പരിചയം?"
ഈ ചോദ്യം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി കളയുന്നു. പകരം തിരിച്ചൊരു ചോദ്യം ചോതിചോട്ടെ..
ഇതു വരെ മാറ് മറക്കാതെയും ഉടുതുണി ഇല്ലാതെയും നടന്നിട്ടാണോ ടീച്ചര്‍ക്ക് പരിചയം?

Aisibi said...

Saare, malayalam font illa. kshamikkanam! Ezhuthiyath enthaanennu manassilaakkanulla saamanya bodham polum kaanikkathey, mula ennoru vaakk maathram kandu thullall!! Ningaludey vaakkukalil ninnum udhdheshikkunnathenthaanennu manassilaakkanulla saamanya bodham bhaagyathinu enikkund.
Mottusoochiyum, naavum, cheruppum illaanjittaano saamskaarika keralathil dinam thorum penvaanibhavum, balaathsangavum, peedanavum vardhikkunnath? Pardhayittu nadanna enney thondiyavarum "piditham" enna omana peril vilikkapedunna aa pravarththiyum njan ettu vaangiyittund! Ividey pennu marakkaaththatho marakkunnatho alla kaaryam! Ezhuthiya vaakkukaludey saarasyam manassilaakkathey mathrikaa police uniform idalle saare!
Maaru marachchathu kondo, mugham marachchathu kondo pennintey abalathwam marayunilla saare, athu [ennintey thettalla, avaley nokki kaanunna kannukaludey thetta. Inney varey balathsangathinum peedanathinum irayaayavar shaddiyum ittalla nadannirunnath!
Aa avasaanam chodichcha chodyam, enthenkilum pakaram veetaende enna vaashikkullathaano saare?
Saarintey njarambu rogam theerkkaanulla, site'kal vereyum kaanum internetil, nammaley veruthey vidanam!

safeer said...

:)

Subash said...

simply awesome...

shn said...
This comment has been removed by the author.
Aisibi said...

@ Shaheen,vannathinum commentiyathinum nandi. Baakkiyulla abhipraayangalkku nandi, athinu marupadi parayaan enikk vaakkukalilla. Kurach kaalam kazhinju varika, chilappol enthenkilum uththaram tharaan pattumaayirikkum. Thanks.

shn said...
This comment has been removed by the author.
Aisibi said...

@shonu: njan kurachch kaalam kazhinju varaan paranjath thaankaludey commentiney puhchichalla, entey kavithakal iniyum mechchapettu kaanaam enna shubaapthi vishwasaththodeyaanu. Allathey thaankaludey commentukaley thaazhththi kettiyathalla! Innenikk njan enthu kondu inganey ezhuthunnu ennathinu oru marupadiyilla. Vishamippichchengil Maapp.

shn said...
This comment has been removed by the author.
shn said...

ayyo...athonnum paryenda..ennekkal ethrayo vayassu prayamulla oral ennnodu ingane parayenda aavayameyilla...njan over parayukaya naa thonnnunne...mathi..njan comment delete cheyyuva.......njan karanam nalloru kavithayku negative image aavnda...athondu njan comment delete cheyyuva......vaayichu kayinjal ithum elete cheyyanam....plsss

shn said...

അഭിനന്ദനങ്ങള്‍ !!!!!...മരിച്ചു കൊണ്ടിരിക്കുന്ന മലയാള കവിതയ്ക്ക് ഒരു പുത്തന്‍ ഉണര്‍വ്............മുസ്ലിം സമുദായത്തിലെ ഒരു വനിതയുടെ കവിത എന്നാ നിലയില്‍ ഈ കവിത കൂടുതല്‍ അഭിനന്ദനം അര്‍ഹിക്കുന്നു .......മുസ്ലിം സമുദായത്തിനോട്ടകെയും വരും തലമുറക്കും ഐസിബി ഒരു മാതൃകയാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ....ഇനിയും ഒരുപാട് നല്ല കവിതകള്‍ക്കായ് കാത്തിരിക്കുന്നു.......................

അപർണ said...

really nice..ur attitude.. :)

അപർണ said...

really nice..ur attitude.. :)

nanmandan said...

mulakalekkurichu ithilum nannayi aavishkarikkaan kazhiyilla..bhaavukangal

..naj said...

Ingine nagnamaakkendiyirunnilla pavithramaam aa aathma bandhanathe !

Echmukutty said...

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ഇനിയും എഴുതു.

Jazmikkutty said...

awesome!!!11

kARNOr(കാര്‍ന്നോര്) said...

ഒരു പെണ്ണിനുമാത്രം എഴുതാൻ കഴിയുന്ന വരികൾ.. അപ്പോൾ മാത്രം പൂർണ്ണതയെത്തുന്ന വരികൾ..

riyaas said...

കവിത ഇഷ്ടമായി...
മാതൃത്വത്തിന്റെ അമൃതായ് ചുണ്ടിലേക്കൂറിച്ചതും ഈ മുലകളല്ലേ
അതെന്തേ വിട്ടു പോയത്?

ആളവന്‍താന്‍ said...

"ആദ്യമായി മറയ്ക്കാന്‍ പഠിപ്പിച്ച സ്വകാര്യവും
എന്നെ നാണിപ്പിച്ച വികാരവും എന്റെ മുലകള്‍..." അതെന്താ അങ്ങനെ....? അപ്പൊ ബാക്കിയൊക്കെയോ?

ഒരുപക്ഷെ പെട്ടെന്ന് ആരും പറഞ്ഞെക്കാന്‍ ഇടയില്ലാത്ത ഒരു കാര്യം കവിതയാക്കി. അതില്‍ കൂടുതലായൊന്നും ഉണ്ടെന്ന് തോന്നിയില്ല. കൂടുതല്‍ എഴുതൂ....

അലി said...

>>ഒളിപ്പിക്കാനുള്ള മുതലായി ഏല്‍പ്പിച്ചിട്ടും
ഒളിപ്പിക്കാന്‍ ഞാന്‍ മറന്നു പോയ മുലകള്‍...<<

ഇതാണ് ഇന്നത്തെ പ്രശ്നം
ഒളിപ്പിക്കേണ്ടത് ഒളിപ്പിക്കില്ല.
പിന്നെ പീഢനക്കേസുമായി നടക്കും.

K@nn(())raan*خلي ولي said...

@@
മൂലത്തെപ്പറ്റി എഴുതാതിരുന്നത് ഭാഗ്യം.

***

kambarRm said...

വായിച്ചു,
:)

Ismail Chemmad said...
This comment has been removed by the author.
Ismail Chemmad said...

ഇന്നലെ ഇത്തയുടെ അന്ടിക്കചോടത്തെ കുറിച്ചുള്ള കഥ വായിച്ചിരുന്നു. അപ്പോള്‍ അത് നല്ലൊരു നര്‍മം മാത്രമായി മാത്രമേ കരുതിയിരുന്നുള്ളൂ.
ഇത് വായിച്ചപ്പോള്‍ താത്തയുടെ രോഗം മാനസ്സിലായി
ഇതിനെയും ഗംഭീരം എന്ന് എഴുതി പ്രോല്സാഹിപ്പിക്കുന്നവര്‍ക്ക് സല്യൂട്ട്

കൂതറHashimܓ said...

ഞാന്‍ കവിതകള്‍ വായിക്കാറില്ലാ.. എല്ലാവരും കടിച്ച് കീറുന്നത് കണ്ടപ്പോ കഷ്ട്ടപ്പെട്ട് തന്നെ വായിച്ചു.

@ ismail chemmad
പറയുന്ന വരികളിലെ മാന്യത ഒന്നു കൂടി ശ്രദ്ദിക്കൂ.
എഴുതുന്നത് താത്തയോ ഇക്കയോ പയ്യനോ എന്നതിലാണോ എഴുത്തിലെ മേന്മ ഇരിക്കുന്നെ? എഴുത്തിനെ വായിക്കാതെ എഴുത്താണിയെ വായിക്കാന്‍ ശ്രമിക്കുന്ന ബ്ലോഗിലെ ഈ ബോറന്‍ പ്രവണത നിര്‍ത്തൂ
എഴുത്താണിയെ വെറുതെ വിടൂ...
എഴുതപെട്ട വരികളെ മാത്രം നെഞ്ചോട് ചേര്‍ക്കൂ അല്ലെങ്കില്‍ അവയെ മാത്രം വലിച്ച് കീറൂ.

Sabeerali said...

I read your blog 2 years ago...then I forgot to follow ur blog....I was searching for the same
Now one of my friend Mr.Chanchal( ofcrs he is ur friend tooo) send the link to me today.....

I eagerly opened this ..... and I found what I expected...

Really you are doing a great job...

I, We expect more from you...

Ismail Chemmad said...

@ പ്രിയ സ്നേഹിതന്‍ കൂതറ ഹാഷിം ,
ഞാനും വരികള്‍ മാത്രമാണ് വായിച്ചത്. ഇന്നലെ താങ്കള്‍ അയച്ചു തന്ന മെട്രോ മനോരമ ആര്‍ട്ടിക്കിള്‍ കണ്ടപ്പോള്‍ ഈ ബ്ലോഗ്ഗെരോട് തോന്നിയ എല്ലാ ബഹുമാനവും ഇപ്പോഴും നില നില്‍ക്കുന്നു. ആ ബഹുമാനത്തോടു കൂടെ തന്നെ അവരുടെ വരികള്‍ ഇഷ്ടമല്ലാത്ത ഒരു വായനക്കാരന്‍ എന്ന നിലയില്‍ വിമര്‍ശിക്കാന്‍ എനിക്ക് അവകാശമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു സംവാദത്തിനു താല്പര്യമില്ല . നന്ദി

വിരല്‍ത്തുമ്പ് said...

ഇതില്‍ ഒരശ്ലീലവും ഞാന്‍ കാണുന്നില്ല... ഇതാണ് എഴുത്ത്... ഒരു തുറന്നെഴുത്ത്..... എന്നെ ഞാനാക്കിയ എന്‍റെ അമ്മ കമലാസുരയ്യക്ക് ഞാന്‍ ഇത് സമര്‍പ്പിക്കുന്നു.

കൂതറHashimܓ said...

@ ismail chemmad:
താങ്കളുടെ അദ്യ കമന്റ് എഴുത്തിനെ അല്ലാ എഴുതിയ ആളെ ആണ് പരാമര്‍ശിച്ചതെന്ന് മനസിലയതിനാലാണ് എനിക്ക് മുന്നത്തെ കമന്റ് പറയേണ്ടി വന്നത്
എഴുത്തുകളെ എവ്വിതവും വായനക്കാരന് വിലയ്യിരുത്താം... ഒന്നൂടെ പറയട്ടേ എഴുത്താണിയെ വെറുതെ വിടൂ...
എഴുതപെട്ട വരികളെ മാത്രം നെഞ്ചോട് ചേര്‍ക്കൂ അല്ലെങ്കില്‍ അവയെ മാത്രം വലിച്ച് കീറൂ.

