tag:blogger.com,1999:blog-56625523235978391802024-03-13T10:16:55.077-07:00മഷിക്കറുപ്പ്തട്ടമില്ലാത്ത എന്റെ ബൂലോകമാണിത്...പര്‍ദയുടെ പൊള്ളുന്ന കറുപ്പിനെ മായ്ച്ചു കളയുന്ന ലോകം. ഇവിടെ എല്ലാം കറുപ്പും വെളുപ്പുമാണ്...എഴുത്തും എന്റെ ചിന്തകളും കണ്ണും മുടിയും ദേഹവും ദേഹിയും ഭൂമിയും ആകാശവും. ഞാനും...വെളുപ്പിന്റെയും കറുപ്പിന്റെയും ഇഴനെയ്ത പരപ്പ്.
http://chattikkari.blogspot.com/Unknownnoreply@blogger.comBlogger44125tag:blogger.com,1999:blog-5662552323597839180.post-83221165918125938122010-09-10T02:43:00.000-07:002010-09-19T10:41:26.808-07:00അനല്‍ ഹഖ്
നീയാകുന്നു ആദിവചനവും അതിന്റെ മുഴങ്ങുന്ന തര്‍ജ്ജമയും

എന്നിലെ പ്രകമ്പനമായുള്ള ആമീനും ഓംകാരവും
തൌറാത്തും വേദവും ഖുര്‍ആനും അവയ്ക്ക് പറയാനുള്ളതും

മൂസയുടെ ഫലകവും ഈസായുടെ കുരിശും എന്നിലൊളിച്ചു

നിന്നിലെ തീര്ത്ഥാടകന് മുങ്ങി നിവരാനുള്ള തെളിനീര്

എന്റെ ഉള്ളിന്റെ ഉള്ളിലെ ഉറവില്‍ നിന്നും ഞാന്‍ ഒഴുക്കാം.

നിന്റെ വിഗ്രഹങ്ങള്‍ക്കുള്ള അള്‍ത്താര ഒരുക്കാന്‍

എന്റെ നെഞ്ചും എന്റെ ഉദരവും ഞാന്‍ വെള്ളയില്‍ പൊതിയാം

ചരിത്രം എന്റെ നഗ്നതയില്‍ പൂത്തുലഞ്ഞു നമിച്ചു നിന്നു

കണ്ണാടിയില്‍ ആകാശവും ഭൂമിയും വന്നു മൂടി

നനവു ചിക്കി ഉണക്കുന്ന കറുത്ത ആകാശത്തിനു കീഴെ

ആറടി ഉഴുതു മറിച്ച ഭൂമി വിളഞ്ഞു തുടുത്തിരുന്നു...

Unknownnoreply@blogger.com20tag:blogger.com,1999:blog-5662552323597839180.post-50077633554268416282010-02-05T09:10:00.000-08:002010-02-08T05:35:59.644-08:00നാഗപ്പാട്ട്
കാവിലേക്കുള്ള പാത എന്റേതല്ല,

അനുവാദം തരേണ്ടതും ഞാനല്ല.

കുഴയുന്ന നാവിനു രഹസ്യങ്ങളില്ല,

ഉന്മാദത്തിന്റെ ആലസ്യമേയുള്ളൂ.

ഞാനഴിച്ചു കുടഞ്ഞ ചേലയില്‍ നിന്നും

ഒരു കോടി ഇലകള്‍ വഴി മറച്ചു

എന്റെ അഴിഞ്ഞുലഞ്ഞ മുടികെട്ടില് നിന്നും

സൂര്യന് തുളുമ്പി വീണു.

ചുഴലുന്ന നിറക്കൂട്ടില്‍ കാലിടറിക്കൊണ്ട്

കാറ്റിന്റെ കൈകളില്‍ കാലമര്‍ത്തി

നാഗങ്ങളുടെ ആത്മാവായി ആടിവീഴുമ്പോള്‍

ചിത്രകൂടം നെഞ്ചില്‍ നിന്നൂര്‍ന്നു വീണു.

ഉറഞ്ഞു തുള്ളി ചോര തീണ്ടി ഞാനുണര്‍ന്നു

അടങ്ങാത്ത കലിയില് തുള്ളുമ്പോള്‍

ഒരു നായയും വഴിമുടക്കില്ല... നാഗവും.

ഞാന്‍ കൊത്താറേയുള്ളൂ, വിഷമിറക്കാറില്ല!

Unknownnoreply@blogger.com18tag:blogger.com,1999:blog-5662552323597839180.post-64801346935358722282010-02-03T03:45:00.000-08:002010-02-03T08:08:04.655-08:00ചൂട്

കുരുമുളകു വള്ളിപോലെ ഇഴഞ്ഞു കയറാനേ അറിയൂ

കാന്താരി കൊണ്ട് കണ്ണെഴുതിയേ മോഹിപ്പിക്കൂ

വെണ്ണീറിന്റെ ദൃഷ്ടിയുമായി നോക്കിയപ്പോള്‍

തിണര്‍ത്തു പൊള്ളിയടങ്ങിയത് കാമഭാവം.

ചുടുച്ചോരയും നാഭിയിലെ സൂര്യനും, എന്റേത്

കരിഞ്ഞ മാംസച്ചുവയുള്ള ചുംബനവും, എന്റേത്.

ചുവന്ന വിരിപ്പില്‍ പറ്റിപ്പടര്‍ന്ന കറകള്‍, എന്റേത്

നീ ഞെരുങ്ങി തളര്‍ന്ന ഉഷ്ണവും, എന്റേത്.

പിരിമുളകിന്റെ ചൂടുള്ള നട്ടെല്ലാണെനിക്ക്

എരിഞ്ഞു പുളഞ്ഞു വളയാനറിയുന്നത്

മജ്ജയും മാംസവും കത്തിപുകയുന്ന എന്നില്‍ നിന്നും

വാക്കുകള്‍ നെഞ്ചു വാട്ടിയെ വരൂ...
Unknownnoreply@blogger.com11tag:blogger.com,1999:blog-5662552323597839180.post-55097627681585212872009-07-20T21:41:00.000-07:002009-07-20T21:46:58.672-07:00ശുദ്ധംപ്രണയവും വെറുപ്പും കലങ്ങിത്തെളിഞ്ഞപ്പോള്‍,
ആദ്യം അടിഞ്ഞത് പ്രണയമായിരുന്നു.
വെറുപ്പ് തെളീനീരായി, പ്രാണജലമായി,
കളകളമായി പൊട്ടിച്ചിരിച്ചൊഴുകി.
കിണുങ്ങിയ പാദസ്വരവും, മയങ്ങിയ അരഞ്ഞാണവും
അനുസരണയില്ലാത്ത എന്റെ മുടിയിലൂടെയും
ഒഴുകിയ വെറുപ്പ്.
മനസ്സിനെയും ശിരസ്സിനേയും തണുപ്പിച്ചൊഴുകി
അലകള്‍ക്ക് മീതെ അലകളായി
എന്നെ കഴുകി തുടച്ചൊരുക്കി...
നനവോടെ ഞാന്‍ ഈറനുടുത്തപ്പോള്‍
എന്നെയ് വിയര്‍പ്പാണു നാറിയത്.Unknownnoreply@blogger.com15tag:blogger.com,1999:blog-5662552323597839180.post-18376198712806752382009-02-02T04:34:00.000-08:002009-02-04T02:31:09.976-08:00മുലകള്‍...എന്റേതും.ആദ്യമായി മറയ്ക്കാന്‍ പഠിപ്പിച്ച സ്വകാര്യവും
എന്നെ നാണിപ്പിച്ച വികാരവും എന്റെ മുലകള്‍...

