Wednesday, June 20, 2007

പൂക്കള്‍ പ്രണയിക്കാറില്ല
പ്രണയം പക്ഷേ പൂക്കുന്നു
ചെമ്പരത്തിയെ നോക്കൂ...


കടപ്പാട്: ഇക്കാക്ക

Monday, June 18, 2007

Lovers Eyes

Your eyes.
Lovely, dark and deep.
I wanted to dive into them,
See the world I saw in them.
I dived.
You had cataract.

Friday, June 15, 2007

യഥാര്‍ത്ഥ പ്രണയം...

പ്രിയപ്പെട്ടവളെ,
നീ ഒരാണായിരുന്നെങ്കില്‍ ഒരു സ്വവര്‍ഗ്ഗപ്രേമി ആകാന്‍ ഞാന്‍ ആഗ്രഹിക്കുമായിരുന്നു...

വിത്ത്.

ഒന്നാം ക്ലാസില്‍
ചില്ല നിറച്ചും വളപ്പൊട്ടു കാണാന്‍
ഞാന്‍ വളപ്പൊട്ടു നട്ടു.
മൂന്നാം ക്ലാസില്‍
വര്‍ണ്ണച്ചിറകുകള്‍ പൊഴിയാന്‍
ഞാന്‍ പൂമ്പാറ്റയെ നട്ടു.
നാലാം ക്ലാസില്‍
മാധുര്യം പെയ്യുന്ന മരത്തിനായി
ഞാനൊരു മിഠായി നട്ടു.
ഒന്നും മുളച്ചില്ല.
എന്നിട്ടും....
ഇന്നലെ
സ്വപ്നങ്ങള്‍ തിങ്ങി വളരാന്‍,
ഞാ‍ന്‍ എന്റെ സ്വപ്നം നട്ടു.

Tuesday, June 12, 2007

ആഞ്ഞടിച്ച കാറ്റിനും
കുതിര്‍ത്തൊഴിഞ്ഞ മഴക്കും ശേഷം,
മറഞ്ഞു കിടന്ന മഞ്ചാടിയും...
മരമായി വളരും.

ഒരു ഗോതമ്പുമണിയായി ഞാനും,
മണ്ണില്‍ പൂണ്ടു.
മഴയും വെയിലും കാറ്റുമായി നീ,
ഞാന്‍ വളരില്ലേ?

Monday, June 11, 2007

സത്യം

നിരസിച്ച ചുംബനങ്ങളും

നിരാകരിച്ച സാന്ത്വനവും

നിഷേധിച്ച സ്നേഹവും

ഇന്നു കുത്തിയൊലിച്ചു വന്നു.



ഇന്നു ഞാന്‍ നിന്നെ ആഗ്രഹിച്ചു

എല്ലാം സംഹരിക്കാനാശിച്ചു.

ഇന്നു രാവില്‍, സാധ്യമെങ്കില്‍

എല്ലാം തിരിച്ചു നേടാനാഞ്ഞു.

ഞാനെന്തേ അറിഞ്ഞില്ല...
ആദ്യ ചുംബനവും അവസാന പ്രണയവും
ഇടയിലുള്ള ദൂരവും,
എത്ര ചെറുതും, എത്ര സൂക്ഷ്മവും!!!