Anonymous said...

[img src="http://www.freeimagehosting.net/uploads/9bbf4dee31.jpg"]

മലയാളം ബ്ലോഗേർസ് ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ കണ്ട പോസ്റ്റും കമന്റും..

Anonymous said...

http://www.freeimagehosting.net/uploads/9bbf4dee31.jpg


മലയാളം ബ്ലോഗേർസ് ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ കണ്ട പോസ്റ്റും കമന്റും..

ഷബീര്‍ - തിരിച്ചിലാന്‍ said...

കവിത ഇഷ്ടപെട്ടില്ല... തുറന്നെഴുത്തിന് അഭിനന്ദനം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മുല പുരാണം സൂപ്പര്‍!
ഇത് വല്ല പുരുഷ ബ്ലോഗര്‍മാര്‍ ആയിരുന്നു എഴുതിയതെങ്കില്‍ കാണാമായിരുന്നു കളി.ലവന്റെ പരിപ്പെടുത്തു കറി വച്ചേനെ!
'പെണ്ണെഴുത്ത്' ആയതിനാല്‍ എല്ലാരും ഇതിനെ മഹാകാവ്യം ആയി ഗണിക്കുന്നു.
ഇനി മടിക്കാതെ എല്ലാര്‍ക്കും എഴുതാം.മുലയല്ല മുലക്ക് മേലെയും താഴെയും എഴുതാം.
ഇണയുടെ മാറിടത്തിനോട് ആകര്‍ഷണീയത തോന്നുന്ന ഒരേ ഒരു മൃഗം മനുഷ്യനാണ് എന്നൊരു ചൊല്ലുണ്ട്.
ഇതിലെ ആദ്യ വരികള്‍ തന്നെ അബദ്ധമാണ്.
'ആദ്യമായി മറയ്ക്കാന്‍ പഠിപ്പിച്ച സ്വകാര്യവും
എന്നെ നാണിപ്പിച്ച വികാരവും എന്റെ മുലകള്‍...'
(ആണായാലും പെണ്ണായാലും ആദ്യമായ്‌ മറയ്ക്കാന്‍ പഠിപ്പിക്കുന്ന സ്വകാര്യം, നാണിപ്പിക്കുന്ന വികാരം എല്ലാം മുലയാണോ? അത് അവരുടെ ജനനേന്ദ്രിയങ്ങള്‍ ആണെന്നാണ്‌ എന്റെ പക്ഷം )

'ഒളിപ്പിക്കാനുള്ള മുതലായി ഏല്‍പ്പിച്ചിട്ടും
ഒളിപ്പിക്കാന്‍ ഞാന്‍ മറന്നു പോയ മുലകള്‍...,
(ഒളിപ്പിക്കാന്‍ ഏല്പിച്ച 'മുതല്‍' ഒളിപ്പിക്കാതെ നടക്കുന്ന വനിതകള്‍ ഉള്ളതാണ് ഇവിടെ കാമഭ്രാന്ത്‌ വര്‍ധിക്കാനും പീഠനം വ്യാപകമാവാനും പ്രധാന കാരണം.)

Aisibi said...

"ഇതാണ് ഇന്നത്തെ പ്രശ്നം ഒളിപ്പിക്കേണ്ടത് ഒളിപ്പിക്കില്ല. പിന്നെ പീഢനക്കേസുമായി നടക്കും." "'ഒളിപ്പിക്കാനുള്ള മുതലായി ഏല്‍പ്പിച്ചിട്ടും ഒളിപ്പിക്കാന്‍ ഞാന്‍ മറന്നു പോയ മുലകള്‍...,(ഒളിപ്പിക്കാന്‍ ഏല്പിച്ച 'മുതല്‍' ഒളിപ്പിക്കാതെ നടക്കുന്ന വനിതകള്‍ ഉള്ളതാണ് ഇവിടെ കാമഭ്രാന്ത്‌ വര്‍ധിക്കാനും പീഠനം വ്യാപകമാവാനും പ്രധാന കാരണം.)"
ഇതിനു ഞാന്‍ ഇവിടെ തന്നെ ഒരു പ്രാവശ്യം ഉത്തരം പറന്ഞിട്ടുണ്ട്, ഒരു പക്ഷേ കമന്റടിക്കാനുള്ള വെറിയില് കണ്ടു കാണില്ല, അതുകൊണ്ട് ഞാന്‍ ആവര്‍ത്തിക്കുന്നു: കേരളത്തില്‍ ഇന്നു വരെ നടന്ന പീഡനക്കേസിലോ ബലാത്സംഗക്കേസുകളിലോ ഒരു പ്രാവശ്യമെങ്കിലും അതിനു വിധേയയായ സ്ത്രീ ധരിച്ചിരുന്ന വസ്ത്രം അവളുടെ ശരീരഭാഗങ്ങള്‍ മറക്കുന്നതല്ലായിരുന്നോ? ട്രയിനില് നിന്നും തള്ളിയിട്ട് കൊലപെട്ട ധന്യയുടെ വേഷമെന്തായിരുന്നു? സൂര്യനെല്ലി പെങ്കുട്ടിയുടെ വേഷമോ? ബസ്സിലും ട്രയിനിലും റോഡിലും നിത്യേന തോണ്ടിയും അശ്ലീലവാക്കുകള്‍ കേട്ടും ജോലിക്ക് പോകുന്ന സ്ത്രീകളൊക്കെ ബ്രായും ഷഡ്ഡിയും ഇടുന്നത് കൊണ്ടാണോ ഇവരൊക്കെ ഇതനുഭവിക്കുന്നത്? അതോ അവരുടെ മുലകള്‍ എല്ലാരേയും കാണിക്കുന്നത് കൊണ്ടോ? ഒരു സംശയം, നിങ്ങളുടെ അറിവിലുമുണ്ടല്ലോ ഒരു പാട് സ്ത്രീകള്? അവരു വന്നു നിങ്ങളോട് "എന്നോട് ഇവന്‍ മോശമായി പെരുമാറി എന്നു പറയുമ്പോള്‍" നിങ്ങളുടെ മനസ്സില് ആദ്യം ഓടുന്ന ആ ചിന്തയെന്താ? "നിനക്ക് വീട്ടിലിരുന്നു കൂടെ അസ്സത്തെ, മുലയും വെച്ച് ഇറങ്ങി നടന്നതു കൊണ്ടല്ലെ ഇത്" എന്നോ?


"ഇത് വായിച്ചപ്പോള്‍ താത്തയുടെ രോഗം മാനസ്സിലായി"
എന്താണ് ഡയഗ്നോസിസ്? മുല, അണ്ടി, കാമം എന്നീ വാക്കുകള്‍ ഉപയോഗിക്കുകയും അവയെ വര്‍ണ്ണിക്കുകയും ചെയ്യുന്ന ഒരു മുസ്ലിം സ്ത്രീക്ക് ഭ്രാന്താണെന്നു കല്പ്പിക്കണമെന്നാണൊ?

"ഇതിനെയും ഗംഭീരം എന്ന് എഴുതി പ്രോല്സാഹിപ്പിക്കുന്നവര്‍ക്ക് സല്യൂട്ട്" "അവരുടെ വരികള്‍ ഇഷ്ടമല്ലാത്ത ഒരു വായനക്കാരന്‍ എന്ന നിലയില്‍ വിമര്‍ശിക്കാന്‍ എനിക്ക് അവകാശമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു."
രണ്ടും ഒരേ ആളു പറന്ഞ വരികള്‍...മാഷേ താങ്കളെ പോലെ തന്നെ വരികള്‍ ഇഷ്ടപ്പെട്ട വായനക്കാര്‍ക്ക് അതു പ്രൊത്സാഹിപിക്കാന്‍ ഉള്ള അവകാശം നല്കി കനിയണം.


"ഇതിലെ ആദ്യ വരികള്‍ തന്നെ അബദ്ധമാണ്.
'ആദ്യമായി മറയ്ക്കാന്‍ പഠിപ്പിച്ച സ്വകാര്യവും
എന്നെ നാണിപ്പിച്ച വികാരവും എന്റെ മുലകള്‍...'
(ആണായാലും പെണ്ണായാലും ആദ്യമായ്‌ മറയ്ക്കാന്‍ പഠിപ്പിക്കുന്ന സ്വകാര്യം, നാണിപ്പിക്കുന്ന വികാരം എല്ലാം മുലയാണോ? അത് അവരുടെ ജനനേന്ദ്രിയങ്ങള്‍ ആണെന്നാണ്‌ എന്റെ പക്ഷം )
മാഷ് എത്ര കാലം പെണ്ണായി നടന്നിട്ടുണ്ട് എന്ന് അറീല... അതു കൊണ്ട് എനിക്ക് കഴിയും പോലെ ഞാന്‍ പറയാം. ജനനേന്ദ്രിയം മറയ്ക്കുക എന്നത് നാച്ചുറലായി വരുന്ന ഒരു കാര്യമാണ്. പക്ഷെ വളര്‍ന്നു വരുന്ന മുലകളെ മറയ്ക്കാന്‍ ഓരോ പെണ്ക്കുട്ടിയേയും നൂറുവട്ടം ഓതിയും നുള്ളിയും വഴക്കു പറന്ഞും തന്നെയാണ് പഠിപ്പിക്കുന്നത്. ചെറുപ്പം മുതലേ തട്ടം മുന്നോട്ടിടെടീ എന്നു പറയ്യുന്നതിന്റെ കാരണവും ഇതു തന്നെയാ...

കൊമ്പന്‍ said...

ഇസ്മായില്‍ കുരുംബടി വഴി വന്നു വായിച്ചു ഇതെഴുതിയ നിങ്ങള്‍ സ്ത്രീ ആയതു കൊണ്ട് മാനവന്‍ ഇതിനെ അന്ഗീകരിക്കും മുലയെ കുറിച്ച് ഞാനെയുതിയ ഒരു പോസ്റ്റ് കണ്ട കുറെ ആളുകള്‍ എന്നെ തെറിപരഞ്ഞിട്ടുന്ദ് ബ്ലോഗര്‍മാര്‍ക്ക് മാത്രം മുലകളെ കുറിച്ച് എയുതാന്‍ പാടില്ല എന്നതാണ് ഭൂലോക നിയമം ബഷീര്‍ കൃതികളില്‍ ഒക്കെ മുലകളെ വികാര പരമായ രീതിയില്‍ തന്നെ വര്‍ണിച്ചിട്ടുണ്ട് താനും ഏതായാലും ഈകാണിച്ച ധൈര്യത്തിനെ പ്രശംഷിക്കാതെ വയ്യ ഞാന്‍ എയുതിയ മുലകളെ കുറിച്ചുള്ള പോസ്റ്റിന്റെ ലിങ്ക് ഇവിടെ ഇടാം
http://iylaserikaran.blogspot.com/search/label/%E0%B4%85%E0%B4%A8%E0%B5%81%E0%B4%AD%E0%B4%B5%E0%B4%82

കൊമ്പന്‍ said...
This comment has been removed by the author.
Anonymous said...
This comment has been removed by the author.
നിസ്സാരന്‍ said...