ഞാന്‍ വിങ്ങുമ്പോള്‍ കൂടെ വിങ്ങിയതും,
കരയുമ്പോള്‍ കൂടെ വിതുമ്പിയതും അവ...

ഭയത്തില്‍ പിടച്ചതും മുറുങ്ങി വലിഞ്ഞതും
മിടിപ്പുകളെ ഏറ്റു വാങ്ങിയതും എന്റെ മുലകള്‍...

ചിരിയുടെ കൂടെ തുളുമ്പിയതും മറന്നതും
ശ്രിംഗാരത്തില്‍ പൊങ്ങിത്താണതും അവ...

എന്നെ ഞാനാക്കിയതും എന്നെ ഉണര്‍ത്തിയതും
സ്ത്രീ എന്ന മാനം തന്നതും എന്റെ മുലകള്‍...

ഒളിപ്പിക്കാനുള്ള മുതലായി ഏല്‍പ്പിച്ചിട്ടും
ഒളിപ്പിക്കാന്‍ ഞാന്‍ മറന്നു പോയ മുലകള്‍...

പലവട്ടം ഉച്ചരിക്കാന്‍ പേടിച്ച വാക്കായി
ചുണ്ടില്‍ തങ്ങിയ, “മുലകള്‍ മുലകള്‍ മുലകള്‍”.

കാമഭ്രാന്തിന്റെ വിരലുകള്‍ പിഴിഞ്ഞതും
വേദനയില്‍ വിങ്ങിയതും എന്റെ കൊച്ചു മുലകള്‍...

വാക്കു കൊണ്ടും നോക്കു കൊണ്ടും അറിഞ്ഞും അറിയാതെയും
ഒരു നൂറ് ബലാത്സംഗങ്ങള്‍ കണ്ടതും അവ...

പിടിച്ചു കെട്ടിയതും പുസ്തകത്തിലൊളിപ്പിച്ചതും
മറത്തുണിയിട്ട് മൂടിയതും എന്റെ ഈ മുലകളെ...

എന്നിട്ടും മറയാതെ അടങ്ങാതെ ഒതുങ്ങാതെ
എന്റേയായും ഞാനായും എന്റെ ഈ മുലകള്‍...Unknownnoreply@blogger.com97tag:blogger.com,1999:blog-5662552323597839180.post-29840379935453386862008-10-09T09:24:00.000-07:002008-10-09T09:50:28.073-07:00മതം- ഒരു രണ്ടാം ക്ലാസുകാരന്റെ കണ്ണിലൂടെ.ആത്യമായി മതത്തെ ഞാൻ കാണുന്നത് അമ്പലത്തിൽ പോയപ്പോഴാണ്. അന്നെന്റെ കൂടെ അമ്മയും അച്ചനും അമ്മയും ഏച്ചിയും ഉണ്ടായിരുന്നു. എല്ലാവരും പ്രാർതിച്ചു കഴിഞ്ഞു, അമ്പലത്തിന്റെ പുറകിൽ ഉത്സവത്തിനുള്ള പുറപ്പാട് കാണാൻ നിന്നപ്പോഴാണ് വലിയ ശബ്ദത്തോടെ മതം വന്നത്. കൂറേ ആളുകൾ കരഞ്ഞു കൊണ്ട് ഓടി പോയി. അച്ചൻ എന്നെയും ചേച്ചിനേയും അമ്മനേയും കൂട്ടി ഓടി, അമ്പലത്തിന്റെ ഉള്ളിൽ കേറി ഒളിച്ചു. എല്ലാവരും പേടിച്ചു പോയിരുന്നു. ചേച്ചി കരഞ്ഞു, ഞാൻ കരഞ്ഞില്ല. ഗോബി ചോട്ടൻ അച്ചനോട് പറഞ്ഞു, “ഈ ആളുകളൊന്നും പറഞ്ഞാലും കൊണ്ടാലും പഠിക്കില്ല. എത്ര പ്രാവഷ്യം ഈ അമ്പലത്തിൽ തന്നെ ചോര ചിന്തിയതാ? പ്രഷ്നം വരുമ്പഴേ മനസ്സിലാകുന്നവരല്ലെ ഇവരൊക്കെ, പിന്നെന്താ ഒന്നും ചെയ്യാത്തെ?” അച്ചൻ എല്ലാം സമ്മതിച്ചു കൊടുത്തു, “ഇത്രയും വലിയ ഒരു കാര്യം എങ്ങനെ നിയന്ത്രിക്കാനാണ് ഗോബിയേ? പിടിച്ചാൽ നിൽക്കുന്നതാണോ? തലയിൽ കിടന്നു, തിളച്ചു മറിഞ്ഞൌ പിരാന്തിളകി എല്ലാം സംഹരിക്കാൻ തൊടങ്ങിയാ പിന്നെന്താക്കാനാണ്? അത് അതിന്റെ വിധിക്ക് വിടാതെ അതിനെ വളച്ചൊടിച്ച് നാലു ഭാഗത്ത് നിന്നും വലിച്ച്, കീറി, അതിന്റെ ചെവിക്ക് സൌര്യം കൊട്ക്കാതെ എങ്ങീനെയാ?”
വടിയും കുന്തവും തോക്കും കൊണ്ട് കുറേ പേർ വന്നു. എല്ലാരും പേടിച്ച് ഉറക്കെ നിലവിളിച്ചു, കുന്തം പിടിച്ച ആളു പറഞ്ഞു, “ആരും മിണ്ടരുത്! ഷബ്തിച്ചാൽ എല്ലാരും ഇതിനകത്ത് കിടന്ന് മരിക്കും.”
എല്ലാരും മിണ്ടാതെ ഇരുന്നു. പുറത്ത് വെടി വെക്കുന്ന ഷബ്തം കേട്ടു, ഉരക്കെ അലറുന്ന ഷബ്തവും കേൾക്കുന്നുണ്ടായിരുന്നു. പിന്നെ വടിയും കുന്തവും പിടിച്ച ആളുകൾ പുറത്ത് പോയി. ഓടുന്നതും, വെടിവെക്കുന്നതും, അടിക്കുന്നതും ഒക്കെ ഷബ്തം കേട്ടു. കുറേ കഴിഞ്ഞപ്പോൾ രണ്ടാൾ അകത്തു വന്നു എന്നിട്ട് പറഞ്ഞു, “എല്ലാരും പോയ്ക്കോ, ആനയെ തളച്ചു. മതം പൊട്ടിയതായിരുന്നു.”Unknownnoreply@blogger.com8tag:blogger.com,1999:blog-5662552323597839180.post-17417093931774919562008-06-24T16:06:00.000-07:002011-04-12T07:25:20.460-07:00Infogroup അഥവാ Insight Foundation for Human Excellence, ചതിയുടെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി!
സത്യങ്ങൾ വിളിച്ചു പറയാനും, ഒരു പരിധി വരെ അത് എത്തേണ്ടിടത്ത് എത്തിക്കാനും ബ്ലോഗുകൾക്കുള്ള അപാരശക്തിയെ കുറിച്ച് ഞാൻ ആലോചിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. അനീതിക്കെതിരെ ഒരു ചെറിയ ശബ്ദമായി ഇതിനെ നിയോഗിക്കാൻ അങ്ങനെയാണു തീരുമാനം.

