ഒന്നാം ക്ലാസില്‍
ചില്ല നിറച്ചും വളപ്പൊട്ടു കാണാന്‍
ഞാന്‍ വളപ്പൊട്ടു നട്ടു.
മൂന്നാം ക്ലാസില്‍
വര്‍ണ്ണച്ചിറകുകള്‍ പൊഴിയാന്‍
ഞാന്‍ പൂമ്പാറ്റയെ നട്ടു.
നാലാം ക്ലാസില്‍
മാധുര്യം പെയ്യുന്ന മരത്തിനായി
ഞാനൊരു മിഠായി നട്ടു.
ഒന്നും മുളച്ചില്ല.
എന്നിട്ടും....
ഇന്നലെ
സ്വപ്നങ്ങള്‍ തിങ്ങി വളരാന്‍,
ഞാന്‍ എന്റെ സ്വപ്നം നട്ടു.
5 comments:
മയിൽപ്പീലി മുറിച്ചു പുസ്തകത്തിലൊളിപ്പിച്ചതു ഐശിബി മറന്നൊ? നല്ല കവിത.
ഐശിബി, മയില്‍പ്പീലി നട്ടില്ലേ? ഒന്നും മുളയ്ക്കില്ലെന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും നടാന്‍ പ്രേരിപ്പിക്കുന്നത്, നടാതെ തന്നെ, നാമറിയാതെ പൊട്ടിമുളച്ച മോഹങ്ങളല്ലേ?
ഇഷ്ടമായി
ഐസിബി... ഇംഗ്ലീഷ് കവിതകളില്‍ കണ്ട പ്രതിഭയുള്ള എഴുത്തുകാരി മലയാളത്തിലേക്ക് പതുക്കെ ചുവടുറപ്പിക്കുന്നത് അറിയാനുണ്ടിപ്പോള്..
അഭിനന്ദനങ്ങള്‍.
നിങ്ങള്‍ വീണ്ടും എഴുതുന്നതില്‍ സന്തോഷം . നിങ്ങളുടെ രചനകളില്‍ ഏറ്റവും നന്നായത് ഇതാണെന്നു തോന്നുന്നു.
Post a Comment