ചന്തിയെ പറ്റി എഴുതൂ പ്ലീസ്. ചന്തിയെ പറ്റി ഇതിലും നന്നായി ആരും എഴുതിക്കാണില്ല എന്ന് കമന്റെഴുതാന്‍ വിഷ്ണുപ്രസാദ് തുടിക്കുന്നു. വേഗം പോരട്ടെ

Aisibi said...

അയ്യോ, ചന്തിയെ പറ്റി ഒരു പെണ്ണിനു എഴുതാന്‍ സമ്മതമുണ്ടോ സാര്‍? അതൊക്കെ നിങ്ങള്‍ ആണുങ്ങളുടെ ഒരു കുത്തകയല്ലെ?

നിസ്സാരന്‍ said...

എന്നാലും എന്റെ മുല , എന്റെ ചന്തി എന്നൊക്കെ എഴുതുമ്പോള്‍ കുറെ ഞരമ്പ് രോഗികള്‍ ഓടിവരുമല്ലോ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പ്രിയ സഹോദരീ..
ഒരു പോസ്റ്റ്‌ വായിചാല്‍ മനസ്സില്‍ തോന്നുന്ന അഭിപ്രായം മാന്യമായ രീതിയില്‍ ആരോഗ്യപരമായി എഴുതാനാണ് കമന്റ് ബോക്സ് ഏര്‍പ്പെടുത്തപ്പെട്ടിട്ടുള്ളത് എന്നാണു എന്റെ അറിവ്. അത് ആ രീതിയില്‍ തന്നെ ഞാന്‍ കമന്‍റ് ഇടുകയും ചെയ്തു. പക്ഷെ പക്ഷം ചേരാത്തവരെ തികഞ്ഞ അസഹിഷ്ണുതതോടെ യാണ് താന്കള്‍ നോക്കിക്കാണുന്നത് എന്ന് മറുകുറിപ്പുകള്‍ കാണിച്ചു തരുന്നു.
"ഒരു പക്ഷേ കമന്റടിക്കാനുള്ള വെറിയില് കണ്ടു കാണില്ല"
"മാഷ് എത്ര കാലം പെണ്ണായി നടന്നിട്ടുണ്ട് എന്ന് അറീല"
ഇത്തരം വച്ചുകെട്ടലുകള്‍ എന്താണെന്ന് വായനക്കാര്‍ക്ക് മനസ്സിലാകും. അതിനു മറുപടി അരഹിക്കുന്നില്ല. കാരണം വിഷയം അതല്ലല്ലോ.

,(ഒളിപ്പിക്കാന്‍ ഏല്പിച്ച 'മുതല്‍' ഒളിപ്പിക്കാതെ നടക്കുന്ന വനിതകള്‍ ഉള്ളതാണ് ഇവിടെ കാമഭ്രാന്ത്‌ വര്‍ധിക്കാനും പീഠനം വ്യാപകമാവാനും പ്രധാന കാരണം.)"
എന്ന എന്റെ മറുപടിക്ക് താന്കള്‍ എഴുതിയതു എത്രമേല്‍ ബാലിശമാണ്! പുകവലിയാണ് തൊണ്ടയിലെ കാന്‍സറിനു പ്രധാനകാരണം എന്ന് പറഞ്ഞാല്‍, തൊണ്ടയില്‍ കാന്‍സര്‍ വന്നു മരിക്കുന്ന എല്ലാരും പുകവലിചിട്ടാണോ എന്ന് ചോദിക്കുന്നത് വിഡ്ഢിത്തം അല്ലെ?

"ജനനേന്ദ്രിയം മറയ്ക്കുക എന്നത് നാച്ചുറലായി വരുന്ന ഒരു കാര്യമാണ്. പക്ഷെ വളര്‍ന്നു വരുന്ന മുലകളെ മറയ്ക്കാന്‍ ഓരോ പെണ്ക്കുട്ടിയേയും നൂറുവട്ടം ഓതിയും നുള്ളിയും വഴക്കു പറന്ഞും തന്നെയാണ് പഠിപ്പിക്കുന്നത്."
ഇത് ശരിയാണോ? ഒന്ന് നാച്ചുരലും ഒന്ന് വേറെയും? കുട്ടികള്‍ നഗനരായി നടക്കുമ്പോള്‍ മുതല്‍ മാതാപിതാക്കള്‍ ഓതിയും നുള്ളിയും തന്നെയാണ് അവരെ വസ്ത്രം ഉടുക്കാന്‍ പഠിപ്പിക്കുന്നത്. വളര്‍ന്നു വരുന്ന മാറിടതിന്റെയും കാര്യം അങ്ങനെ തന്നെ.
(അവസാനമായി ഒരുവാക്ക്: ഞാന്‍ ഇപ്പോഴും മാന്യമായിട്ടാണ് പ്രതികരിച്ചിട്ടുള്ളത് എന്നാണു എന്റെ പക്ഷം. അധിക്ഷേപ മറുപടികള്‍ക്ക് വിശദീകരണം തരേണ്ട ചുമതല എനിക്കില്ല. വായിച്ച പോസ്റ്റുകള്‍ക്ക്‌ "സൂപ്പര്‍"എന്ന് പറയാന്‍ എനിക്കാവില്ല. മനാസ്സു തുറന്ന അഭിപ്രായം ഞാന്‍ ഇടുന്നതു ശരിയോ തെറ്റോ ആവാം.അത് വേറെ വിഷയം. പക്ഷെ അതെല്ലാം സഹിഷ്ണുതയോടെ കാണുന്നത് രചയിതാവിന്റെ മാന്യത വര്ധിപ്പിക്കുകയെ ഉള്ളൂ. ഇത് ഉപദേശം അല്ല.ഏതായാലും ഒരു വിവാദത്തിനു ഞാന്‍ ആഗ്രഹിക്കുന്നില്ല. അഭിനന്ദനം പോലെ തന്നെ എതിരഭിപ്രായവും ഒരു പോലെ സ്വീകരിക്കുമെന്കില്‍ അടുത്ത പോസ്റ്റിലും വരാം. അല്ലെങ്കില്‍ ഇതോടെ വിട)

ഒരു യാത്രികന്‍ said...

തരക്കേടില്ലാത്ത കവിത. പക്ഷെ ഏറെ മികച്ചത് എന്ന അഭിപ്രായമില്ല.കവിതയുടെ വിഷയവും പുതുമയായി.
എന്നാല്‍ ഇതില്‍ അശ്ലീലമായി ഞാനൊന്നും കാണുന്നില്ല........സസ്നേഹം

Akbar said...
This comment has been removed by the author.
Akbar said...

ശരീരത്തിലെ മറ്റു അവയവങ്ങളെ പറ്റിയും പറയാം. എന്‍റെ വിമര്‍ശനം മുല എന്ന വാക്കിനോടല്ല. അതിനോട് ആര്‍ക്കും എതിര്‍പ്പ് ഉണ്ടാവാന്‍ ഇടയില്ല. കാരണം. ഇവിടെ പറന്നെത്തിയ കമന്റുകള്‍ തന്നെ അതിനു ഉദാഹരണം. എന്നാല്‍ ഒരു രചനക്ക് ഒരു ഉദ്ദേശം ഉണ്ടാവണം.

ആദ്യമായി മറയ്ക്കാന്‍ പഠിപ്പിച്ച സ്വകാര്യവും >>> ഇതിനു ഐസിബിയുടെ മറുപടി
>>>മാഷ് എത്ര കാലം പെണ്ണായി നടന്നിട്ടുണ്ട് എന്ന് അറീല... അതു കൊണ്ട് എനിക്ക് കഴിയും പോലെ ഞാന്‍ പറയാം. ജനനേന്ദ്രിയം മറയ്ക്കുക എന്നത് നാച്ചുറലായി വരുന്ന ഒരു കാര്യമാണ്. പക്ഷെ വളര്‍ന്നു വരുന്ന മുലകളെ മറയ്ക്കാന്‍ ഓരോ പെണ്ക്കുട്ടിയേയും നൂറുവട്ടം ഓതിയും നുള്ളിയും വഴക്കു പറന്ഞും തന്നെയാണ് പഠിപ്പിക്കുന്നത്.<<<

നിങ്ങള്‍ ഒരു സ്ത്രീ ആണല്ലോ. പെണ്‍കുട്ടികള്‍ ഉണ്ടോ വീട്ടില്‍. അവരെ പുറത്തു കൊണ്ട് പോകുമ്പോള്‍ കുഞ്ഞുങ്ങള്‍ സ്വയം വസ്ത്ര ധരിക്കുകയാണോ. വീട്ടില്‍ ഒരു അതിഥി വരുമ്പോള്‍ ഒരു മൂന്നു വയസായ ആണ്‍കുട്ടിയോ പെണ്കുട്ടിയോ ഉണ്ടെങ്കില്‍ മുതിര്‍ന്നവര്‍ ആദ്യം ചെയ്യുന്നത് കുട്ടികളുടെ ജനനേന്ദ്രിയം മറക്കുക എന്നതാണ് സാധാരണ കണ്ടു വരുന്നത്. അല്ലെന്നു വാദം ഉണ്ടെങ്കില്‍ പറയുക
(തുടരുന്നു.)

Akbar said...

ഇനി മുല ആരെങ്കിലും പറഞ്ഞു മറപ്പിക്കുന്നതാണോ. :ബ്ലൂ ലഗൂണ്‍" എന്ന ഒരു വിഖ്യാത സിനിമ ഉണ്ട്. അതില്‍ വിജനമായ ഒരു ദ്വീപില്‍ അകപ്പെട്ട ആണ്‍കുട്ടിയും പെണ്‍കുട്ടിയും പുറം ലോകം കാണാതെ വളരുന്നു. പക്ഷെ അവള്‍ക്ക് മുല വുമ്പോള്‍ അവള്‍ സ്വയം അതു ഇലകള്‍ കൊണ്ട് മറക്കുന്നു. അതു സിനിമ ആണ് എന്നു പറയാം. എന്നാല്‍ ഇതൊരു പെണ്‍കുട്ടിയെ ആണ് നമ്മുടെ നാട്ടില്‍ മുല മറക്കാന്‍ പഠിപ്പിക്കേണ്ടത്. അതും natural തന്നെ ആണ്. അല്ലെന്നു വാദം ഉണ്ടോ.