ഈ മനുഷ്യനെ ഒന്നു പോയി പരിചയപ്പെട്ട് വരൂ.. വന്നിട്ട് കുറച്ച് പറയാനുണ്ട്... http://www.linkedin.com/pub/kp-jareesh/22/97a/322

ഇവന് കെ. പി ജറീശ് - കള്ളനു കഞ്ഞി വെക്കുന്നവന് എന്നൊക്കെ ബാലരമയിലും പൂമ്പാറ്റയിലും വായിച്ചിട്ടില്ലേ? അതിവനാ. വിളിച്ചാല്‍ ഫോണ്‍ എടുക്കാതിരിക്കല്‍, വീട്ടിന്റെയുള്ളില്‍ ഒളിച്ചിരുന്നു ഉപ്പാനെയും ഉമ്മാനെയും കൊണ്ട് കള്ളം പറയിക്കല്, വക്കീല്‍ നോട്ടീസ് കൈപറ്റാതിരിക്കല്, യാതൊരു ഉളുപ്പുമില്ലാതെ ചതിച്ചവരുടെ വീട്ടില്‍ കള്ളം പറഞ്ഞു കയറി മൂക്ക് മുട്ടെ വാരിവലിച്ച് തിന്നുക എന്നത് സ്ഥിരം പരിപാടി. ജോലി ചെയ്ത കാശിനു ചോദിച്ചപ്പോള്‍ എന്നോട് പറഞ്ഞു "നിന്നോട് അല്ലാഹു ചോദിച്ചോളും എന്ന്" എന്തിനു? അല്ലാഹു ഇപ്പോള്‍ കള്ളന്മാരുടെ കൂടെ കൂടിയോ?

http://www.facebook.com/profile.php?id=൧൦൦൦൦൦൬൫൭൪൯൨൨൫൬

പിന്നെ ഇവന് , "കമ്പനിയുടെ ചെയര്മാന്. ചെയരിലിരുന്നത് നാലാളെ പറ്റിച്ച് വിസക്കുള്ള കാശൊപ്പിക്കാന്‍. ഇനി വല്ല വിവാഹത്തട്ടിപ്പ് ഉണ്ടായിരുന്നോ എന്ന് അറിവില്ല. ഉണ്ടെങ്കിലും എനിക്ക് വലിയ അത്ഭുതമൊന്നും തോന്നുകയുമില്ല. കാശിനു വേണ്ടി എത്ര തറയാവാനും മടിയില്ലാത്ത കമ്പനിയുടെ ചെയര്മാനായിരുനല്ലോ?

കഥ ഇങ്ങനെ : മംഗലാപുരത്ത് ഒരു വർഷത്തെ ജോലിക്ക് ശേഷം കോഴിക്കോട് തിരിച്ചെത്തിയ സമയം, ജോലി അന്വേഷിക്കുന്നു... അപ്പോഴാണ് മംഗലാപുരത്ത് ഞാൻ ഫ്രീലാൻസു ചെയ്ത് കൊണ്ടിരുന്ന അഡ്വർറ്റൈസിങ് ഏജൻസിയിലെ ഹാരിസ് ഇൻഫൊഗ്രൂപ്പ് എന്ന ഒരു കമ്പനിയെ കുറിച്ച് എന്നോട് പറയുന്നത്. പറഞ്ഞു കേട്ടപ്പോൾ എനിക്കും ഒരു താത്പര്യം തോന്നി. പൂനൂർ എന്ന ഒരു ഹള്ളിയിലെ കുറച്ച് ചെറുപ്പക്കാർ ( പറച്ചലിലേ ചെറുപ്പമുള്ളൂ) ചേർന്ന് തുടങ്ങിയ ഒരു സംരംഭം. എല്ലാ മേഖലയിലേക്കും പടർന്നു കിടക്കുന്ന ആക്റ്റിവിറ്റീസ്- വിദ്യാഭ്യാസം, കാർഷികം, വിനോദം, ഐ.റ്റി, മീഡിയ എന്നു വേണ്ട തൊട്ടതിലും തോണ്ടിയതിലും അവരുടെ “ആക്റ്റിവിറ്റീസ്”. എനിക്ക് തന്ന പോസ്റ്റ് കണ്ടന്റ് റൈറ്റരുടേതാണ്, വീട്ടിലിരുന്നു ജോലിയെടുക്കാം. അങ്ങനെ ഞാൻ ജോയിൻ ചെയ്തു, ഇഷ്ടം പോലെ പണി- അവരുടെ എല്ലാ ബ്രോഷറും, വെബ്സൈറ്റ് കണ്ടന്റും ഞാനാണൂ തയ്യാരാക്കിയത്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു കാര്യം മനസ്സിലായി, തലപ്പത്ത് ഇരിക്കുന്ന എല്ലാ “യുവാക്കളും” പത്ത് പൈസക്ക് വിവരമില്ലാത്ത “ബുജികൾ” ആണെന്ന്. എടുത്താൽ പൊങ്ങാത്ത ആശയങ്ങളും ഭാവി പരിപാടികളും ചർച്ച ചെയ്യുക എന്നതൊഴിച്ചാൽ ഗ്രൂപ്പിനു വേറെ പണിയൊന്നുമില്ല. വലിയ വലിയ വായിൽ വലിയ വലിയ സംഭങ്ങൾ പറയുക ഒരു വലിയ പണിയാണല്ലോ?!! ഒന്നും ചെയ്യേണ്ടല്ലോ? ആൾക്കാരെ പറഞ്ഞു പറ്റിക്കുക അവരുടെ കാശ് ഇതിൽ നിക്ഷേപിക്കാൻ സമ്മതിപ്പിക്കുക, മീറ്റിങ്ങ്കളൊക്കെ വലിയ വലിയ മുന്തിയ ഹോട്ടലുകളില്‍ അല്ലാതെ നടത്തില്ല, യാത്ര കാറില്‍ മാത്രം. ഇതൊക്കെ യാതൊരു വരുമാനവും ഇല്ലാതെ, ആരാന്റെ തടി, തേവരുടെ ആന വലിയെടാ വലി. കുളൂസെന്തിനാ കുറക്കുന്നത്? മാഷും, ഇഞ്ചിനിയറും, മീഡിയാ എമ്പ്ലോയീസും..എല്ലാ വകയിലും ഉള്ള കള്ളസന്യാസികൾ. ഭയങ്കരം ഇസ്ലാമു പറച്ചിലും ഉണ്ട് ഇടക്കിടക്ക്. പക്ഷെ പറയിപ്പിച്ചത് ഇസ്ലാമിനെയാ എന്ന് മാത്രം. കുറച്ച് ഉളുപ്പ് കൂട്ടാനുള്ള ഇഞ്ചക്ഷൻ അറിയാമോ ആർക്കെങ്കിലും? അറിയാമെങ്കില്‍ ഇവര്‍ക്ക് അയച്ചു കൊടുക്കാമായിരുന്നു!

