Wednesday, July 25, 2007

മഴയുടെ അവിഹിതബന്ധം.

ഇന്നലെ പെയ്ത മഴയും
എന്റെ ജാലകവിരിയും പ്രണയിച്ചു.
ശുഭ്രവസ്ത്രത്തില്‍ നനഞ്ഞു
കാമുകിയായി അവള്‍ നിന്നു.
കാറ്റു വന്നു പുണര്‍ന്നു,
അവള്‍ ഗര്‍ഭിണിയായി.
അവള്‍ പെറ്റ കുഞ്ഞിനു
മണ്ണിന്റെ മണമായിരുന്നു.

11 comments:

Aisibi said...

ഇന്നലെ പെയ്ത മഴയും
എന്റെ ജാലകവിരിയും പ്രണയിച്ചു.

ഇത്തിരിവെട്ടം said...

:)

സനാതനന്‍ said...

താങ്കളുടെ എഴുത്തിന് എന്തോ പ്രത്യേകതയുണ്ട്

ഉറുമ്പ്‌ /ANT said...

:)

അരീക്കോടന്‍ said...

കുട്ടി കവിതിഷ്ടായി...

മുസാഫിര്‍ said...

കടം കവിതയാണല്ലോ , ഇഷ്ടായി.

~*~മഴതുള്ളി~*~ said...

ഇന്നലെ പെയ്ത മഴയും
എന്റെ ജാലകവിരിയും പ്രണയിച്ചു

othiri ishtamayiiii

സിമി said...

:-) കുഞ്ഞിനെ മണ്ണു കൊണ്ടുപോയി :-)

നന്നായി.

abid_p said...

Bayankaram...

Anonymous said...

English version was better!!

shonu said...

nannayirikkunnu....pakshe oru samshayam...kunhine enthinodanu upamichathu ???