>>>എന്നിട്ടും മറയാതെ അടങ്ങാതെ ഒതുങ്ങാതെ
എന്റേയായും ഞാനായും എന്റെ ഈ മുലകള്‍..<<<<. ഇത് എന്താണ് എന്നു ഒരു പിടിയും കിട്ടിയില്ല. മുല എന്താ ഒതുങ്ങാത്തത്. പ്രായം കൂടുമ്പോഴും അതു വികസിക്കും എന്നാണോ. മുലക്കു അമ്മിഞ്ഞ പാലിന്റെ മാധുര്യം കൂടി ഉണ്ട് എഴുത്ത്കാരീ. അതു വെറും ഒരു വികാര കുളിരണക്കെട്ട് മാത്രമല്ല. പക്ഷെ നിങ്ങളുടെ ഈ ഉടായിപ്പ് രചനയില്‍ അതു പെണ്ണിനെ പീഡിപ്പിക്കാന്‍ മാത്രം ഉള്ള ഒരു മാംസ ഗോളമായി കാണുന്നു. അവിടെയാണ് നിങ്ങളുടെ കവിത പരാജയം ആയി എനിക്ക് തോന്നിയത്. മുലയെ പറ്റി പറഞ്ഞാല്‍ ആള് കൂടും. കണ്ടില്ലേ ഞാനൊക്കെ വന്നതു.

എന്നെ ഞാനാക്കിയതും എന്നെ ഉണര്‍ത്തിയതും
സ്ത്രീ എന്ന മാനം തന്നതും എന്റെ മുലകള്‍...<<< മുലയെ പറ്റി നിങ്ങള്‍ക്കുള്ള ധാരണ ഇതാണെങ്കില്‍ പിന്നെ പുരുഷന്മാരുടെ കാര്യം പറയണോ. അതു കൊണ്ട് തുടരൂ. മുലയില്‍ നിര്‍ത്തണ്ട. ആശംസകള്‍
(ശുഭം)

Moh'd Yoosuf said...

സഹോദരീ, ലജ്ജ എന്നത് മനുഷ്യപ്രകൃതിയാണ് എന്നു ഞാൻ വിശ്വസിക്കുന്നു. മാനസ്സികമായ അവസ്ഥ പരിഗണിച്ചാൽ സ്ത്രീകൾക്കത് കൂടുതലാണ്. പക്ഷെ ഇന്ന് ഏതൊരൂ ഫീൽഡിലും ലജ്ജ എന്നത് സാമൂഹിക കവചം പൊളിച്ചെഴുതികൊണ്ടിരിക്കുന്നു. ലജ്ജയുടെ അഭാവമാണ് അനാശാസ്യങ്ങളും അക്രമങ്ങളും പ്രധാന കാരണം. നാം വാക്കിലും പ്രവർത്തിയിലും ലജ്ജയുള്ളവരാകേണ്ടതില്ലെ?

Aisibi said...

അക്ബര്‍ക്കാ: നന്ദി. ഇനി ചില വിശദീകരണം. മടുത്തു എങ്കിലും. ഞാന്‍ ജനിച്ചതും വളര്‍ന്നതും ഒരു കൂട്ടുകുടുംബത്തിലാ അതു കൊണ്ട് തന്നെ ഒരു പാട് ആണ്‍ക്കുട്ടികളേയും പെണ്‍കുട്ടികളേയും കൂടെയാ വളര്‍ന്നതും. വളരെ ചെറുപ്പം മുതലേ ഒരു പെണ്‍ക്കുട്ടിയുടെ ഉള്ളില് അവള് എല്ലാം മറച്ചും അടക്കിയും ജീവിക്കണം എന്ന വിത്ത് പാകുന്നുണ്ട്. അതൊരു വസ്തുതയാണ്. ഞാന്‍ ജനനേദ്രിയത്തെ മറക്കരുത് എന്ന് എവിടെയും പറന്ഞിട്ടില്ല. വീട്ടില് മൂന്നു വയസ്സായ ഒരു ആണ്‍ക്കുട്ടിയും പെണ്‍ക്കുട്ടിയും ഉണ്ടെങ്കില് ആണ്‍ക്കുട്ടി ഒരു ട്രൌസറില് മറക്കപെടും, പെണ്‍ക്കുട്ടിയെ മാറു മറക്കാതെ പുറത്ത് വിടുന്നത് ഞാന്‍ കണ്ടിട്ടില്ല. വളരെ ചെറുപ്പം മുതലേ വളരെ subtle ആയി മാറ്റിയെടുക്കുന്ന ഒരു ചിന്താധാരയാണ് പെണ്‍ക്കുടികളുടേത്. നാലാം വയസ്സില് മദ്രസ്സയിലേക്കും സ്കൂളിലേക്കും വിരുന്നുവീടുകളിലേക്കും മക്കനയോ തട്ടമോ ഇട്ടു പെണ്‍ക്കുട്ടികളെ അയക്കുന്നില്ലെ? "പെണ്ണിന് മൊലേം തലേം വെരണ്ട പ്രായായീ" എന്നു എട്ടാം വയസ്സു മുതല് പറന്ഞു തുടങ്ങുന്നു! ഇവിടെ "ആദ്യമായി" എന്നു ഞാനുപയോഗിച്ച വാക്കു വെച്ചാണ് യുദ്ധമെങ്കില് എന്റെ ആദ്യ സ്വകാര്യം "സീനത്തിന് കാലില് മുയുമനും ചൊറിയാണ്" എന്നതായിരുന്നു!
പെങ്കുട്ടികള്‍ക്ക് natural ആയി വരേണ്ട ഒന്നാണ് മാറു മറക്കലെങ്കില് എത്രയോ നൂറ്റാണ്ടുകള്‍ മാറു മറക്കാതെ നടന്ന ചരിത്രം നമുക്കൊക്കെയില്ലെ? ഇന്നും ആദിവാസി സ്ത്രീകള്‍ നടക്കുന്നില്ലെ? അവര്‍ നാച്ചുറല്‍ അല്ലെ?
>>>എന്നിട്ടും മറയാതെ അടങ്ങാതെ ഒതുങ്ങാതെ
എന്റേയായും ഞാനായും എന്റെ ഈ മുലകള്‍..<<< രണ്ടാഴ്ച്ച മുമ്പുള്ള ഒരു അനുഭവം ഞാന്‍ ബാംഗ്ലൂരില് ഒരു സൂപ്പര്‍ മാര്‍ക്കറ്റില് സാധനം വാങ്ങുന്നു. കാശടക്കാന്‍ ക്യൂവില് നിക്കുന്നു എന്റെ മുന്നില് ഒരു 50 വയസ്സു പ്രായം വരുന്ന സ്ത്രീ. അവരു trolley-ല് നിന്നും എന്തോ എടുക്കാന്‌ കുനിന്ഞു കുറച്ചപ്പുറം നില്കുന്ന രണ്ട് ആണ്‍ക്കുട്ടികളില് ഒരുത്തന്‍ മറ്റവനോട് പറയുന്നു "എന്താടാ മോനെ ആ മൊല" എന്ന്! അത് ഈ സ്ത്രീ അവരുടെ മാറ് അടക്കത്തതു കൊണ്ടാണോ, ഒതുക്കാത്തതു കൊണ്ടാണോ മറക്കാത്തതു കൊണ്ടാണോ? ഇനി വേറൊരു അനുഭവം പര്‍ദ്ദയിട്ട ഒരു സ്ത്രീ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില് നിന്നും ടിക്കറ്റ് എടുത്ത്, ഏതു നിമിഷവും പോകാന്‍ നില്‍ക്കുന്ന ഒരു ട്രെയിന്‍ പിടിക്കാന്‍ ഓടുന്നു, ഉടനെ ഞരമ്പുരോഗ കമന്റ് "എന്താ ഇത്താ അയിന്റെ രണ്ടിന്റേം ഒരു തുള്ളല്!" ഒതുക്കാഞിട്ടാ? മറക്കാഞിട്ടോ?

"മുലക്കു അമ്മിഞ്ഞ പാലിന്റെ മാധുര്യം കൂടി ഉണ്ട് എഴുത്ത്കാരീ." എഴുത്തുകാരിയോ ഒരു സ്ത്രീയോ ഇത് മറക്കാറില്ല. ഈ ഉടായിപ്പ് രചനയില്‍ പറന്ഞ പോലെയാണ് ലോക അനുഭവം. ലോകത്ത് ഏതു സ്ത്രീയും പരിചയപ്പെടുന്ന 10-ല് 7 പേരും സമ്സാരിക്കുമ്പോള് അവളുടെ മുലയിലേക്ക നോട്ടം. പിന്നെ വാദിയെ പ്രതിയാക്കി "പെണ്ണിനെ പീഡിപ്പിക്കാന്‍ മാത്രം ഉള്ള ഒരു മാംസ ഗോളമായി കാണുന്നു. അവിടെയാണ് നിങ്ങളുടെ കവിത പരാജയം" എന്ന നിങ്ങളുടെ തന്ത്രം കൊള്ളാം.

മൈപ്പിന്: താങ്കളുടെ കമന്റിനുള്ള ഉത്തരം മുകളില് ഒരു പാട് തവണ ഞാന്‍ പറന്ഞു കഴിഞു.

ഇനി ഈ ഓരോ വാക്കും കീറി മുറിച്ച് ഒരു യുദ്ധത്തിനു ഞാനില്ല. താല്പ്പര്യമില്ലാന്ഞിട്ടല്ല, ഇതിലും പ്രാധാന്യമര്‍ഹിക്കുന്ന വേറെയും ജോലിയുണ്ട് ജീവിതതില്.

Akbar said...

കമന്റിനു മറുപടി പറഞ്ഞു നിങ്ങള്‍ക്കും കമന്റിട്ടു എനിക്കും മടുത്തിരിക്കുന്നു. എന്നാലും ഒന്നൂടെ പറയാം. >>>വീട്ടില് മൂന്നു വയസ്സായ ഒരു ആണ്‍ക്കുട്ടിയും പെണ്‍ക്കുട്ടിയും ഉണ്ടെങ്കില് ആണ്‍ക്കുട്ടി ഒരു ട്രൌസറില് മറക്കപെടും, പെണ്‍ക്കുട്ടിയെ മാറു മറക്കാതെ പുറത്ത് വിടുന്നത് ഞാന്‍ കണ്ടിട്ടില്ല.<<

നിങ്ങള്‍ കാര്യങ്ങളെ എന്ത് മാത്രം വികലമായി കാണുന്നു ആയിസിബി. 3 വയസായ ഒരു പെണ്‍കുട്ടിക്ക് മുല ഉള്ളത് കൊണ്ടാണോ മാറു മറക്കുന്നത്.??? വസ്ത്ര ധാരണം ഒരു സംസ്ക്കാരത്തിന്റെ ഭാഗം അല്ലേ. LKG മുതല്‍ ആന്‍ പെണ്‍ വ്യത്യാസം ഇല്ലാതെ പുറത്തേക്ക് പോകുമ്പോള്‍ വസ്ത്രം ദാരിക്കുമ്പോള്‍ അതു പെണ്‍കുട്ടികള്‍ക്ക് മൂന്നാം വരസില്‍ മുല വരുന്നത് കൊണ്ടാണ് എന്നു പറഞ്ഞപ്പോള്‍ അതു ഒരു തമാശ മാത്രമായി കാണട്ടെ.