ഇതിൽ മാന്യരായ ചില പാവങ്ങളും പെട്ടു പോയി എന്നതാണ് വലിയ സങ്കടം. കള്ളസന്യാസികളുടെ വാക്ക് കേട്ട് കോടികൾ വീശിയ മലയാള നാടല്ലെ? ജെ.എൻ.യു, ഓണ്ട്രപ്രെന്യോർഷിപ്പ് എന്നൊക്കെ കേട്ട് വിവരസാങ്കേതികതയുടെ വ്യാപാരലബ്ദിയിലും ചില “ചെറുപ്പക്കാരുടെ” ആത്മവിശ്വാസത്തിലും വിശ്വസിച്ചതിൽ എന്തു കുറ്റമാണു കാണേണ്ടത്? റെയിൽബോ റ്റെക്നോളജി കണ്ടു പിടിച്ച് ഇന്ത്യയിലും വിദേശത്തും അറിയപെട്ട സൈനുൽ ആബിദിനേ - കള്ള വാഗ്ദാനങ്ങൾ കൊണ്ട് മൂടി, “ഗ്രൂപ്പിലൊരു” പോസ്റ്റും കൊടുത്ത് പിറകിലൂടെ കത്തി കടത്തി ഗ്രൂപ്പ് തങ്ങളുടെ ചെറ്റത്തരം തെളിയിച്ചു. ബലെ ഭേഷ്!! സൈനു അവരേക്കാളും സത്യസന്ധനും ഒരു പാവവും ആയതു കൊണ്ട് നീറ്റായി ഊരി സ്വന്തം കമ്പനി തുടങ്ങി വിജയിച്ചു. അവനെ പറ്റിച്ച് ഗ്രൂപ്പ് അടിച്ചു മാറ്റിയ ലക്ഷങ്ങൽ ഇന്നും മുങ്ങിയിടത്ത്!

സ്വന്തം അധ്വാനത്തിന്റെ ബലം മാത്രം പറയാനുള്ള ബിബിൻഷാ. കോഴിക്കോട് എൻ. ഐ. ടിയിൽ ഷായ്ക്ക് ഒരു കൊച്ചു സോഫ്റ്റ്വെയർ ഫേം ഉണ്ട്, അതു ഗ്രൂപ്പുകാർ അവരുടെ പല ആവശ്യങ്ങൾക്കും കയ്യേറി, പല ഇല്ലാ വാഗ്ദാനങ്ങളൂം നൽകി അടിയോടെ നശിപ്പിച്ചു. കഷ്ടപ്പെട്ട് ഉണ്ടാക്കിയ കമ്പനിയും നശിപ്പിച്ച് കടവും കേറ്റി കൊടുത്ത്, ആസന്നങ്ങളിലെ പൊടിയും തട്ടി “ഗ്രൂപ്പ്” പിരിഞ്ഞു. ആരാന്റെ കമ്പനി, ആരാന്റെ കടം..നമ്മളെ കൊണ്ട് ഇത്രെയൊക്കെയല്ലേ കഴിയൂ?

സാലറി കൊടുക്കാതെ പണിയെടുപ്പിച്ചതിൽ ഒരു വ്യക്തി മാത്രം ഞാൻ. ചോദിക്കുമ്പോൽ മുടന്തു കാരണങ്ങളും, ഒളിച്ചു കളിയും സ്ഥിരമായപ്പോൾ ഞാൻ വേറെ ജോലിക്കു ചേർന്ന്, കോഴിക്കോട് ജയിലിൽ, എന്നെങ്കിലും എല്ലരെയും പറ്റിച്ച് പറ്റിച്ച് അവരും അവിടെയെത്തും എന്ന് ഞാൻ കരുതി. സാലറിക്ക് വിളിച്ചു ചോദിച്ചപ്പോൽ ജോലി സമയത്ത് എനിക്ക് തന്നിരുന്ന കമ്പ്യൂട്ടർ എന്റെ കയ്യിൽ തന്നെ ആയിരുന്നത് കൊണ്ട് ഉടനെ വന്ന് ഒരു ചെക്കെഴുതി തന്നു. എന്റെ വീട്ടിൽ ഉപ്പയും ഉമ്മയും എന്നെ ചതിക്കാനും കള്ളം കാണിക്കാനും പഠിപ്പിക്കാതിരുന്നത് കാരണം ഞാൻ എന്റേതല്ലത്ത ആ പി.സി മടക്കി കൊടുത്തു. പി.സി എടുക്കാൻ വന്ന ദിവസം ലാവിഷായി വീട്ടിന്നും ചായയും കുടിച്ച് എന്റെ കുറച്ച് പുസ്തകവും കട്ട് കൊണ്ടുപോയി.പൊന്നും പണവും അലമാരിയില്‍ വെച്ച് പൂട്ടിയിരുന്നത് കൊണ്ട് അത് ബാക്കിയായി. ഉളുപ്പില്ലായ്മയുടെ അപാര സാന്നിധ്യം. ഇതിനിടക്ക് അവരുടെ പാട്ട ഗ്രൂപ്പിന്റെ ഷെയറു വിൽക്കാനും ശ്രമിച്ചു!!! ഇതൊക്കെ ചെയ്യുന്നത് അവരു തന്ന ചെക്ക് ബൌൺസ് ചെയ്യും എന്ന് നന്നായി അറിഞ്ഞു കൊണ്ടാണ് എന്നു മനസ്സിലാക്കണം.

