Wednesday, May 2, 2007

ലോകമേ.. തറവാടേ..

ഇനിയും ഞാനെഴുതും.
എന്റെ കെട്ടിക്കിടക്കുന്ന രക്തത്തെ കുറിച്ചും
പ്രേമത്തെ കുറിച്ചും.
ഇനി ഞാന്‍ കാണിക്കും പര്‍ദ്ദയിട്ടു ഞാന്‍ മൂടിയ
എന്റെ ശരീരവും മനസ്സും.
ഇനി ഞാന്‍ പാടും,കവിതകളും കഥകളും
എന്റെ മൂളിപ്പാട്ടുകളും.
ഇനി എന്നെ തടയില്ല പിറക്കുന്ന ഒരു ലോകവും.
ഇനി ഞാന്‍.
ഞാന്‍ മാ‍ത്രം വാക്കുകളായി, മഴയായി പെയ്യും.
ഇനി ലോകമേ...തറവാടേ, നീ നനഞ്ഞാലും.
ഞാനെന്നേ നിന്റെ മുന്‍പില്‍
കുതിര്‍ന്നു നഗ്നയായി നിന്നൂ.

29 comments:

അങ്കിള്‍. said...

ഠേ... തേങ്ങ അടിച്ചു.
കലക്കിയല്ലോ ഐഷേ. ഒരിക്കലിട്ട കമന്റ്‌ മാച്ചിട്ടോടിയ ഐഷകുട്ടി തന്നെയാണോ ഇത്‌. അങ്ങനെ തന്നെ വേണം, സുന്ദരികുട്ടീ. അല്ല പിന്നെ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

തറകളോടുള്ള വെല്ലുവിളിയാ അല്ലേ....

ശരി എല്ലാ ‘തറ‘കളും ‘വാടേ‘
ഇവിടൊരാളു വിളിക്കുന്നു.

Pramod.KM said...

;);)

അഭയാര്‍ത്ഥി said...

അയിശൂപ്പതികാരം
ചിലപ്പതികാരം പോലെ
കണ്ണകിയെപ്പോലെ ഒരുമ്പെട്ടവളായി
തലയഴിച്ചിട്ട്‌
അറഞ്ഞ്‌ തുള്ളി
കാവായ കാവൊക്കെ താണ്ടി
നിണമണിഞ്ഞ്‌
അശ്ലീലം പാടി
നഗ്നമാറിടങ്ങളോടെ
വരുമ്പോള്‍
ഒര്‌ ചെംകുട്ടവനും നില്‍ക്കില്ല മുന്നില്‍.
അയിശു ധൈര്യായിട്ട്‌ വച്ചുപിടി

വേണു venu said...

:):)

ലുട്ടാപ്പി !!! said...

ഏതു തെണ്ടിക്കും കയറി വര്‍മ്മ കളിച്ച് എന്ത് ചെറ്റത്തരവും എഴുതാം എന്നായല്ലേ ! കഷ്ടം!

അഭയാര്‍ത്ഥി said...

മൂല വര്‍മമെ.

രോഗമില്ലാത്ത ഞരമ്പിനെ തുണിപൊക്കിയാല്‍ എന്തെങ്കിലും തോന്നു.
ഗോപ്യമായി ഏതെങ്കിലും വര്‍മത്തിന്റെ മറയിലിരുന്ന്‌ വേണ്ടാതീനം വ്യക്തികളെ ചൂണ്ടി പറയുന്നത്‌ ഞരമ്പ്‌ രോഗത്തിന്റെ ഒര്‌ ലക്ഷണം.
മൂല വര്‍മമമായിട്ടും ഞര്‍മ്പില്‍ രക്ത ഓട്ടമില്ലേ?.
പറ്റുമെങ്കില്‍ ഇനിയും നാല്‌ തെറിവിളി. അങ്ങിനേയെങ്കിലും രോഗമുക്തിയാവുമെങ്കില്‍ ആയിക്കൊള്ളട്ടെ.

mumsy-മുംസി said...

