കുരുമുളകു വള്ളിപോലെ ഇഴഞ്ഞു കയറാനേ അറിയൂ
കാന്താരി കൊണ്ട് കണ്ണെഴുതിയേ മോഹിപ്പിക്കൂ
വെണ്ണീറിന്റെ ദൃഷ്ടിയുമായി നോക്കിയപ്പോള്‍
തിണര്‍ത്തു പൊള്ളിയടങ്ങിയത് കാമഭാവം.
ചുടുച്ചോരയും നാഭിയിലെ സൂര്യനും, എന്റേത്
കരിഞ്ഞ മാംസച്ചുവയുള്ള ചുംബനവും, എന്റേത്.
ചുവന്ന വിരിപ്പില്‍ പറ്റിപ്പടര്‍ന്ന കറകള്‍, എന്റേത്
നീ ഞെരുങ്ങി തളര്‍ന്ന ഉഷ്ണവും, എന്റേത്.
പിരിമുളകിന്റെ ചൂടുള്ള നട്ടെല്ലാണെനിക്ക്
എരിഞ്ഞു പുളഞ്ഞു വളയാനറിയുന്നത്
മജ്ജയും മാംസവും കത്തിപുകയുന്ന എന്നില്‍ നിന്നും
വാക്കുകള്‍ നെഞ്ചു വാട്ടിയെ വരൂ...
11 comments:
കുരുമുളകു വള്ളിപോലെ ഇഴഞ്ഞു കയറാനേ അറിയൂ
കാന്താരി കൊണ്ട് കണ്ണെഴുതിയേ മോഹിപ്പിക്കൂ
മോഹിച്ചുപോയി
കുരുമുളകു വള്ളിപോലെ ഇഴഞ്ഞു കയറാനേ അറിയൂകാന്താരി കൊണ്ട് കണ്ണെഴുതിയേ മോഹിപ്പിക്കൂ
അതിമനോഹരം...
ആറാതിരിക്കട്ടെ..
വരികള്‍ക്കും വല്ലാത്ത ചൂട്.....
മനസിലാക്കണ്ടേ, എത്ര പറഞ്ഞാലും മിനുമിനുപ്പുള്ള തൊലിയും, തുടുത്ത ചുണ്ടും മാത്രമേ കാണൂ.
അങ്ങനെ തന്നെയെന്ന് ഉറപ്പിക്കും.
സ്ത്രീ അപ്പോഴും ബാക്കിയാണ് :(
"വെണ്ണീറിന്റെ ദൃഷ്ടിയുമായി നോക്കിയപ്പോള്‍
തിണര്‍ത്തു പൊള്ളിയടങ്ങിയത് കാമഭാവം."
കൊള്ളാമീ ഭാവം.
കുറെ ഇടവേളയ്ക്കു ശേഷം വീണ്ടും കണ്ടത്തില്‍ സന്തോഷം.
ഉമ്പാച്ചി- എന്തിനെയാ? പെണ്ണിനെയോ? ചൂടിനെയോ? കവിതയോ?
കുമാരേട്ടാ- നന്ദി!! ഒരു പാട്!
നജൂസേ- അതേ ആറാതിരിക്കട്ടെ
മലയാളീ- അതു നെഞ്ചു വാട്ടി വരുന്നവയല്ലെ? ചൂടുണ്ടാവുമല്ലൊ!
അനീഷേ-ആ മിനുമിനുപ്പും ചുവപ്പും തിളക്കവും ഉള്ളിലെ തീയല്ലേ?
സുകന്യ: :)
"കത്തിപുകയുന്ന എന്നില്‍ നിന്നുംവാക്കുകള്‍ നെഞ്ചു വാട്ടിയെ വരൂ..."
ഇങ്ങളെ വാക്കുകൾക്ക് ഒടുക്കത്തെ തീഷ്ണത. കുറെകാലമായി ഇതു പോലൊന്നു വായിച്ചിട്ട്.
നെഞ്ചു വാട്ടുന്ന വാക്കുകൾ മതി. അതു വരണം.
വളരെ ഇഷ്ടമായി.
വരികള്‍ നന്നായിരിക്കുന്നു .പക്ഷെ അവ അടുക്കിവെച്ചത് ഒന്നുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി .
മൂന്നു പരഗ്രഫുകളും വേറിട്ട് നില്‍ക്കുന്നതായി അനുഭവപെട്ടു .
വരികള്‍ക്ക് നല്ല കട്ടിയുണ്ട് .എഴുത്ത് തുടരുക,ആശംസകള്‍
Post a Comment