അവരുടെ “ഗ്രൂപ്പും”, കുടുംബവും അവരുടെ ആരാന്റെ പൈസ കട്ടുണ്ടാക്കിയ തടിയും വാങ്ങാനുള്ള ആസ്തിയൊക്കെ എന്റെ കുടുംബത്തിനുണ്ട്, അവരുടെ കാക്കാശ് ശമ്പളം ഒരു വാശിയായിരുന്നു. പിച്ചകാശൊന്നുമല്ലാലോ ചോദിക്കുന്നത്? ചെയ്ത ജോലിക്കുള്ള കൂലിയല്ലെ? വിളിച്ചാൽ ഒരു കാലത്തും ഫോൺ എടുക്കില്ല, മെയിൽ ചെയ്താൽ റിപ്ലൈ ഇല്ല, ചില യാസര്മാഷുമാരൊക്കെ റെക്കമെണ്ടേഷനുമായി വിളിക്കുന്നു, ഉളുപ്പില്ലാതെ വീണ്ടും ഇരക്കുന്നു. കേസു കൊടുക്കാൻ തുനിഞ്ഞപ്പോൽ ഉപ്പയാണു വിലക്കിയത്, പാവങ്ങളല്ലെ ജീവിക്കട്ടേ എന്ന്. പാവങ്ങളെ കുറിച്ച് പീന്നീട് കൂറെ കേട്ടു, കാശ് മുക്കി കടന്നു കളയുന്ന പാവങ്ങള്‍!!

അതിലൊരുത്തൻ പറ്റിച്ച പണവുമായി ദുബായിക്ക് വിട്ടു എന്നും കേട്ടു. അവരുടെ കൂടെ ജോലി ചെയ്ത പകുതി പേർക്കും ശമ്പളം കൊടുക്കാത്ത കാരണം എല്ലാവരും പിരിഞ്ഞു പോയി... ഗ്രൂപ്പിനെ പറ്റി യാതൊരു വിവരവുമില്ല. കള്ളന്മാരും കള്ളസ്വാമികളും അങ്ങനെയാണല്ലോ? പണം മുക്കിയാൽ പിന്നെ അവിടെ നിക്കാറില്ലാലോ? ഞാൻ എന്റെ കേസ് ഏതായാലും ഫയൽ ചെയ്തിട്ടു. നോട്ടീസു കൈപ്പറ്റിയില്ല, പഠിച്ച കള്ളന്മാരല്ലെ? അവരുടെ കാശ് കിട്ടീട്ട് അരിയൊന്നും വാങ്ങാൻ ഇല്ലാത്തതു കാരണം, വക്കീലിനോട് സമയമെടുത്ത് ചെയ്യാൻ പറഞ്ഞു ഞാനിങ്ങ് ബാംഗ്ലൂരിനു കയറി. എപ്പോഴെങ്ങീലും പിടിക്കപ്പെടാനും അനുഭവിക്കാനുമല്ലെ കള്ളന്മാർ ഇപ്പോൽ വിലസുന്നത്...

ഇതിനിടക്ക് ഒരിക്കല്‍ നെറ്റ് ബ്രൌസ് ചെയ്യുംബോഴാണ് ഗ്രൂപ്പിന്റെ പുതിയ അവതാരം കാണുന്നത്! Insight Foundation for Human Excellence!! മന്ദബുദ്ധി ആയതു കൊണ്ടോ അതോ കാക്കാശിനുള്ള മാനവും ഉളുപ്പുമില്ലാത്തത് കൊണ്ടോ , എനിക്കും ലിങ്ക്ഡ് ഇന്നില്‍ നിന്നും ഒരു അപേക്ഷ! ഉളുപ്പില്ലേ പന്നീ എന്ന് മാന്യഭാഷയില്‍ ഒരു മെയില്‍ അയച്ചപ്പോള്‍ മെയില്‍ boxbe വെച്ച് ബ്ലോക്ക് ചെയ്തിരിക്കുന്നു!

നാട്ടുകാരേ സൂക്ഷിക്കുക, ഷെയറും ജോലിയും അങ്ങനെ പലതും ഇവന്മാർ വാഗ്ദാനം ചെയ്യും, വിശ്വസിക്കരുത്. ആരുടെ ഇന്‍സൈറ്റ്, ആരുടെ എക്സലെന്‍സ് എന്നു നന്നായി അറിയാം... ഇനി ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കാനും പുതിയ കാറ് വാങ്ങിക്കാനും പെങ്ങളെയോ മോളെയോ കെട്ടിക്കാനും വീട് വെക്കാനും ഒക്കെ നാട്ടുകാരുടെ പണം തന്നെ വേണ്ടി വരും ഇവന്മാര്ക്ക്...
Unknownnoreply@blogger.com18tag:blogger.com,1999:blog-5662552323597839180.post-66369216940929806972008-06-24T06:30:00.000-07:002008-06-24T06:55:09.784-07:00മുന്തിരി തോട്ടം.പ്രണയത്തിന്റെ ആദ്യ നാളുകളിൽ
ആദ്യമായി ആവശ്യപ്പെട്ടത്
അവന്റെ നഗ്നതയിൽ വരിയാൻ
ഒരു മുന്തിരി വള്ളിയായിരുന്നു...
നീ അറിഞ്ഞില്ലെ പ്രിയനേ?
എന്റെയ് ആ പൂവിടാത്ത
മുന്തിരിവള്ളികളും തോട്ടങ്ങളും,
പ്രണയാസക്തിയാൽ പുളിച്ചു
തേവാത്ത വീഞ്ഞുഭരണികളും
മഞ്ഞും മഴയും ഉഴുതിട്ടില്ലാത്ത
എന്റെയ് ആ കന്യാഭൂമിയും...
പൊന്നും പണവും തീനും
ഒരുക്കി നിന്നെ വേൾക്കാൻ,
വിയർപ്പു മണമേൽക്കാത്ത
നോട്ടുകൽക്ക് പകരം കൊടുത്തു.
ഇനിയും ഞാൻ നടട്ടെ ഒരു
മുന്തിരി വള്ളി, ഒരു തോട്ടം
കാലിന്റെ വിള്ളലുകളിൽ
നിറക്കാൻ കുറച്ചു ചേറു..Unknownnoreply@blogger.com6tag:blogger.com,1999:blog-5662552323597839180.post-9615486932387580602007-10-20T22:08:00.000-07:002007-10-27T19:59:13.736-07:00കള്ളന്.ആദ്യമായി അമ്മിഞ്ഞ
കട്ടു നുകര്‍ന്നപ്പോള്‍
കണ്ണില്‍ സ്നേഹം കവിഞ്ഞ്
അമ്മ വിളിച്ചൂ, “കള്ള ക്രിഷ്ണാ..”

