നിരസിച്ച ചുംബനങ്ങളും
നിരാകരിച്ച സാന്ത്വനവും
നിഷേധിച്ച സ്നേഹവും
ഇന്നു കുത്തിയൊലിച്ചു വന്നു.
ഇന്നു ഞാന്‍ നിന്നെ ആഗ്രഹിച്ചു
എല്ലാം സംഹരിക്കാനാശിച്ചു.
ഇന്നു രാവില്‍, സാധ്യമെങ്കില്‍
എല്ലാം തിരിച്ചു നേടാനാഞ്ഞു.
ഞാനെന്തേ അറിഞ്ഞില്ല...
ആദ്യ ചുംബനവും അവസാന പ്രണയവും
ഇടയിലുള്ള ദൂരവും,
എത്ര ചെറുതും, എത്ര സൂക്ഷ്മവും!!!
6 comments:
ആദ്യചുംബനത്തില്‍ കിടന്നു പിടയ്ക്കുന്നു പ്രണയത്തിന്റെ അവസാനശ്വാസം.
എന്നിട്ടും നമ്മള് ആഗ്രഹിക്കും.വീണ്ടും.ഒരു പര്‍ദ്ദയുടെ മറയ്ക്കുള്ളില്‍ മറവിയെപ്പോലും തളയ്ക്കാം എന്ന് വെറുതെ മോഹിച്ചുകൊണ്റ്റ് ആഗ്രഹിക്കും.
ആഗ്രഹിക്കുന്നവളുടെ തന്നെ സംഹാരവും എന്ന് തിരിച്ചറിയാണ്ടെ.
നന്നായിട്ടുണ്ടമ്മു
സ്നേഹം, സമാധാനം
Kurachokkey vaayichu thaankaludey kavithakalum english storiesum. kollaam. sherikkum oru difference ondu stylilum. vimarsanangaleyum aakshepangaleyum puram thalli dhyryam aayi munnoottu poovuka. vaayikkan aarengilum okkey kaanum.
ചില വരികളെങ്കിലും(ഇതിലെ മാത്രമല്ല)ഖലീല്‍ ജിബ്രാനെ ഓര്‍മപ്പെടുത്തുന്നു.ചിലയിടങ്ങളില്‍ എന്നെയും.എന്നെഓര്മപ്പെടുത്തുന്നയിടങ്ങള് വീണ്ടുംവീണ്ടും വായിക്കുന്നു.വായന അങ്ങനെ അല്‍പ്പം സ്വാര്‍ഥം കൂടിയാണ്.
വളരെ ഇഷ്ടപ്പെട്ടു ഈ കവിത - സത്യം.
".. തറവാടേ" പൊലത്തെ മറ്റു ചില കവിതകളും എനിക്കിഷ്ടായി.
വളരെ ഇഷ്ടപ്പെട്ടു ഈ കവിത - സത്യം.
".. തറവാടേ" പൊലത്തെ മറ്റു ചില കവിതകളും എനിക്കിഷ്ടായി.
അത്ര സൂക്ഷ്മമല്ലാത്ത ചില കാര്യങ്ങള്‍..
Post a Comment