സ്വാതന്ത്ര്യം പ്രഖ്യാപിക്കേണ്ടത്‌ സ്വന്തം മനസ്സിലാണ്‌ .
ആരും ഇവിടെ (കേരളത്തില്‍) ആരെയും പര്‍ദ്ദയിടാന്‍ നിര്‍ബന്ധിക്കുന്നില്ല എന്നാണ്‌ അറിവ്‌ ! അത്‌ ഇടാതിരുന്നാല്‍ പോരെ, പൊക്കി കാണിക്കേണ്ടതുണ്ടോ?

mumsy-മുംസി said...

.....ബുദ്ധിജീവിയാണെന്ന്‌ സ്ഥാപിക്കാന്‍ ഇത്രക്ക് സാഹസപ്പെടേണ്ടെതുണ്ടോ?

Inji Pennu said...

മംസി, വെറുതെ വെളിയിലൂടെ നടക്കുന്നതും ജനലഴികള്‍ പൊട്ടിച്ചെറിഞ്ഞ് വരുന്നതും തമ്മില്‍ വ്യത്യാസങ്ങളില്ലെ? ഈ ടെര്‍മിനേറ്റര്‍ ഒക്കെ വന്നപോലെ :):)

mumsy-മുംസി said...

.....ശരിയായിരിക്കാം ഇന്ചീ..
പക്ഷേ ഈ എഴുതുന്നപോലൊന്നും ഇവിടെ നടക്കുന്നില്ല ,
വല്ലാത്ത തെറ്റിദ്ധരിപ്പിക്കലാണ്‌ ഇതെല്ലാം..
ഇപ്പോഴത്തെ മുസ്ലീം പെണ്‍കുട്ടികളൊന്നും പര്‍ദ്ദക്കുള്ളിലല്ല, പണ്ടും അങ്ങനെയായിരുന്നില്ല.
ഈ ഗള്‍ഫിന്റെ സ്വാധീനം കൊണ്ടായിരിക്കാം ഇടക്കൊരു കാലത്ത്‌ പര്‍ദ്ദ അല്‍പ്പം പ്രചരിച്ചത്‌.
ഇപ്പോള്‍ കുട്ടികള്‍ പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുകയും ഇരുപത്‌ വയസ്സിനു മുമ്പേ കല്യാണം വേണ്ടെന്ന്‌ പറയുകയും വിദ്യാഭ്യാസമില്ലാത്തവനെ ഭര്‍ത്താവായി വേണ്ടെന്ന്‌ പറയുകയും ചെയ്യുന്നുണ്ട്‌.
ഇതെല്ലാം കണ്ടില്ലെന്ന്‌ നടിച്ച് കാസര്‍ഗോട്ടുകാരും മലപ്പുറത്തെ ചിലയിടങ്ങളിലെ യാഥാസ്തികരും ചെയ്യുന്നതിനേ ഊതിവീര്‍പ്പിച്ച് കാണിക്കുകയാണ്‌ അയ്‌ഷ പോലുള്ളവര്‍

Inji Pennu said...

ആരും ശ്രദ്ധിക്കാതെ കിടക്കുന്ന ചെറിയ ചെറിയ കാര്യങ്ങളെ ഊതിവീര്‍പ്പിച്ചു കാണിക്കല്ലാണൊല്ലൊ ഈ കല കല എന്ന് പറയുന്നത് ? :)

പിന്നെ പര്‍ദ്ദ ഒരലങ്കാരമായിട്ടെടുക്കാന്‍ എനിക്ക് കഴിയുന്നുണ്ടല്ലൊ. അത് പര്‍ദ്ദയായിട്ട് മാത്രം കാണുന്നതാണൊ ആണിന്റെ കണ്ണ്? :)

sandoz said...

പിന്നെ പര്‍ദ്ദ പര്‍ദയായിട്ടല്ലാതെ ലുങ്കി ആയിട്ട്‌ കാണാന്‍ പറ്റുമോ..
പര്‍ദ്ദ പര്‍ദ്ദ തന്നെ...
ഇതെന്ത്‌ പാട്‌......

Dinkan-ഡിങ്കന്‍ said...