കടലാസുപെന്സില് പിടിച്ച്
കൈവിരല്‍ കുഴഞ്ഞപ്പോള്‍
ചെവിയില്‍ നുള്ളി പറിച്ച്
മാഷ് വിളിച്ചൂ, “കള്ള ബലാലേ"

എണ്ണ കാറി മണക്കുന്ന
മുടി മാടി ഒതുക്കിയപ്പോള്‍
വിരലുകള്‍ ഒടിച്ചു
കാമുകി വിളിച്ചൂ, “കൊച്ചു കള്ളാ..”

ഓര്‍മ്മകള്‍ തുളുമ്പിയ
ഓരോ ഏടും നോക്കിയപ്പോള്‍...
ഞാന്‍ കള്ളനായതോ
എന്നെ ആക്കിയതോ?Unknownnoreply@blogger.com14tag:blogger.com,1999:blog-5662552323597839180.post-85873392380611274992007-10-02T10:41:00.000-07:002007-10-02T11:22:43.996-07:00വേനല്‍ ആദ്യത്തെ സൂര്യകിരണത്തിന്റെ
പൊള്ളുന്ന ചൂടില്‍ കിടന്നു ഞാന്‍
മണ്ണിന്റെ മണമുള്ള ശംഖുകള്‍
മാല കോര്‍ത്തു അരയിലണിഞ്ഞു.

വിരിയുന്ന താമരയുടെ ഈണം,
തുള്ളുന്ന എന്റെ നെഞ്ചില്‍ നീയും,
സൂര്യനും ചന്ദ്രനും നക്ഷത്രവും മണ്ണും,
കാമാര്‍ത്തരായി വന്നലയ്ക്കുന്നു.

നനഞ്ഞു നനഞ്ഞു ഞാനലിഞ്ഞു.

നഗ്നയായ ഒരു തുണ്ട് ഭൂമി ഞാന്‍,
ഇന്ദ്രനേ, നീ തിമര്‍ത്തു പെയ്യൂ,
നിന്നില്‍ എനിക്ക് നനയണം,
മണ്ണില്‍ പൂണ്ടു കുഴയണം.

മേഘങ്ങളെന്നെ പൊതിയുന്നു,
എന്റെ ചൂടില്‍ അലിഞ്ഞു വീണ്ടും പെയ്യുന്നു.
നനഞ്ഞ ഇലകളും കൊഴിഞ്ഞ പൂക്കളും,
എന്റെ നഗ്നത മറയ്ക്കുന്നു.

എനിക്ക് വീണ്ടും നാണിക്കണം.Unknownnoreply@blogger.com11tag:blogger.com,1999:blog-5662552323597839180.post-10424717797425750572007-09-23T02:30:00.000-07:002007-09-23T02:39:16.490-07:00തന്നാല്‍...മഞ്ഞണിഞ്ഞ ഒരു പൂവ്...
ചിമ്മാത്ത ഒരു നക്ഷത്രം...
വെറുക്കാത്ത ഒരു വാക്ക്...
കയ്ക്കാത്ത ഒരു പാല്‍ത്തുള്ളി...
മുറിയാത്ത ഒരു ഞരമ്പ്...
വീഴാത്ത ഒരു കണ്ണീര്...
വിശക്കാത്ത ഒരു വയര്‍...
മായാത്ത ഒരു പുഞ്ചിരി...
കാണാത്ത ഒരു സ്വപ്നം...

ഞാനൊരു കുഞ്ഞിനെ തരാം.Unknownnoreply@blogger.com6tag:blogger.com,1999:blog-5662552323597839180.post-88707639685485774822007-09-05T08:41:00.000-07:002007-09-05T09:18:11.574-07:00എന്റെ മഹാകാവ്യം..പട്ടിണി കിടന്ന്
നെഞ്ചെരിഞ്ഞപ്പോള്
ചുണ്ടുകള്‍ അകറ്റി
അവള് വിതുമ്പി.
ആരും വന്നില്ല.
ഭക്ഷണവും.

പട്ടിണി കിടന്ന്
കണ്ണില്‍ ഇരുട്ടേറിയപ്പോള്
കാലുകള്‍ അകറ്റി
അവള് ചിരിച്ചു.
ആരൊക്കെയോ വന്നു.
ഭക്ഷണവും.Unknownnoreply@blogger.com15tag:blogger.com,1999:blog-5662552323597839180.post-30689526210929831572007-07-25T17:19:00.000-07:002007-07-25T17:38:34.023-07:00വരാം.എന്നിലേക്ക് നീ വരിക.
തീണ്ടാത്ത ഇരുട്ടും
തീരാത്ത വാക്കും നിറയുന്ന എന്നിലേക്ക്.
എന്നിലേക്ക് നീ വരിക,
നഷ്ട്ടപ്പെട്ട് വളപ്പൊട്ടും,
പുളിപ്പുള്ള മാങ്ങയും ഒളിപ്പിച്ച എന്നിലേക്ക്.
എന്നിലേക്ക് നീ വരിക
പ്രണയിച്ച കണ്ണുള്ളവനെ,
ഞാന്‍ നിന്റെ ആത്മാവിന്റെ ജന്മനാടല്ലേ?
നിന്നിലേക്ക് ഞാനും വരാം,
കിലുങ്ങുന്ന കുപ്പിവളയും,
കോതി വെച്ച മുടിച്ചുരുളും മുല്ലയും കൊണ്ട്.Unknownnoreply@blogger.com7tag:blogger.com,1999:blog-5662552323597839180.post-22489591456461236692007-07-25T17:15:00.000-07:002007-07-25T17:17:11.888-07:00മഴയുടെ അവിഹിതബന്ധം.ഇന്നലെ പെയ്ത മഴയും
എന്റെ ജാലകവിരിയും പ്രണയിച്ചു.
ശുഭ്രവസ്ത്രത്തില്‍ നനഞ്ഞു
കാമുകിയായി അവള് നിന്നു.
കാറ്റു വന്നു പുണര്‍ന്നു,
അവള് ഗര്‍ഭിണിയായി.
അവള് പെറ്റ കുഞ്ഞിനു
മണ്ണിന്റെ മണമായിരുന്നു.Unknownnoreply@blogger.com10tag:blogger.com,1999:blog-5662552323597839180.post-67469944435738694642007-06-20T23:06:00.000-07:002007-06-20T23:08:54.397-07:00പൂക്കള്‍ പ്രണയിക്കാറില്ല
പ്രണയം പക്ഷേ പൂക്കുന്നു
ചെമ്പരത്തിയെ നോക്കൂ...