ആദിവാസികള്‍ മുല മറക്കുന്നില്ല എന്ന കണ്ടു പിടുത്തം കൊള്ളാം. ആദം നബി മുതല്‍ ഭൂമിയില്‍ പല സംസ്ക്കാരങ്ങളും മാറി മറിഞ്ഞു വന്നിട്ടുണ്ട്. വസ്ത്ര ധാരണം ചരിത്രാതീത കാലം മുതല്‍ ഉണ്ടല്ലോ. ആദിവാസികളുടെ ഊരിലും വെളിച്ചം എത്തിത്തുടങ്ങി. എത്താത്തവരുടെ മുല അവിടെ തുറന്നിരിക്കട്ടെ. പണ്ട് അയ്യങ്കാളി പട പൊരുതിയത് മാറു മറക്കാനുള്ള അവകാശത്തിനു വേണ്ടി ആയിരുന്നു എങ്കില്‍ ഇവിടെ മാറു മറക്കാന്‍ അമ്മ പഠിപ്പിക്കുന്നതിനെ കവിത പരിഹസിക്കുന്നു.
(തുടരുന്നു).

Akbar said...

>>ചിരിയുടെ കൂടെ തുളുമ്പിയതും മറന്നതും
ശ്രിംഗാരത്തില്‍ പൊങ്ങിത്താണതും അവ.<<< സമ്മതിച്ചല്ലോ. ഒരു പുരുഷന്‍ ശ്രിംഗച്ചാല്‍ പൊങ്ങി താവുന്ന മുല ഒന്ന് മറച്ചു നടക്കുന്നത് തന്നെ അല്ലേ നല്ലത്. കാരണം കണ്ടാല്‍ ശ്രിംഗരിക്കാന്‍ പുരുഷന്‍ തോന്നും. ശ്രിംഗച്ചാല്‍ അതു പോങ്ങിത്താന്നു സ്ത്രീ വശംവദയായി വേണ്ടാത്തത് സംഭവിക്കും. ഇരു കൂട്ടര്‍ക്കും താല്പര്യം വന്നാല്‍ പിന്നെ സംഭവിക്കുന്നത്‌ പ്രകൃതി നിയമം ആണ്. മാറിടം ഒരു സ്ത്രീയുടെ ആകര്‍ഷണം തന്നെ ആണ്. one of the sensational and sensitive part of a women . അതിനെ തുറന്നിട്ട്‌ നടക്കണം എന്നാല്‍ ആരും നോക്കുകയും അരുത് എന്നു പറയുന്നതിലെ logic എന്താണ്.????

>>>എന്നെ ഞാനാക്കിയതും എന്നെ ഉണര്‍ത്തിയതും
സ്ത്രീ എന്ന മാനം തന്നതും എന്റെ മുലകള്‍.<<<

ചരിത്രത്തിലും വര്‍ത്തമാന കാലത്തിലും അറിയപ്പെടുന്ന സ്ത്രീ രത്നങ്ങള്‍, ജാന്‍സി റാണിയെ പോലെ, ഇന്ദിരാഗാന്ധിയെ പോലെ, അരുന്ധതി റോയിയെ പോലെ (ഈ നിര തീരില്ല) സ്ത്രീയുടെ ഔന്നിത്യം കാത്ത മഹതികള്‍ എല്ലാം മാറിടത്തിന്റെ പിന്‍ബലത്തില്‍ ആണോ സ്ത്രീ എന്ന മാനം നേടിയതും അവരായതും. നിങ്ങള്ക്ക് എല്ലാം മുലകള്‍ മാത്രമാണ്. അതാവട്ടെ "ശ്രിംഗാരം കേട്ടാല്‍ ഉയര്‍ന്നു താവുന്നതും". എന്തിനു ഈ അപകര്‍ഷതാ ബോധം. നിങ്ങളുടെ കവിത "ചില നല്ല വായനക്കാര്‍ക്ക്" അലങ്കാരം ആയി എന്നല്ലാതെ ഒട്ടും ഇതില്‍ logic ഇല്ല എന്നു പറയേണ്ടി വന്നതില്‍ ഖേദം ഉണ്ട്.

പിന്നെ റയില്‍വേ സ്റ്റേനിലെയും സൂപര്‍ മാര്‍ക്കറ്റിലെയും കാര്യം പറഞ്ഞു. എന്താ പറയാ. ഞരമ്പു രോഗികള്‍ ഉണ്ടാകും. സമ്മതിക്കുന്നു. എന്നാല്‍ കവിതയിലെ പല വരികളും അതിനെ സാധൂകരിക്കുന്നില്ല എന്നാണു എന്‍റെ പക്ഷം. അതായത് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ കവിത ഒരു ഉടായിപ്പ്. very sorry
(അവസാനിച്ചു)

മത്താപ്പ് said...

ഐസിബി,
എന്തെഴുതണം, എങ്ങനെ എഴുതണം എന്നുള്ളതൊക്കെ
നിങ്ങളുടെ മാത്രം തീരുമാനങ്ങള്‍ ആണ്.
ഒരു അവയവത്തെ പറ്റി എഴുതുന്നത്‌ ഇത്ര വലിയ തെറ്റാണെന്നും കരുതുന്നില്ല....
എങ്കിലും,
പല പോസ്റ്റുകളും കാണുമ്പോള്‍ തോന്നിപ്പോകുന്നു,
ചീപ് ആയ പബ്ലിസിറ്റി സ്ടണ്ട് അല്ലേ ഇതെന്ന്.....
എന്തെന്നാല്‍,
പറയത്തക്ക കാവ്യഭംഗിയോ,
പങ്കു വെക്കാന്‍ ശ്രദ്ധേയം എന്ന് തോന്നുന്ന ഒരു ആശയമോ ഇല്ലാത്ത ഈ കവിത,
ഒരു വര്‍ഷത്തിനു ശേഷം ചര്‍ച്ചയാകുന്നത്,
ഇതില്‍ ഉദാത്തമായ എന്തോ ഉണ്ടെന്ന കാരണത്താല്‍ ആണെന്ന് കരുതാന്‍ കഴിയുന്നില്ല.
അഥവാ,
പ്ലാത്തിന്റെയോ നന്ദിതയുടെയോ വഴിക്ക് നടക്കുന്നു എന്ന തോന്നല്‍ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍,
എഴുതിയതൊക്കെ, തെളിഞ്ഞ മനസ്സോടെ ഒന്ന് കൂടി വായിച്ചു നോക്കൂ.

അരോചകമായ തുറന്നെഴുത്തുകള്‍ ഒരിക്കലും ഒരു നല്ല രീതി അല്ല എന്ന് കരുതുന്നു......
-ദിലീപ്....

മത്താപ്പ് said...

ഐസിബി,
എന്തെഴുതണം, എങ്ങനെ എഴുതണം എന്നുള്ളതൊക്കെ
നിങ്ങളുടെ മാത്രം തീരുമാനങ്ങള്‍ ആണ്.
ഒരു അവയവത്തെ പറ്റി എഴുതുന്നത്‌ ഇത്ര വലിയ തെറ്റാണെന്നും കരുതുന്നില്ല....
എങ്കിലും,
പല പോസ്റ്റുകളും കാണുമ്പോള്‍ തോന്നിപ്പോകുന്നു,
ചീപ് ആയ പബ്ലിസിറ്റി സ്ടണ്ട് അല്ലേ ഇതെന്ന്.....
എന്തെന്നാല്‍,
പറയത്തക്ക കാവ്യഭംഗിയോ,
പങ്കു വെക്കാന്‍ ശ്രദ്ധേയം എന്ന് തോന്നുന്ന ഒരു ആശയമോ ഇല്ലാത്ത ഈ കവിത,
ഒരു വര്‍ഷത്തിനു ശേഷം ചര്‍ച്ചയാകുന്നത്,
ഇതില്‍ ഉദാത്തമായ എന്തോ ഉണ്ടെന്ന കാരണത്താല്‍ ആണെന്ന് കരുതാന്‍ കഴിയുന്നില്ല.
അഥവാ,
പ്ലാത്തിന്റെയോ നന്ദിതയുടെയോ വഴിക്ക് നടക്കുന്നു എന്ന തോന്നല്‍ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍,
എഴുതിയതൊക്കെ, തെളിഞ്ഞ മനസ്സോടെ ഒന്ന് കൂടി വായിച്ചു നോക്കൂ.

അരോചകമായ തുറന്നെഴുത്തുകള്‍ ഒരിക്കലും ഒരു നല്ല രീതി അല്ല എന്ന് കരുതുന്നു......
-ദിലീപ്....

Aisibi said...

അക്ബര്‍ സാറെ..നമിച്ചു. ഇത്രയും നേരം വെറുതെയ വേദമോതിയത് എന്നു തോന്നുന്നു. "3 വയസായ ഒരു പെണ്‍കുട്ടിക്ക് മുല ഉള്ളത് കൊണ്ടാണോ മാറു മറക്കുന്നത്.???"
>>>>വളരെ ചെറുപ്പം മുതലേ വളരെ subtle ആയി മാറ്റിയെടുക്കുന്ന ഒരു ചിന്താധാരയാണ് പെണ്‍ക്കുടികളുടേത്.<<<< ഞാന്‍ പെണ്‍ക്കുട്ടികളെ മാനസ്സികമായി ഉടുപ്പിക്കുന്ന ആ മറയുടെ കാര്യമാ പറന്ഞത്!

വയ്യ സാര്‍. ഇമ്മാതിരി ബവിവരക്കേടിനു ഇനിയും ഉത്തരം പറയാന്‍. നിങ്ങളൊക്കെ തന്നെ താരം. ഞാന്‍ മുലകളെ കുറിച്ച് എഴുതിയതാ തെറ്റ്, സമ്മതിച്ചു, പോരെ?

TPShukooR said...

എനിക്കൊന്നും പറയാനില്ല സഹോദരീ...

Sneha said...

ഞാന്‍ ഇത്തയെ ബ്ലോഗ്‌ മീറ്റിനു കണ്ടിരുന്നു. അങ്ങനെയാണ് ഇവിടെയെത്തിയത് . കുറച്ചു പോസ്റ്റുകള്‍ വായിച്ചു. ഈ പോസ്റ്റ്‌ കുറച്ചധികം ശ്രദ്ധയില്‍ പെട്ട്. വേറെയൊന്നും കൊണ്ടല്ല..ഇത്രയും തുറന്നു എഴുതാനുള്ള ധൈര്യം ചുരുക്കം പെര്‍ക്കല്ലേ ഉണ്ടാവൂ.