സാന്‍ഡോസ്
പര്‍ദ്ധ ഒരു ചിഹ്നമാണ് ലതായത് സിംബല് (ഈ കഥാപ്രസംഗത്തിഒനൊക്കെ സിംബലടിക്കുക എന്ന് കേട്ടിട്ടില്ലെ അതു പോലെ). അന്ധകാരത്തിന്റെ, തമസിന്റെ,വിലക്കിന്റെ, ചങ്ങലകളുടെ ചിഹ്നമാണത്. തുണി പൊക്കുക എന്നാല്‍ കെട്ടുപാടുകളെ പൊട്ടിച്ചെറിഞ്ഞ് പുറത്ത് വരാനുള്ള ത്വരയാണ് (നീ കുടിച്ച് വഴീല്‍ കെടക്കുമ്പോല്‍ വായീന്ന് വരുന്നത് നുരയാണ് ഇത് ത്വരയാണ്). അങ്ങിനെ പര്‍ദ്ദയും തുണിയും പൊക്കിയാല്‍ നമ്മള്‍ ഒളിഞ്ഞോ ഇടക്കണ്ണിട്ടോ നോക്കരുത്. അപ്പോള്‍ സദാചാര കമ്മറ്റികാര്‍ വരും (വേണേല്‍ തുറിച്ച് നോക്കാം)

ഹായ് എനിക്കിതൊക്കെ മനസിലായി.പിന്നെന്താ സാന്‍ഡോയ്ക്ക് മനസിലാകത്തെ. ഡാ ബുദ്ധി വേണം.

Aisibi said...

ഇത് മുംസിക്കുള്ള ഉത്തരമാണ്.. ബാക്കിയുള്ള ഞരമ്പുരോഗികളോട് പറയാന്‍ എന്റെ കയ്യില്‍ ഉത്തരമില്ല...
ഞാന്‍ ഇവിടെ പറഞ്ഞ പര്‍ദ എന്താനെന്ന് ആദ്യം മനസ്സിലാക്കുക. അല്ലാതെ വികാരം കൊണ്ട് മതം പ്രചരിപ്പികാതെ താ‍ത്താ...പര്‍ദ ഒരു വസ്ത്രം മാത്രമായല്ല അടിച്ചേല്‍പ്പിക്കപെട്ടത്, അത് എല്ലാ സ്ത്രീക്കും ഇന്നും ചെറുപ്പം മുതലേ മാനസികമായി ഉടുപിച്ച് പോന്ന ഒരു സംസ്കാരന്മാണ്. ആ സംസ്കാരം മാറ്റുന്നതിനെ കുറിച്ചേ ഞാന്‍ പറഞ്ഞുള്ളൂ. പിന്നെ ഈ പറഞ്ഞ വിവാഹ സ്വാതന്ത്ര്യവും കിണാപ്പും. ആ വിഷയത്തില്‍ ഒരു ഡോക്റ്ററേറ്റ് ചെയ്യുന്ന അഹങ്കാരത്തില്‍ തന്നെ പറയുകയാ, ഈ പുറത്ത് പറയാവുന്ന ഒരു പാവ നാടകമേ ആയുള്ളൂ.
ഞാന്‍ ഒരു ഫെമിനിസ്റ്റ് അല്ല. അതിനെ സപ്പോര്‍ട്ട് ചെയ്യുന്നുമില്ല.

അഞ്ചല്‍ക്കാരന്‍ said...

