Tuesday, June 12, 2007

ആഞ്ഞടിച്ച കാറ്റിനും
കുതിര്‍ത്തൊഴിഞ്ഞ മഴക്കും ശേഷം,
മറഞ്ഞു കിടന്ന മഞ്ചാടിയും...
മരമായി വളരും.

ഒരു ഗോതമ്പുമണിയായി ഞാനും,
മണ്ണില്‍ പൂണ്ടു.
മഴയും വെയിലും കാറ്റുമായി നീ,
ഞാന്‍ വളരില്ലേ?

5 comments:

കുട്ടു | Kuttu said...

പിന്നേ.... സാധ്യതയുണ്ട്. :)

എഴുതൂ‍, എഴുതിയെഴുതി വളരൂ.....

ആശംസകള്‍‍.

കുട്ടു | Kuttu said...

സാധ്യതയുണ്ട്...

ഇങ്ങനെ എഴുതി എഴുതി ഐശിബി ഒരു വലിയ കവിതാ മരമാവട്ടെ....

ആശംസകള്‍

Muhammad Riyaz said...

പ്രേമം നന്നായി പുരോഗമിക്കുന്നുണ്ട്. ആശംസകള്

ഗുപ്തന്‍ said...

ഐശിബി...
രണ്ടാം വരവില്‍ എഴുത്തിനു ശക്തിയും വ്യത്യസ്ഥതയും വ്യക്തിത്വവുമുണ്ട്..
അഭിനന്ദനങ്ങള്‍........ both for your spirit and writing.

Anonymous said...

തീര്‍ന്നിട്ടും തീരാത്ത ഒരു രസമുണ്ട്.
:)