പ്രണയവും വെറുപ്പും കലങ്ങിത്തെളിഞ്ഞപ്പോള്‍,
ആദ്യം അടിഞ്ഞത് പ്രണയമായിരുന്നു.
വെറുപ്പ് തെളീനീരായി, പ്രാണജലമായി,
കളകളമായി പൊട്ടിച്ചിരിച്ചൊഴുകി.
കിണുങ്ങിയ പാദസ്വരവും, മയങ്ങിയ അരഞ്ഞാണവും
അനുസരണയില്ലാത്ത എന്റെ മുടിയിലൂടെയും
ഒഴുകിയ വെറുപ്പ്.
മനസ്സിനെയും ശിരസ്സിനേയും തണുപ്പിച്ചൊഴുകി
അലകള്‍ക്ക് മീതെ അലകളായി
എന്നെ കഴുകി തുടച്ചൊരുക്കി...
നനവോടെ ഞാന്‍ ഈറനുടുത്തപ്പോള്‍
എന്നെയ് വിയര്‍പ്പാണു നാറിയത്.