ഈ പോസ്റ്റില്‍
“ഇനി ഞാന്‍ കാണിക്കും പര്‍ദ്ദയിട്ടു ഞാന്‍ മൂടിയ
എന്റെ ശരീരവും മനസ്സും.”
എന്ന വാക്കിനെ പിടിച്ചാണല്ലോ കമന്റുകള്‍ മുന്നേറുന്നത്. ഇവിടെ അയുസുത്താക്കാണ് തെറ്റിയത്. പര്‍ദ്ദ ഒരു തരത്തിലും പാരതന്ത്ര്യത്തിന്റെ പ്രതീകമല്ല. ഈ അറബിനാട്ടില്‍ പര്‍ദ്ദയിട്ട് പോകുന്ന വനിതകള്‍ക്ക് ലഭിക്കുന്ന ബഹുമാനമൊന്നും രണ്ടു മുറിതുണിയില്‍ നഗ്നത മറക്കുന്നവര്‍ക്ക് ലഭിക്കാറില്ല. ഇവിടെ പര്‍ദ്ദയിട്ടവരേം സാരിയുടുത്തവരേം ചുരിദാറിട്ടവരേം മിഡിയും മിനിയും ഇട്ടവരേം പിന്നെ രണ്ടു തുണ്ടു തുണിയില്‍ നഗ്നത മറച്ചു മറച്ചില്ല എന്നു വരുത്തി നടക്കുന്നവരേം കാണാറുണ്ട്. പക്ഷേ ഒന്നു പറയട്ടെ വസ്ത്രം സംരക്ഷണത്തിനാണ് എന്ന തിരിച്ചറിവുണ്ടാകുന്നിടത്ത് പര്‍ദ്ദയെ എങ്ങിനെ കുറ്റം പറയും. അറബി പുരുഷന്മാര്‍ ഉപയോഗിക്കുന്ന “കന്തൂറ” എന്നു പറയുന്ന വസ്ത്രം ഈ മണലാരണ്ണ്യത്തിലെ മണല്‍ കാറ്റില്‍ നിന്നും ചൂടില്‍ നിന്നും അവര്‍ക്ക് ഒരു തരത്തില്‍ ആശ്വാസം നല്‍കുന്നതാണ്. അതു പോലെ തന്നെയാകില്ലേ പര്‍ദ്ദയും. പര്‍ദ്ദ വന്ന വഴി അറബി നാടാണെങ്കില്‍ സ്ത്രീകള്‍ക്ക് സൂര്യ താപത്തില്‍ നിന്നും മണല്‍ കാ‍റ്റില്‍ നിന്നും അവര്‍ക്കുള്ള സംരക്ഷണം തന്നെയാകണം പര്‍ദ്ദയുടെ ധര്‍മ്മം. കന്തൂറയിടുന്ന അറബി പുരുഷനില്‍ നിന്നും പര്‍ദ്ദയിടുന്ന സ്ത്രീ വ്യത്യസ്തയാകുന്നത് മുഖം കൂടി മറക്കുന്നിടത്താണ്. അത് സ്വതവേ സ്ത്രീ മുഖാസൌന്ദര്യ സംരക്ഷണത്തില്‍ കാട്ടുന്ന അതീവ ശ്രദ്ധയില്‍ നിന്നും ഊരിതിരിഞ്ഞ് വന്നതായിരിക്കില്ലേ. എന്തായാലും ശരി പര്‍ദ്ദയല്ല പ്രശ്നം. വേണ്ടുന്നിടത്തും വേണ്ടാത്തിടത്തും പര്‍ദ്ദയെ പാരതന്ത്ര്യത്തിന്റെ പ്രതീകമാക്കുന്നതാണ് തെറ്റ്. ഫുള്‍ സൂട്ടില്‍ നിറഞ്ഞു നില്‍ക്കുന്ന ഭര്‍ത്താക്കന്മാരോടൊത്തു അര്‍ത്ഥ നഗ്നമാരായി പ്രത്യക്ഷപ്പെടുന്ന തരുണിമാരെ കുറിച്ച് നമ്മുക്കെന്തു പറയാനുണ്ട്.
പിന്നെ ഈ പോസ്റ്റില്‍ പറഞ്ഞ അയുസത്ത മനസ്സ് പര്‍ദ്ദയിട്ടു മൂടിയിട്ടിട്ടുണ്ടെങ്കില്‍ നമ്മുക്കൊന്നും പറവാനില്ല. മനസ്സ് പര്‍ദ്ദയുടെ കറുപ്പില്‍ നീന്നും മോചിപ്പിച്ചിട്ട് കാര്യങ്ങളെ കുറെ കൂടി ലളിതമായി കാണൂ...

കുറുമാന്‍ said...

