Monday, July 20, 2009

ശുദ്ധം

പ്രണയവും വെറുപ്പും കലങ്ങിത്തെളിഞ്ഞപ്പോള്‍,
ആദ്യം അടിഞ്ഞത് പ്രണയമായിരുന്നു.
വെറുപ്പ് തെളീനീരായി, പ്രാണജലമായി,
കളകളമായി പൊട്ടിച്ചിരിച്ചൊഴുകി.
കിണുങ്ങിയ പാദസ്വരവും, മയങ്ങിയ അരഞ്ഞാണവും
അനുസരണയില്ലാത്ത എന്റെ മുടിയിലൂടെയും
ഒഴുകിയ വെറുപ്പ്.
മനസ്സിനെയും ശിരസ്സിനേയും തണുപ്പിച്ചൊഴുകി
അലകള്‍ക്ക് മീതെ അലകളായി
എന്നെ കഴുകി തുടച്ചൊരുക്കി...
നനവോടെ ഞാന്‍ ഈറനുടുത്തപ്പോള്‍
എന്നെയ് വിയര്‍പ്പാണു നാ‍റിയത്.

15 comments:

പിരിക്കുട്ടി said...

nannayittundu k to

Sanal Kumar Sasidharan said...

where is AISIBI!

Aisibi said...

Aisibi, evideyo maanju poyi... thirichchu varnnilla!

രാജീവ്‌ .എ . കുറുപ്പ് said...

നനവോടെ ഞാന്‍ ഈറനുടുത്തപ്പോള്‍
എന്നെയ് വിയര്‍പ്പാണു നാ‍റിയത്

ഐസിബി ആ വരികള്‍ കലക്കി, മനോഹരം എന്നല്ല പറയണ്ടേ, അതി മനോഹരം,
ഇനിയും സൃഷ്ടികള്‍ പോരട്ടെ

Vellayani Vijayan/വെള്ളായണിവിജയന്‍ said...

:) :)
വെള്ളായണി

umbachy said...

2007 മുഴുവന്‍
ബ്ലോഗില്‍ ഒരു കലക്ക് കലക്കിയ ഐശിബി
എങ്ങു പോയീന്ന് ആലോചിച്ചിരുന്നു....
ദാ വന്നല്ലോ വനമാല..
സലാം...ണ്ട്

Anil cheleri kumaran said...

മനോഹരമായ വരികൾ.

ശ്രീ said...

വരികള്‍ നന്നായിരിയ്ക്കുന്നു

jayanEvoor said...

പ്രണയവും വെറുപ്പും കലങ്ങിത്തെളിഞ്ഞപ്പോള്‍,
ആദ്യം അടിഞ്ഞത് പ്രണയമായിരുന്നു.
വെറുപ്പ് തെളീനീരായി, പ്രാണജലമായി,
കളകളമായി പൊട്ടിച്ചിരിച്ചൊഴുകി.....

തെളിനീര് ഏതെന്ന് തിരിച്ചറിയാന്‍ പലപ്പോഴും കഴിയാതെ പോകുന്നു, പ്രണയികള്‍ എന്ന് സ്വയം തെറ്റി ദ്ധരിച്ചവര്‍!

Bijoy said...

Dear blogger,

We are a group of students from cochin who are currently building a web portal on kerala.

in which we wish to include a kerala blog roll with links to blogs maintained by malayali's

or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://aisibi.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the

listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our

site in your blog in the prescribed format and send us a reply to

enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog

if you have more blog pls sent us the link of other blog we will add here

pls use the following format to link to us

KeralaTravel

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

ഫസല്‍ ബിനാലി.. said...

Kollaam
congratzz

സിയാദ് said...

kollam dr. sare

Umesh Pilicode said...

കൊള്ളാം
നന്നായിട്ടുണ്ട്

aneeshans said...

brilliant !

shn said...

nice lines.............