കടപ്പാട്: ഇക്കാക്കUnknownnoreply@blogger.com2tag:blogger.com,1999:blog-5662552323597839180.post-68490299420499920642007-06-18T02:30:00.001-07:002007-06-18T02:30:51.973-07:00Lovers EyesYour eyes.
Lovely, dark and deep.
I wanted to dive into them,
See the world I saw in them.
I dived.
You had cataract.Unknownnoreply@blogger.com3tag:blogger.com,1999:blog-5662552323597839180.post-15334055143320303592007-06-15T06:28:00.000-07:002007-06-15T06:53:23.535-07:00യഥാര്‍ത്ഥ പ്രണയം...പ്രിയപ്പെട്ടവളെ,
നീ ഒരാണായിരുന്നെങ്കില്‍ ഒരു സ്വവര്‍ഗ്ഗപ്രേമി ആകാന്‍ ഞാന്‍ ആഗ്രഹിക്കുമായിരുന്നു...Unknownnoreply@blogger.com3tag:blogger.com,1999:blog-5662552323597839180.post-64097148016892893192007-06-15T01:50:00.000-07:002007-06-15T02:02:24.169-07:00വിത്ത്.ഒന്നാം ക്ലാസില്‍
ചില്ല നിറച്ചും വളപ്പൊട്ടു കാണാന്‍
ഞാന്‍ വളപ്പൊട്ടു നട്ടു.
മൂന്നാം ക്ലാസില്‍
വര്‍ണ്ണച്ചിറകുകള്‍ പൊഴിയാന്‍
ഞാന്‍ പൂമ്പാറ്റയെ നട്ടു.
നാലാം ക്ലാസില്‍
മാധുര്യം പെയ്യുന്ന മരത്തിനായി
ഞാനൊരു മിഠായി നട്ടു.
ഒന്നും മുളച്ചില്ല.
എന്നിട്ടും....
ഇന്നലെ
സ്വപ്നങ്ങള്‍ തിങ്ങി വളരാന്‍,
ഞാന്‍ എന്റെ സ്വപ്നം നട്ടു.Unknownnoreply@blogger.com5tag:blogger.com,1999:blog-5662552323597839180.post-1666510701299780332007-06-12T21:10:00.000-07:002007-06-12T21:37:35.526-07:00ആഞ്ഞടിച്ച കാറ്റിനും
കുതിര്ത്തൊഴിഞ്ഞ മഴക്കും ശേഷം,
മറഞ്ഞു കിടന്ന മഞ്ചാടിയും...
മരമായി വളരും.

ഒരു ഗോതമ്പുമണിയായി ഞാനും,
മണ്ണില്‍ പൂണ്ടു.
മഴയും വെയിലും കാറ്റുമായി നീ,
ഞാന്‍ വളരില്ലേ?Unknownnoreply@blogger.com5tag:blogger.com,1999:blog-5662552323597839180.post-45158831912314594772007-06-11T23:58:00.000-07:002007-06-12T05:48:37.488-07:00സത്യംനിരസിച്ച ചുംബനങ്ങളും

നിരാകരിച്ച സാന്ത്വനവും

നിഷേധിച്ച സ്നേഹവും

ഇന്നു കുത്തിയൊലിച്ചു വന്നു.

ഇന്നു ഞാന്‍ നിന്നെ ആഗ്രഹിച്ചു

എല്ലാം സംഹരിക്കാനാശിച്ചു.

ഇന്നു രാവില്‍, സാധ്യമെങ്കില്‍

എല്ലാം തിരിച്ചു നേടാനാഞ്ഞു.

ഞാനെന്തേ അറിഞ്ഞില്ല...
ആദ്യ ചുംബനവും അവസാന പ്രണയവും
ഇടയിലുള്ള ദൂരവും,
എത്ര ചെറുതും, എത്ര സൂക്ഷ്മവും!!!Unknownnoreply@blogger.com6tag:blogger.com,1999:blog-5662552323597839180.post-29037979132523634852007-05-24T20:20:00.000-07:002007-05-24T20:42:43.139-07:00വെറുപ്പും വിദ്വേഷവും
കുശുമ്പും കുന്നായ്മയും
അസൂയയും അഹങ്കാരവും
പാഠ്യപദ്ധതിയായ ലോകത്ത്
ഞാന്‍ പ്രണയിക്കാന്‍ പഠിച്ചു!!!

ഒരു പിടി മാംസം എന്ന്
എന്നെ ശാസ്ത്രം പഠിപ്പിച്ച
എന്റെ ഹ്യദയം പ്രണയിച്ചു.
ചോരയും നീരൂമല്ല...
കണ്ണും കരളുമല്ല...
സ്വപ്നങ്ങളും മഴയും.

പരീക്ഷയില്‍ ഞാന്‍ തോറ്റു.
നന്നായി പോയി!Unknownnoreply@blogger.com10tag:blogger.com,1999:blog-5662552323597839180.post-56712218479863372822007-05-09T12:40:00.000-07:002007-05-20T23:23:26.856-07:00തസ്തിക ഒഴിവ്...മാലാഖമാരുടെ തസ്തിക ഒഴിഞ്ഞു കിടന്നു...ദേവലോകത്ത് ആകെ കണ്ഫ്യൂഷന്. കുറച്ച് കാലമായിട്ട് ആര്‍ക്കും മാലാഖപ്പണിയോട് വലിയ മതിപ്പില്ല. പണ്ടത്തെ പോലെ ദൈവപുത്രനു കാവല്‍ പോകാനും, സുവാര്‍ത്തകള്‍ മനുഷ്യജന്മങ്ങളിലേക്ക് എത്തിക്കാനും, സ്വപ്നങ്ങളില്‍ പൂക്കളുടെയും സുതാര്യതയുടെയും പരിശുദ്ധിയുടേയും വെള്ളവസ്ത്രമണിഞ്ഞ് സ്വപ്നങ്ങളില്‍ പ്രത്യക്ഷപ്പെടലുമൊക്കെ ഇന്നെവിടെ നടക്കാനാ? ഇന്നങ്ങനെ വല്ലതും നടന്നാല്‍ ദൈവപുത്രനെ എടുത്ത് ഓടില്ലെ മനശ്ശാസ്ത്രജ്ഞന്റെ അടുത്തേക്ക്? ഇപ്പോള്‍ ഉള്ള മാലാഖമാര്ക്കധികവും പണി മോഡലിങ്ങാ ക്രിസ്തുമസ് കാര്‍ഡിലും, കലണ്ടറിലും, ബാലരമയിലും... ആരാവാനാ മാലാഖ?!!! അല്ല അവരെ പറഞ്ഞിട്ടും കാര്യമില്ല.
എന്നാലും ദേവലോകത്ത് മാലാഖമാരില്ലാതെയും പറ്റില്ലാലോ? പരസ്യത്തിലൊക്കെ പറഞ്ഞിരിക്കുന്ന പോലെ സ്വര്‍ഗ്ഗത്തില്‍ വീണ മീട്ടാനും, പാനീയം പകര്‍ന്നു കൊടുക്കാനും, വെണ്‍ചാമരം വീശാനും മാലാഖമാരില്ലെങ്കില്‍ സ്വര്‍ഗ്ഗത്തിന്റെ മാര്‍ക്കറ്റ് റേറ്റ് ആകെ ഇടിയും.
ദൈവവും പ്രായമായ മാലാഖമാരും ആകെ ചിന്താക്കുഴപ്പത്തിലായി... ഇപ്പോള്‍ പഴയ പോലെ മരണമൊക്കെ കുറവായത് കൊണ്ട് പ്രായന്മായി മരിക്കുന്നവരെയാ മാലാഖയായി നിയമിക്കുക പതിവ്. അടിയന്തരാവസ്ഥ കണക്കിലെടുത്ത് ഒരു അടിയന്തര മീറ്റിംഗ് വിളിച്ചു കൂട്ടി. ദിവസങ്ങളോളം നീണ്ടു നിന്ന മീറ്റിംഗ്.
അവസാനം തീരുമാനം പ്രഖ്യാപിച്ചു- ഒരു മാസ് റിക്രൂട്ട്മെന്റ് ഇല്ലാതെ പറ്റില്ല. ബ്ലൂ പ്രിന്റ് തയ്യാറായി, ആക്ഷന്‍ പ്ലാന്‍ റെഡിയായി, ഒരു കൊല്ലത്തിനുള്ളില്‍ മാലാഖ പോസ്റ്റ് ഒക്കെ നിറഞ്ഞിരിക്കണം...റിക്രൂട്ട്മെന്റ് ഓഫീസേഴ്സ് നാലുപാടും ഓടി. നരകത്തിലെ ഉദ്യോഗസ്ഥരുടെ സഹായവും തേടി.