കമന്റുകളും, ബ്ലോഗുമൊന്നും പഴയതുപോലെ വായിക്കാന്‍ പറ്റുന്നില്ല.....പക്ഷെ ഒരു നട്ടെല്ലില്ലാ വര്‍മ്മയെ കണ്ടു ഇവിടെ (സ്തന വര്‍മ്മ തന്നെ)......പൊന്നു ശിഖണ്ടി, ആണത്വം എന്നു പറയുന്നത്, നടു നിവര്‍ത്തീ, സ്വന്തം വ്യക്തിത്വം വെളിപെടുത്തുമ്പോഴാ, അല്ലാതെ, ഗന്ധര്‍വ്വരേയും, മറ്റുള്ളവരേയും ഒളിപ്പേരില്‍ കുറ്റപെടുത്തുന്നതിലല്ല........

തമാശ പറയാനാണേല്‍ വര്‍മ്മവേഷം അണിഞ്ഞോളൂ...കാര്യം പറയാന്‍ വര്‍മ്മ കുപ്പായം വേണ്ട, സ്വന്തം കുപ്പായം മാത്രം മതി.....ഷണ്ഠന്‍.....

ഐശിബി ഓഫിനു ക്ഷമി.....

തുറന്നെഴുതൂ....എന്തായാലും......വായനക്കാരുടേ ഇഷ്ടത്തിനെഴുതാനല്ല ബ്ലോഗ്......സ്വന്തം ഇഷ്ടത്തിനെഴുതാനുള്ളതാ...വായിക്കാന്‍ ഇഷ്ടമില്ലാത്താവര്‍ വായിക്കണ്ട അത്ര തന്നെ.....

സഭ്യതയുടെ അതിര്‍വരമ്പ് ലംഖിക്കപെടാത്തിടത്തോളം ആരും പ്രശ്നമുണ്ടാക്കില്ല.....

Muhammad Riyaz said...

പറ്ദ്ദ സംസ്കാരം പെണ്ണിനു മാത്രമേ ഉള്ളൂ എന്നെനിക്ക് തോന്നിയിട്ടില്ല. അല്ല, എല്ലാ പറ്ദ്ദയും വേണ്ടെന്ന്‌ പറയാനും തോന്നുന്നില്ല. മറവ് വേണ്ടിടത്ത് അത് കൂടിയേ തീരൂ. മനസ്സായാലും ശരീരമായാലും. തുറന്ന സംസ്കാരം എന്നു പറയുമ്പോള് Privacy, confidentiality, IPR എന്നൊക്കെ പേരില് പുതിയ പറ്ദ്ദകള് കടന്നു വരുന്നില്ലേ.

ആയിശ കീറിയെറിയുന്ന പറ്ദ്ദയുടെയും സ്ഥിതി ഇതുതന്നെയല്ലേ?

Aisibi said...

maashe.. njanividey paranjath aa pardaye kurichalla. Oru muslim sthree aayathu kond, njan parda enna vaakk upayogichchath athilekk maathramaano choondunnath? Njan pardhayeyalla kuttam parayunnath!!! entey swantham ishtta prakaaram college muthal parda idunna vyakthiyaanu njaan. Athenikku thanna swathanthryathe maanikunnu njaan. Pakshe ente matham aa pardhayittu moodiyath soundaryam maathramalla.. mattorupaad kaaryangalaan. Pardha aa moonnu metre thuni mathravumalla, athilum bhayaanakamaaya pardhkalund namukk divasavum. Padanathilum, aavishkaara swaathanthryathilum, enthinu njan thanne parayunna oro vaakkum keeri murikkukayalle? Oru purushan ith ezhuthiyaal aarengilum mindumo?
Ippol psychiatristaan, muslim sthreekaley kurichoru doctoratenum thayyaredukunnu. Ariyaam athu kond parayunnu. Njan paranja aarthavavum, pardhayum maathrame kandulloo alle? Athaan. Athu maathramaan!! I rest my case Your honour.

vimathan said...

ഐശിബി, താങ്കളോട് പൂര്‍ണ്‍നമായും യോജിക്കുന്നു. പര്‍ദ എന്നു കേട്ടാല്‍ ഉടനെ തന്നെ, എഴുതിയത് എന്താണെന്നു പോലും വായിച്ചു നോക്കാതെ മതവികാരം ഉയരുന്നവരെ അവഗണിക്കൂ. ഒരു മുസ്ലീം പെണ്‍കുട്ടി പര്‍ദ എന്ന് എഴുതുമ്പോള്‍ തന്നെ എതിര്‍പ്പുകള്‍ ഉയരുന്നത്, വായടപ്പിക്കാനുള്ള ശ്രമങള്‍ വരുന്നത്, പര്‍ദ എന്നാല്‍, മൂനു മീറ്റര്‍ തുണി മാത്രമല്ല എന്ന് താങ്കളുടെ വാദം ശരി വയ്ക്കുന്നു. എഴുത്ത് തുടരുക.