പിന്നെ ഈ വരികള്‍ വായിച്ചപ്പോള്‍ എനിക്ക് കോളേജ് കാലഘട്ടത്തിലെ ഒരു സംഭവം ഓര്‍മയില്‍ വന്നു. ഒരു പെണ്ണായി പോയത് കൊണ്ട് മാത്രം ചിലതൊക്കെ കേട്ടിട്ട് , തിരിച്ചൊന്നും പറയാന്‍ പറ്റാതെ ..എന്തോ പെണ്ണ് ആയി ജനിച്ചത്‌ തന്നെ എന്തോ വലിയ അപരാധം ആയി പോയെന്നു തോന്നുന്ന ഒരു കമന്റ്‌ (ബ്ലോഗ്‌ കമന്റ്‌ അല്ല )കേട്ടു.
സംഭവം ഇങ്ങനെ , ഞങ്ങള്‍ കൂട്ടുകാര് വൈകിട്ട് നടക്കാന്‍ പോയി. ഒരു സ്കൂള്‍ പ്ലേ ഗ്രൌണ്ട് എളുപ്പത്തിനു മുറിച്ചു കടന്നായിരുന്നു യാത്ര, അവിടെ ചിലര്‍ (സ്കൂള്‍ കുട്ടികള്‍ അല്ല ) പന്ത് കളിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ കേട്ടത് " അല്ലെങ്കിലെ രണ്ടു ------- ഉണ്ടാല്ലോ അതിന്‍റെ കൂടെ ഇനിയും വേണോ " അത് കേട്ടു എന്ത് മാത്രം അപമാനം തോന്നിയെന്ന് (ഇവിടെ കുറെ കമന്റ്സ് കണ്ടു ) പറഞ്ഞാല്‍ മനസിലാവില്ല. അതൊരു പെണ്ണിന് മാത്രമേ മനസിലാക്കാന്‍ കഴിയൂ. ഞങ്ങള്‍ എല്ലാം നല്ല രീതിയില്‍ തന്നെ വസ്ത്രം ധരിച്ചു തന്നെയാ നടന്നെ. എന്നിട്ടും അങ്ങനെ കേക്കേണ്ടി വന്നല്ലോ എന്ന് ദുഃഖം തോന്നുന്നു.

ഈ ആണുങ്ങള്‍ അടുത്ത ജനമത്തില്‍ പെണ്ണായി ജനിക്കെട്ടെ..അപ്പോഴേ ഇതൊക്കെ മനസിലാക്കാന്‍ കഴിയൂ..

Akbar said...

അക്ബര്‍ സാറെ..നമിച്ചു. ഇത്രയും നേരം വെറുതെയ വേദമോതിയത് എന്നു തോന്നുന്നു. "3 വയസായ ഒരു പെണ്‍കുട്ടിക്ക് മുല ഉള്ളത് കൊണ്ടാണോ മാറു മറക്കുന്നത്.???"
>>>>വളരെ ചെറുപ്പം മുതലേ വളരെ subtle ആയി മാറ്റിയെടുക്കുന്ന ഒരു ചിന്താധാരയാണ് പെണ്‍ക്കുടികളുടേത്. ഞാന്‍ പെണ്‍ക്കുട്ടികളെ മാനസ്സികമായി ഉടുപ്പിക്കുന്ന ആ മറയുടെ കാര്യമാ പറന്ഞത്! <<<<<<
--------------------------------
നിങ്ങള്‍ പറഞ്ഞത് ഇതല്ലേ മാഡം ?????
>>>>> വീട്ടില് മൂന്നു വയസ്സായ ഒരു ആണ്‍ക്കുട്ടിയും പെണ്‍ക്കുട്ടിയും ഉണ്ടെങ്കില് ആണ്‍ക്കുട്ടി ഒരു ട്രൌസറില് മറക്കപെടും, പെണ്‍ക്കുട്ടിയെ മാറു മറക്കാതെ പുറത്ത് വിടുന്നത് ഞാന്‍ കണ്ടിട്ടില്ല.<<<<<<.
അപ്പൊ ഈ പറഞ്ഞത് മാനസ്സികമായി ഉടുപ്പിക്കുന്ന ആ മറയുടെ കാര്യമാ അല്ലേ ????. കസര്‍ത്ത് കൊള്ളാം മാഡം. കവിതയാണെങ്കില്‍ പോട്ടേന്ന് വെക്കാം. മാടത്തിന്റെ ഗദ്യത്തിലും ഗവിത ഉണ്ടേ.... പറയുന്നതൊക്കെ വേറെ അര്‍ത്ഥത്തില്‍ നമ്മള്‍ വായിച്ചോളണം . അല്ലെങ്കില്‍ വായനക്കാരന്‍ "ഇമ്മാതിരി ബവിവരക്കേടുകാരന്‍ ആകും.

>>>വയ്യ സാര്‍. "ഇമ്മാതിരി ബവിവരക്കേടിനു" ഇനിയും ഉത്തരം പറയാന്‍. നിങ്ങളൊക്കെ തന്നെ താരം. ഞാന്‍ മുലകളെ കുറിച്ച് എഴുതിയതാ തെറ്റ്, സമ്മതിച്ചു, പോരെ?<<<<

പരിഹാസം ബോധിച്ചു. ഉത്തരം മുട്ടുമ്പോള്‍ ഇതൊക്കെ ത്തന്നെയെ ഇവിടുന്നു വരൂ എന്നറിയാം.

Aisibi said...

"പെണ്‍ക്കുട്ടിയെ മാറു മറക്കാതെ പുറത്ത് വിടുന്നത് ഞാന്‍ കണ്ടിട്ടില്ല. വളരെ ചെറുപ്പം മുതലേ വളരെ subtle ആയി മാറ്റിയെടുക്കുന്ന ഒരു ചിന്താധാരയാണ് പെണ്‍ക്കുടികളുടേത്. " എന്നൊരു വാക്യം അതിനു ശേഷം കണ്ടിരുന്നോ ആവോ.. അതോ ജയിക്കാന്‍ വേണ്ടി ഒഴിവാക്കിയതാണോ?

പിന്നെ "ബവിവരക്കേടിനു" .. ഹായ് ഒരു അക്ഷരതെറ്റ് ഇനി അതുമ്മല് തൂങ്ങിയാടാം.

സലാനുണ്ട് സാര്‍... ഏകദേശം അസുഖം മനസ്സിലായി. ഒരു പാട് പേരു പറന്ഞിരുന്നു നിങ്ങളോട് ഒടക്കുന്നത് സമയം നശിപ്പിക്കുനതിനു തുല്യമാണെന്ന്..ഞാനത് മൈന്‍ഡാക്കിയില്ല, എന്റെ തെറ്റ്.

A said...

അപ്പൊ ഇങ്ങിനെ ഒരു മുല വിവാദവും ഉണ്ടായി അല്ലെ? നടക്കട്ടെ. മുലയെ ഒരു ബിംബമായി പല കവയത്രികളും അവതരിപ്പിക്കുന്നുണ്ട്. കവിതയില്‍ കവിതയുന്ടെങ്കില്‍ കുഴപ്പമൊന്നും ഇല്ല. മുലയും ഒരു ശരീര അവയവം തന്നെ. just a part of anatomy. nothing to be worried of.

വഴിപോക്കന്‍ | YK said...

പെണ്ണെഴുത്തായല്ല, ഒരു ലെസ്ബിയന്‍ എഴുത്തായാണു തോന്നിയത്
തുടര്‍ന്നോളൂ....
നാണമില്ലാത്ത ബ്ലോഗര്‍ക്ക് മുല കിട്ടിയാല്‍ അതുമൊരു പോസ്റ്റ്!
എന്തിനും മുലയിലും അണ്ടിയിലും ഒതുക്കണം ?
ഇനിയുമുണ്ടല്ലോ തട്ടതിനു താഴെയും പര്ദക്കുള്ളിലുമായി പലതും
ദ്വാരങ്ങളായും രോമങ്ങളായുമെല്ലാം
തുടര്‍ന്നോളൂ...

Akbar said...

>>>സലാനുണ്ട് സാര്‍... ഏകദേശം അസുഖം മനസ്സിലായി. ഒരു പാട് പേരു പറന്ഞിരുന്നു നിങ്ങളോട് ഒടക്കുന്നത് സമയം നശിപ്പിക്കുനതിനു തുല്യമാണെന്ന്..ഞാനത് മൈന്‍ഡാക്കിയില്ല, എന്റെ തെറ്റ്.<<<<

ഹ ഹ ഹ ഹ ചിരിപ്പിക്കല്ലേ Aysibi . ആരാ ഇതൊക്കെ പറഞ്ഞു തന്നത്. പാവങ്ങള്‍. പോസ്റ്റ് വായിക്കാതെ ചില പ്രത്യേക ബ്ലോഗുകളില്‍ സംരക്ഷകരായി വരുന്ന നാടോടികള്‍. അവര്‍ പോട്ടെ. ഇനി അവരോ മറ്റോ ആണോ Ayisibi നിങ്ങള്‍ ഈ പോസ്റ്റില്‍ പറഞ്ഞ "മൊല നോക്കി കമന്ടടിക്കുന്നവര്‍". ആ പോട്ടെ.
-----------------------------------

Akbar said...

>>>വയ്യ സാര്‍. "ഇമ്മാതിരി ബവിവരക്കേടിനു" ഇനിയും ഉത്തരം പറയാന്‍. നിങ്ങളൊക്കെ തന്നെ താരം. ഞാന്‍ മുലകളെ കുറിച്ച് എഴുതിയതാ തെറ്റ്, സമ്മതിച്ചു, പോരെ?<<<<

Dear Ayisibi - നിങ്ങള്‍ ആര് എന്നത് എന്റെ വിഷയമല്ല. പക്ഷെ നിങ്ങള്‍ എന്നെ വ്യക്തി പ്രരമായി അധിക്ഷേപിക്കുന്നു. ?
ഞാന്‍ വിമര്‍ശിക്കുന്നത് ഈ രചനയെ ആണ്. എന്റെ ആദ്യ കമന്റു തുടങ്ങുന്നത് തന്നെ ഇത് പറഞ്ഞു കൊണ്ടാണ്. അത് പോലെ "മുല" എന്ന വാക്ക് ഉപയോഗിച്ചതിനോട് എനിക്ക് എതിര്‍പ്പില്ല എന്ന് ഉദാഹരണ സഹിതം അതെ കമന്റില്‍ വ്യക്തമാക്കിയത് കണ്ടില്ലേ.
---------------------------------
ആദ്യമായി മറയ്ക്കാന്‍ പഠിപ്പിച്ച സ്വകാര്യവും.....ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് നിങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ വന്ന വൈരുധ്യം വായനക്കാര്‍ വിലയിരുത്തട്ടെ.