ഒരു വര്‍ഷത്തിനുള്ളില്‍ ടാര്‍ജറ്റ് കമ്പ്ലീറ്റ്!!! ഫയല്‍ ദൈവത്തിനു മുമ്പില്‍ ഹാജരാക്കി.

തട്ടേക്കാട് ബോട്ട് മുക്കിയ വകയില്‍ - 18 മാലാഖകള്‍

അവിട്ടം തിരുനാള്‍ ഹോസ്പിറ്റല്‍ അണുബാധ വകയില്‍ - 40 മാലാഖകള്‍

നോയിഡ മോഹീന്ദര്‍ സിങ്/ സുരേന്ദര്‍ വകയില്‍ - 40 മാലാഖകള്‍

മാതാപിതാക്കള്‍ കൊന്നത് വകയില്‍ - 78 മാലാഖകള്‍

പട്ടിണി മരണം വകയില്‍ - 1300 മാലാഖകള്‍

മറ്റു വകയില്‍ - 1000 മാലാഖകള്‍

ആകെ എണ്ണം = 2476 മാലാഖകള്‍

ഒപ്പ്. ചീഫ് ഓഫീസര്‍.

Unknownnoreply@blogger.com11tag:blogger.com,1999:blog-5662552323597839180.post-11404447853677894152007-05-07T08:59:00.000-07:002007-05-07T09:26:07.268-07:00റിപ്പോര്‍ട്ട്.അണുബാധയേറ്റ കോശങ്ങളും,
പാല് ചുരത്തുന്ന മുലകളും
എനിക്കയച്ചു തരൂ...
ഒഴിഞ്ഞ വിഷക്കുപ്പികളും,
കരിഞ്ഞ പാടങ്ങളും ജപ്തിക്കടലാസും.
എന്റെ വിലാസത്തില്‍ മാറ്റമില്ല.
പൊട്ടിത്തെറിച്ച സ്റ്റൌവും,
കത്തിക്കരിഞ്ഞ പുടവയും
ഓടയിലെ കുഞ്ഞുങ്ങളും,
സര്‍ക്കാരിന്റെ സഹായവാഗ്ദാനങ്ങളും.
കീറിയെറിഞ്ഞ ഗര്‍ഭപാത്രങ്ങളും,
മതത്തിന്റെ താണ്ഡവാഗ്നിയും.

ദൈവത്തിനു അയക്കാനൊരു റിപ്പോര്‍ട്ട് .
അവന്റെ മക്കളുടെ കഥ.
വരണ്ട ചുണ്ടുകള്‍ ഒപ്പിട്ട്,
കണ്ണീരില്‍ കുതിര്‍ത്ത് ഒട്ടിച്ചത്.
ഞാന്‍ അയക്കാം അവനിലേക്ക്
എന്റെ ആകെ പേടി...അവന് നിരക്ഷരനാണോ??Unknownnoreply@blogger.com18tag:blogger.com,1999:blog-5662552323597839180.post-72503742596187221352007-05-05T08:03:00.000-07:002007-05-05T08:12:26.369-07:00ഞാനല്ല...മരമാണ്.ഒരു പൂവിറുത്ത് അവര്‍ പറഞ്ഞു,
വളരൂ...
ഒരു ചില്ലയൊടിച്ച് അവര്‍ പറഞ്ഞു,
വളരൂ...
വേരുകളറുത്ത് മാറ്റി അവര്‍ പറഞ്ഞു,
വളരൂ...
വെള്ളമെല്ലാം വറ്റിച്ച് അവര്‍ പറഞ്ഞു,
വളരൂ...
അത്ഭുതം!!
അത് വളര്‍ന്നു.Unknownnoreply@blogger.com16tag:blogger.com,1999:blog-5662552323597839180.post-61452090459054467372007-05-02T09:49:00.000-07:002007-05-02T10:22:36.385-07:00ലോകമേ.. തറവാടേ..ഇനിയും ഞാനെഴുതും.
എന്റെ കെട്ടിക്കിടക്കുന്ന രക്തത്തെ കുറിച്ചും
പ്രേമത്തെ കുറിച്ചും.
ഇനി ഞാന്‍ കാണിക്കും പര്‍ദ്ദയിട്ടു ഞാന്‍ മൂടിയ
എന്റെ ശരീരവും മനസ്സും.
ഇനി ഞാന്‍ പാടും,കവിതകളും കഥകളും
എന്റെ മൂളിപ്പാട്ടുകളും.
ഇനി എന്നെ തടയില്ല പിറക്കുന്ന ഒരു ലോകവും.
ഇനി ഞാന്‍.
ഞാന്‍ മാത്രം വാക്കുകളായി, മഴയായി പെയ്യും.
ഇനി ലോകമേ...തറവാടേ, നീ നനഞ്ഞാലും.
ഞാനെന്നേ നിന്റെ മുന്പില്
കുതിര്‍ന്നു നഗ്നയായി നിന്നൂ.Unknownnoreply@blogger.com29