തട്ടമില്ലാത്ത എന്റെ ബൂലോകമാണിത്...പര്‍ദയുടെ പൊള്ളുന്ന കറുപ്പിനെ മായ്ച്ചു കളയുന്ന ലോകം. ഇവിടെ എല്ലാം കറുപ്പും വെളുപ്പുമാണ്...എഴുത്തും എന്റെ ചിന്തകളും കണ്ണും മുടിയും ദേഹവും ദേഹിയും ഭൂമിയും ആകാശവും. ഞാനും...വെളുപ്പിന്റെയും കറുപ്പിന്റെയും ഇഴനെയ്ത പരപ്പ്.
http://chattikkari.blogspot.com/
Tuesday, June 12, 2007
ആഞ്ഞടിച്ച കാറ്റിനും കുതിര്ത്തൊഴിഞ്ഞ മഴക്കും ശേഷം, മറഞ്ഞു കിടന്ന മഞ്ചാടിയും... മരമായി വളരും.
ഒരു ഗോതമ്പുമണിയായി ഞാനും, മണ്ണില്‍ പൂണ്ടു. മഴയും വെയിലും കാറ്റുമായി നീ, ഞാന്‍ വളരില്ലേ?
5 comments:
പിന്നേ.... സാധ്യതയുണ്ട്. :)
എഴുതൂ, എഴുതിയെഴുതി വളരൂ.....
ആശംസകള്‍.
സാധ്യതയുണ്ട്...
ഇങ്ങനെ എഴുതി എഴുതി ഐശിബി ഒരു വലിയ കവിതാ മരമാവട്ടെ....
ആശംസകള്‍
പ്രേമം നന്നായി പുരോഗമിക്കുന്നുണ്ട്. ആശംസകള്‍
ഐശിബി...
രണ്ടാം വരവില്‍ എഴുത്തിനു ശക്തിയും വ്യത്യസ്ഥതയും വ്യക്തിത്വവുമുണ്ട്..
അഭിനന്ദനങ്ങള്‍........ both for your spirit and writing.
തീര്‍ന്നിട്ടും തീരാത്ത ഒരു രസമുണ്ട്.
:)
Post a Comment