എന്നിലേക്ക് നീ വരിക.
തീണ്ടാത്ത ഇരുട്ടും
തീരാത്ത വാക്കും നിറയുന്ന എന്നിലേക്ക്.
എന്നിലേക്ക് നീ വരിക,
നഷ്ട്ടപ്പെട്ട് വളപ്പൊട്ടും,
പുളിപ്പുള്ള മാങ്ങയും ഒളിപ്പിച്ച എന്നിലേക്ക്.
എന്നിലേക്ക് നീ വരിക
പ്രണയിച്ച കണ്ണുള്ളവനെ,
ഞാന്‍ നിന്റെ ആത്മാവിന്റെ ജന്മനാടല്ലേ?
നിന്നിലേക്ക് ഞാനും വരാം,
കിലുങ്ങുന്ന കുപ്പിവളയും,
കോതി വെച്ച മുടിച്ചുരുളും മുല്ലയും കൊണ്ട്.
7 comments:
എന്നിലേക്ക് നീ വരിക.
തീണ്ടാത്ത ഇരുട്ട് തീര്‍ച്ചയായും പ്രകാശത്തെ കൊതിപ്പിക്കുന്നതുതന്നെ .പക്ഷേ പ്രണയം ,ചുരുളഴിച്ചെടുക്കാന്‍ ഒരിക്കലും കഴിയാത്ത,എത്ര തീവ്രമായ പ്രകാശത്തിനും കടന്നുചെല്ലാന്‍ കഴിയാത്ത ദുരൂഹതയുടെ ഇരുണ്ട കേശഭാരങ്ങളാണെന്നു തോന്നുന്നു.ഓരോ വരിയും വല്ലാതെ പ്രലോഭിപ്പിക്കും വീണ്ടും വായിക്കാന്‍.
കവിതയുടെ കന്യകാത്വം. :)
യ്യോ ഇവിടെ എഴുതുന്നുണ്ടായിരുന്നോ ....
നന്നാകുന്നുണ്ട്...
ഗദ്യം നല്ലകോഴിക്കോടന്‍ വേരില്‍ ആഴ്ന്നുനില്ക്കുമ്പോഴും മലയാളം കവിതയ്യില് ഒരു വ്യക്തിത്വം കണ്ടെത്താനായോ എന്ന് സംശയമുണ്ടായിരുന്നു. എഴുതുംതോറും മെച്ചപ്പെടുന്നുണ്ട് ഐഷ. ഇംഗ്ലീഷിലും എഴുത്തുതുടരൂ.
ഇതും ഇഷ്ടപ്പെട്ടു.
കുപ്പിവളയും മുല്ലയുമെല്ലാം പഴകിയ പ്രയോഗങ്ങളെങ്കിലും , ശരാശരി മലയാളിയുടെ മനസില്തൊടാനും തരളമാക്കാനും ഇന്നും കെല്പ്പുള്ളവയാണു.
Really nice . :)
i liked. enikkum venam iruttum mangayum mudi churulum
Post a Comment