Sreejith K. said...

വിമതന്റെ അഭിപ്രായം കോപ്പി & പേസ്റ്റ് ചെയ്യുന്നു. ഐഷാ, താങ്കളെഴുതുന്ന പോസ്റ്റുകള്‍ തിരഞ്ഞു പിടിച്ച് ചിലര്‍ ആക്രമിക്കുന്നത്കാണുമ്പോള്‍ വിഷമം തോന്നുന്നു. അതൊന്നും കേട്ട് മനം മടുത്ത് താങ്കള്‍ പിന്നോട്ട് പോകാത്തതില്‍ ബഹുമാനവും.

തുടര്‍ന്നും എഴുതൂ. കമന്റിടുന്നവരേക്കാള്‍ എത്രയോ കൂടുതലാണ് കമന്റിടാതെ വായിക്കുന്നവര്‍. അവരില്‍ കവിതകള്‍ ആസ്വദിക്കാന്‍ അറിയുന്നവരും ഒരുപാടുണ്ടാകണം. ആശംസകള്‍.

Muhammad Riyaz said...

ആയിശ പറഞ്ഞ പ൪ദ്ദ തന്നെയാണ് ഞാനും പറഞ്ഞത്. മുംസിയുടെ പ൪ദ്ദയല്ല. പ൪ദ്ദ എന്ന പേരില് ഉപയോഗിക്കുന്ന മൂന്നു മീറ്റ൪ തുണിയെ എനിക്കു വലിയ ബഹുമാനം ഇല്ല. അത് ബു൪ഹ. പ൪ദ്ദയില്ലാത്ത ബു൪ഹക്കാരെ കണ്ടിട്ടില്ലേ?

Muhammad Riyaz said...

I deleted my comments. I understand what I did not see. Freedom to do what we want - its a socio economic issue rather than communal or religious. When kids in developed countries say they want to become a dolphin trainer when they grow up, and they do too - are we be able to do that?

Anonymous said...

All the best Aisha...
go ahead...

Pramod.KM said...

നല്ല കവിത.
അടുത്തതിനായി കാത്തിരിക്കുന്നു.;)

mumsy-മുംസി said...

ക്ഷമിക്കണം എനിക്ക് നിങ്ങള്‍ എഴുതിയത് ശരിക്ക് മനസ്സിലായിരുന്നില്ല.
നിങ്ങളുടെ കമന്റുകള്‍ വായിച്ചപ്പോഴാണ്‌ വ്യക്തമായത്‌.
എന്റെ ഉദ്ദേശം മതപ്രചാരണമായിരുന്നില്ല .
(വെള്ളിയാഴ്ച പള്ളീ പോലും പോകാത്ത എന്നെ കുറിച്ച് ഇങ്ങനെ തന്നെ പറയണമ്!)
വീണ്ടും എഴുതുക , ഭാവുകങ്ങള്‍..
q_w_e_r_t

Anonymous said...

ഇങ്ങനെ തന്നെ പറയണമ്!)
വീണ്ടും എഴുതുക , ഭാവുകങ്ങള്‍..
q_w_e_r_t

Mumsi, q_w_e_r_t is not the Keyword using to get escape/avoid PINMOZHIKAL

It is qw_er_ty

Abdu said...

ഇനിയും എഴുതൂ,

എല്ലാ നഷ്ടങ്ങളുടേയും തടവുകളുടേയും ഓര്‍മയാല്‍, തീയാല്‍ ലോകത്തെ നനക്കൂ,

കെട്ടിക്കിടക്കുന്നതൊക്കെയും പ്രളയത്തിലൊഴുക്കൂ,


തടുക്കാനാവില്ല ഒരു ലോകത്തിനും,

Areekkodan | അരീക്കോടന്‍ said...

??????