>>>> ജനനേന്ദ്രിയം മറയ്ക്കുക എന്നത് നാച്ചുറലായി വരുന്ന ഒരു കാര്യമാണ്. പക്ഷെ വളര്‍ന്നു വരുന്ന മുലകളെ മറയ്ക്കാന്‍ ഓരോ പെണ്ക്കുട്ടിയേയും നൂറുവട്ടം ഓതിയും നുള്ളിയും വഴക്കു പറന്ഞും തന്നെയാണ് പഠിപ്പിക്കുന്നത്. ചെറുപ്പം മുതലേ തട്ടം മുന്നോട്ടിടെടീ എന്നു പറയ്യുന്നതിന്റെ കാരണവും ഇതു തന്നെയാ...

വീട്ടില് മൂന്നു വയസ്സായ ഒരു ആണ്‍ക്കുട്ടിയും പെണ്‍ക്കുട്ടിയും ഉണ്ടെങ്കില് ആണ്‍ക്കുട്ടി ഒരു ട്രൌസറില് മറക്കപെടും, പെണ്‍ക്കുട്ടിയെ മാറു മറക്കാതെ പുറത്ത് വിടുന്നത് ഞാന്‍ കണ്ടിട്ടില്ല. വളരെ ചെറുപ്പം മുതലേ വളരെ subtle ആയി മാറ്റിയെടുക്കുന്ന ഒരു ചിന്താധാരയാണ് പെണ്‍ക്കുടികളുടേത്. <<<
>>>ഞാന്‍ പെണ്‍ക്കുട്ടികളെ മാനസ്സികമായി ഉടുപ്പിക്കുന്ന ആ മറയുടെ കാര്യമാ പറന്ഞത്! <<< <<<<

(പ്രിയ അമ്മമാരെ ഇനി ദയവായി പെണ്‍കുട്ടികള്‍ക്ക് ഒന്നും പറഞ്ഞു കൊടുക്കല്ലേ. എല്ലാ കുഴപ്പത്തിനും നിങ്ങളുടെ ഈ ഉപദേശമാണ് കാരണം.)

പലവട്ടം ഉച്ചരിക്കാന്‍ പേടിച്ച വാക്കായി
ചുണ്ടില്‍ തങ്ങിയ, “മുലകള്‍ മുലകള്‍ മുലകള്‍”.
ഈ ഉടായിപ്പ് ഗവിതക്ക് ഞാന്‍ വിമര്‍ശിച്ചത് വലിയ തെറ്റായിപ്പോയി.
-------------------------------------------
അപ്പൊ കാണാം ബ്ലോഗിണി. വേറെ പണി ഉണ്ട് എനിക്കും നിങ്ങള്‍ക്കും. എനിക്ക് മറുപടി ഉണ്ടെങ്കില്‍ വീണ്ടും വരാം.

Areekkodan | അരീക്കോടന്‍ said...

'ഒളിപ്പിക്കാനുള്ള മുതലായി ഏല്‍പ്പിച്ചിട്ടും
ഒളിപ്പിക്കാന്‍ ഞാന്‍ മറന്നു പോയ മുലകള്‍...,

But I saw you in a saree in Blogmeet!!!

Aisibi said...

Thank God you saw this post after the Blog Meet. ഇല്ലെങ്കില് എല്ലാരും കൂടി എന്റെ സാരി പറിക്കുമായിരുന്നു എന്നാണ് കമന്റുകളുടെ പോക്ക് കണ്ടിട്ട് തോന്നുന്നത്.

വഴിപോക്കന്‍ | YK said...

"Aisibi said...
അക്ബര്‍ക്കാ: നന്ദി. ഇനി ചില വിശദീകരണം. മടുത്തു എങ്കിലും. .... ..... .... ..... .... .... "മുലക്കു അമ്മിഞ്ഞ പാലിന്റെ മാധുര്യം കൂടി ഉണ്ട് എഴുത്ത്കാരീ." എഴുത്തുകാരിയോ ഒരു സ്ത്രീയോ ഇത് മറക്കാറില്ല. ഈ ഉടായിപ്പ് രചനയില്‍ പറന്ഞ പോലെയാണ് ലോക അനുഭവം. ലോകത്ത് ഏതു സ്ത്രീയും പരിചയപ്പെടുന്ന 10-ല് 7 പേരും സമ്സാരിക്കുമ്പോള് അവളുടെ മുലയിലേക്ക നോട്ടം."


+++++++



പ്രിയ ഐസിബി, താങ്കള്‍ ലോകത്തെ എഴുപതു ശതമാനം പുരുഷന്മാരെയും മുലനോക്കികളായി ചിത്രീകരിക്കുന്നതിനോടു വിയോജിക്കാതെ വയ്യ.

കഴിഞ ബ്ലൊഗ് മീറ്റില്‍ പോയപ്പോള്‍ ചേചി പരിചയപ്പെട്ട ബ്ലോഗര്‍മാരും ഇതെ വകുപ്പില്‍ പെടുമോ എന്നു കൂടി അറിയാന്‍ താല്പര്യമുണ്ട്.

താങ്കള്‍ പരിചയപ്പെട്ട എന്നോ താങ്കളുടെ പരിചയതിലുള്ള എന്നഓ പറഞ്ഞോളൂ, പക്ഷെ, അതിനെ ജെനറലൈസ് ചെയ്യുന്നതു ശരിയല്ല.

സമൂഹത്തെ കുറിച്ച് ഇത്തരം രോഗാതുരമായ ചിന്ത വച്ചു പുലര്‍ത്തുന്നതു സമൂഹവുമായി ഇടപഴകി ജീവിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും ഭൂഷണമല്ല

Aisibi said...

@വഴിപോക്കന്‍ : സ്വന്തം അനുഭത്തില്‍ നിന്നും കൂട്ടുകാരികളുടെ അനുഭത്തില്‍ നിന്നുമല്ലാതെ ഒരു പുരുഷന്റെ അഭിപ്രായത്തില്‍ നിന്നും എനിക്ക് പറയാന്‍ വയ്യല്ലോ? നിങ്ങള്‍ അല്ലെങ്കിലും സമ്മതിക്കുമോ?

ബ്ലോഗേര്‍സ് മീറ്റ്: വന്നവരെ ഒക്കെ അടച്ച് ആക്ഷേപിക്കുന്നിലെങ്കിലും... "ഇത് വായിച്ചപ്പോള്‍ താത്തയുടെ രോഗം മാനസ്സിലായി" "ഇവരാരു മാധവി കുട്ടിയാവാന്‍ നടക്കുന്നവളോ?" "ചന്തിയെ പറ്റി എഴുതൂ പ്ലീസ്." "മുലയെ പറ്റി പറഞ്ഞാല്‍ ആള് കൂടും." "നാണമില്ലാത്ത ബ്ലോഗര്‍ക്ക് മുല കിട്ടിയാല്‍ അതുമൊരു പോസ്റ്റ്!എന്തിനും മുലയിലും അണ്ടിയിലും ഒതുക്കണം ?
ഇനിയുമുണ്ടല്ലോ തട്ടതിനു താഴെയും പര്ദക്കുള്ളിലുമായി പലതും
ദ്വാരങ്ങളായും രോമങ്ങളായുമെല്ലാം"(ഇത് നിങ്ങളുടെ തന്നെ കമന്റാണ്)ഞാന്‍ മീറ്റിനു വന്നപ്പോള്‍ സാരി ആണല്ലോ ഉടുത്തത് എന്നു പരിതപിക്കുന്ന വേറൊരാള്‍... പിന്നെ മോഡറെഷന്റെ പടി കടത്തി വിടാത്ത നല്ല നിലവാരമുള്ള കമന്റുകളയച്ച ബ്ലോഗരും മെയിലായി അവരുടെ സംസ്ക്കാരം അറിയിച്ചവരും വേറെ. ഇവരൊക്കെ ബ്ലോഗരു തന്നെയല്ലെ? ഇവന്മാരൊക്കെ തന്നെ അല്ലെ തിരിന്ഞു മറിന്ഞു ഈ മീറ്റിലും എത്തുന്നത്? വാക്കുകളിലൂടെ പെണ്ണിനോടുള്ള പുഛവും സ്വന്തം സംസ്ക്കാരവും കാണിക്കുന്ന ഏതൊരുവനും അതു നേരിട്ടും കാണീച്ചേക്കാം എന്നുള്ള പേടി കാരണം ഇതെന്റെ ആദ്യത്തേയും അവസാനത്തേയും മീറ്റായി ഞാന്‍ കണക്കാക്കുന്നു. ഇവിടെ പലര്‍ക്കും കവിതയല്ല വിഷയം ഒരു പെണ്ണ് മുലയെ കുറിച്ച് ഇത്ര ആധികാരികമായി എന്തു വകയിലാ എഴുതിയത് എന്നതാണ്. ഞാന്‍ ഉപയോഗിച്ച ഒരോ വാക്കിലും അവരുടെ അര്‍ത്ഥങ്ങളും വ്യാഖാനങ്ങളൂം അടിച്ചേല്‍പ്പിക്കണം, അതിനു സമ്മതിച്ചില്ലെങ്കില് പിന്നെ തെറി, മറ്റു വ്യാഖ്യാനങ്ങള്‍. ഇതു എന്റെ കവിതയാണ്, ഞാന്‍ കണ്ടതിനെ കുറിച്ചും കേട്ടതിനെ കുറിച്ചും അനുഭവിച്ചതിനെ കുറിച്ചുമാണ് ഞാന്‍ എഴുതേണ്ടത് അല്ലാതെ ഓരോ വരിയുമെടുത്ത് അതിനെ ജെനരലൈസ് ചെയുന്ന ചില മഹാന്മാരെ എന്തു പറയാനാ?
"ചിരിയുടെ കൂടെ തുളുമ്പിയതും മറന്നതും
ശ്രിംഗാരത്തില്‍ പൊങ്ങിത്താണതും അവ..." "ഒരു പുരുഷന്‍ ശ്രിംഗച്ചാല്‍ പൊങ്ങി താവുന്ന മുല ഒന്ന് മറച്ചു നടക്കുന്നത് തന്നെ അല്ലേ നല്ലത്. കാരണം കണ്ടാല്‍ ശ്രിംഗരിക്കാന്‍ പുരുഷന്‍ തോന്നും. ശ്രിംഗച്ചാല്‍ അതു പോങ്ങിത്താന്നു സ്ത്രീ വശംവദയായി വേണ്ടാത്തത് സംഭവിക്കും." എന്നു ഒരു അദ്ദേഹം അതിനു വ്യാഖ്യാനം കൊടുത്തിരിക്കുന്നു. ഇതു കണ്ടാല് തോന്നും യാതൊരു സെല്ഫ്-കണ്ട്രോളുമില്ലാതെ നടക്കുകയാണ് സ്ത്രീകളും പുരുഷന്മാരുമെന്ന്. ഈ കവിത എഴുതിയത് കൊണ്ട് ഞാന്‍ സാരി ഉടുക്കാതെ നടക്കണമെന്ന് പറയുന്നവരോട് എന്തു പറന്ഞിട്ടുമെന്താ?
ഏറ്റവും അധികം പ്രശ്നം ഈ വരികള്‍കായിരുന്നല്ലോ? "ഒളിപ്പിക്കാനുള്ള മുതലായി ഏല്‍പ്പിച്ചിട്ടും
ഒളിപ്പിക്കാന്‍ ഞാന്‍ മറന്നു പോയ മുലകള്‍...". ഒളിപ്പിക്കാന്‍ മറന്നു പോകുക എന്നത് തുണിയില്ലാതെ തുറന്നിടുക മാത്രമല്ല സുഹ്രുത്തക്കളേ. എപ്പോഴും എല്ലാ നേരവും - ബസ്സില്‍ നില്ക്കുമ്പോഴും, എന്തെങ്കിലും ജോലി ചെയ്യുമ്പോഴും, ക്ലാസിലോ ഓഫിസിലോ ഇരിക്കുമ്പോഴും സ്ഥാനം തെറ്റുന്ന ഷാളിന്റേയും സാരിയുടേയും ഇടയിലൂടെ പാത്തു നോക്കി കമന്റടിക്കുന്നതും നമ്മുടെ ആ നിമിഷനേര "ഒളിപ്പിക്കാന്‍" മറക്കുന്നതു തന്നെയാ. ഒരു നൂറു സേഫ്ടി പിന്ന് പല ഭാഗത്തും കുത്തി ഉറപ്പിച്ചിട്ടല്ലാതെ പകുതി പെണ്ണുങ്ങളും പുറത്തിറങ്ങാറില്ല! പിന്നെ വീണ്ടും ചോദിച്ചോട്ടെ: കേരളത്തില്‍ ഇന്നു വരെ നടന്ന പീഡനക്കേസിലോ ബലാത്സംഗക്കേസുകളിലോ ഒരു പ്രാവശ്യമെങ്കിലും അതിനു വിധേയയായ സ്ത്രീ ധരിച്ചിരുന്ന വസ്ത്രം അവളുടെ ശരീരഭാഗങ്ങള്‍ മറക്കുന്നതല്ലായിരുന്നോ? ട്രയിനില് നിന്നും തള്ളിയിട്ട് കൊലപെട്ട ധന്യയുടെ വേഷമെന്തായിരുന്നു? സൂര്യനെല്ലി പെങ്കുട്ടിയുടെ വേഷമോ? ബസ്സിലും ട്രയിനിലും റോഡിലും നിത്യേന തോണ്ടിയും അശ്ലീലവാക്കുകള്‍ കേട്ടും ജോലിക്ക് പോകുന്ന സ്ത്രീകളൊക്കെ ബ്രായും ഷഡ്ഡിയും ഇടുന്നത് കൊണ്ടാണോ ഇവരൊക്കെ ഇതനുഭവിക്കുന്നത്? അതോ അവരുടെ മുലകള്‍ എല്ലാരേയും കാണിക്കുന്നത് കൊണ്ടോ?

ആളവന്‍താന്‍ said...

ഹ ഹ ഹ ഒരിടത്ത് മുല... ഒരിടത്ത് മോഹന്‍ലാല്‍ .! ഏതായാലും കുറേയായി ഉറങ്ങിക്കിടന്ന ബ്ലോഗ്‌ എഴുത്തുകാരെ ഒന്ന് ഉണര്‍ത്തി കൊണ്ട് വരാന്‍ ഈ രണ്ടു പോസ്റ്റുകള്‍ക്കായി.!

ബിജുകുമാര്‍ alakode said...

ഒരു സ്ത്രീ അവളുടെ വിചാരങ്ങളെ അശ്ലീലമില്ലാതെ കവിതയാക്കിയതില്‍ യാതൊരു തെറ്റുമില്ല. വാസ്തവത്തില്‍ ഓരോ വരികളും സത്യത്തിന്റെ സാക്ഷ്യങ്ങല്‍ തന്നെ. എതിരഭിപ്രായം ഉണ്ടാകാം. അത് രചയിതാവിനെ വ്യക്തിപരമായി ആക്ഷേപിച്ചുകൊണ്ടാകരുത് എന്നുമാത്രം. എഴുത്തുകാരീ, ഈ കവിതയേക്കാള്‍ ഐസീബി എന്ന സ്ത്രീയുടെ തന്റേടത്തിന് എന്റെ സല്യൂട്ട്.

വഴിപോക്കന്‍ | YK said...

സോറി, വെറുതെ തര്‍ക്കിച്ചു നില്‍ക്കാന്‍ എനിക്കു സമയമില്ല, താങ്കള്‍ക്കും സമയമുണ്ടാവില്ലെന്നറിയാം..

താങ്കളെ പറ്റി ഒരുപാടു കാര്യങ്ങള്‍ (മെറ്റ്രോ മനോരമയില്‍ വന്ന ന്യൂസ് ഈയിടെ ഒരാല്‍ ബസ്സ് ചെയ്തതില്‍ നിന്നും വായിച്ച്ത്) കേട്ടു ഒരു പാടു നല്ല പ്രതീക്ഷയോടെ ഈ ബ്ലൊഗില്‍ വന്നു, പക്ഷെ ഈ കവിത വായിച്ച ഷോക്കില്‍ എഴുതിയതാണു എന്റെ കമന്റുകള്‍. ഇതേ കാര്യം ഒരു സാദാരണക്കാരി എഴുതിക്കണ്ടാല്‍ ഞാന്‍ മൈന്റ് ചെയ്യില്ലായിരുന്നു.

എഴുത്താണിയെ വായിക്കരുതെന്നു പറയുന്നതില്‍ എനിക്കു വിശ്വാസമില്ല, എഴുത്താണിയെ മാത്രമല്ല എഴുത്താണി പണിത ആശാരിയെ വരെ ചിലപ്പോള്‍ അന്വേഷിച്ചെന്നിരിക്കും.

താങ്കള്‍ക്കു ഇഷ്റ്റമുള്ളത് എഴുതാം, വേണ്ടവര്‍ക്കു ഇനി ആ ലവലില്‍ വായിച്ചാല്‍ മതിയല്ലോ...

പക്ഷെ സമൂഹത്തെ പറ്റി ഇത്തരം രോഗാതുരമായ ചിന്ത (as you mentioned in your comments) വച്ചു പുലര്‍ത്തുന്നതു ഭൂഷണമല്ല എന്നു ഒരിക്കല്‍ കൂടി പറയാതെ വയ്യ!

ഗുഡ്ബൈ !!

സസ്നേഹം
വഴിപോക്കന്‍

ദീപുപ്രദീപ്‌ said...

കമെന്റുകള്‍ ഒരു വാദപ്രദിവാദങ്ങളുടെ ഇടമാകുന്നുണ്ടല്ലോ. ആരോഗ്യകരമായ സംവാദങ്ങള്‍ നല്ലതാണ്. പക്ഷെ അതിരുവിടാതെ സൂക്ഷിക്കുക .

പിന്നെ ഈ കവിതയെക്കുറിച്ച് , എനിക്ക് മുന്‍പ് പലരും പറഞ്ഞ പോലെ , 'ഇതിലും നന്നായി ആരും എഴുതികാണില്ല ', 'അതിഗംഭീരം' എന്നൊന്നും വിശേഷിപ്പിക്കാനുള്ള മനോഹാരിത ഈ കവിതയ്ക്കുണ്ടെന്ന് തോന്നുന്നില്ല .ഇതെന്റെ നിരീക്ഷണമാണ് , ചിലപ്പോള്‍ തെറ്റായിരിക്കാം . പക്ഷെ അഭിപ്രായം പറയുന്നു . അത് അടുത്ത പോസ്റ്റുകളെ നല്ലതാക്കാന്‍ ഉപകരിക്കും എന്ന് കരുതുന്നു .കവിതയിലെ വരികളെക്കാള്‍ ആ വിഷയം തന്നെയാണ് ഇത്രയും വായനക്കാരെ സൃഷ്ടിച്ചത് എന്ന് പറയേണ്ടിയിരിക്കുന്നു .

പക്ഷെ ഇങ്ങനെ തുറന്നെഴുതാന്‍ കാണിച്ച മനോധൈര്യത്തെ അഭിനന്ദിക്കുന്നു. ഇത്തരം എഴുത്തുകള്‍ ഇപ്പോള്‍ അന്യമാണ് . ബ്ലോഗില്‍ വളരെ സെന്‍സിറ്റിവ് ആയിട്ടുള്ള വിഷയങ്ങള്‍ എഴുതുന്നവര്‍ പലരും സ്വന്തം ഐഡന്റിറ്റി മറയ്ക്കുന്നവരാണ്. അങ്ങനെ നോക്കുമ്പോള്‍ താങ്കള്‍ കാണിച്ച ഈ ധൈര്യം പ്രസംസനീയം തന്നെയാണ് .

വിഷയം തിരഞ്ഞെടുത്തതില്‍ യാതൊരു തെറ്റുമില്ല, അതെഴുതിയത്തിലും .
അത് ആ എഴുത്തുകാരിയുടെ സ്വാതന്ദ്ര്യമാണ്. അതില്‍ വന്ന തെറ്റുകള്‍ ചൂണ്ടികാണിക്കാം, അഭിപ്രായങ്ങള്‍ പറയാം , പക്ഷെ അതിനു ആ മറുപടികള്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നത് ഖേദകരമാണ് .

Anonymous said...

Ellam pothinju vechu maathram kandvarkku... thurannu kanumpol shock aavum ....athu varukalil polum sahikkaan vayya.... ente shari ente maathram ....verittu chinthikkan avakasham illa.. pinne samudyathile valyettan njaan ennu koodi vicharichalo.... ethoru purusham aayirunnkil ... veroru samudhayakkari aayirunngil ...reactions wud have been different .... valyettans.... chumma avanavante pani nokkin.. nattile ella penpillrum enthu cheyunnu/chinitkunnu ennu nokki worried aavathe ....

ഹാരിസ് said...

നിങ്ങളുടെ ഊര്‍ജ്ജം/സമയം ഇങ്ങനെ ദുര്‍‌വ്യായം ചെയ്യരുത് കമന്റിനു മറുപടിയിട്ട്.സമാന മനസ്കര്‍ നിങ്ങളുടെ വാക്കുകളെ, നിങ്ങളര്‍ഹിക്കുന്ന മാന്യതയോടെ/ആര്‍ജ്ജവത്തോടെയാണ് ഹൃദയത്തിലേറ്റുന്നത്.