നീയാകുന്നു ആദിവചനവും അതിന്റെ മുഴങ്ങുന്ന തര്‍ജ്ജമയും
എന്നിലെ പ്രകമ്പനമായുള്ള ആമീനും ഓംകാരവും
തൌറാത്തും വേദവും ഖുര്‍ആനും അവയ്ക്ക് പറയാനുള്ളതുംമൂസയുടെ ഫലകവും ഈസായുടെ കുരിശും എന്നിലൊളിച്ചു
നിന്നിലെ തീര്ത്ഥാടകന് മുങ്ങി നിവരാനുള്ള തെളിനീര്
എന്റെ ഉള്ളിന്റെ ഉള്ളിലെ ഉറവില്‍ നിന്നും ഞാന്‍ ഒഴുക്കാം.
നിന്റെ വിഗ്രഹങ്ങള്‍ക്കുള്ള അള്‍ത്താര ഒരുക്കാന്‍
എന്റെ നെഞ്ചും എന്റെ ഉദരവും ഞാന്‍ വെള്ളയില്‍ പൊതിയാം
ചരിത്രം എന്റെ നഗ്നതയില്‍ പൂത്തുലഞ്ഞു നമിച്ചു നിന്നു
കണ്ണാടിയില്‍ ആകാശവും ഭൂമിയും വന്നു മൂടി
നനവു ചിക്കി ഉണക്കുന്ന കറുത്ത ആകാശത്തിനു കീഴെ
ആറടി ഉഴുതു മറിച്ച ഭൂമി വിളഞ്ഞു തുടുത്തിരുന്നു...
20 comments:
അനല്‍ ഹഖ്
അപ്പോ ഇതും ഉണ്ട് ല്ലേ കയ്യിൽ. ഇതു നേരത്തെ കണ്ടില്ല.കൊള്ളാംട്ടോ.
ഏതു ഉടുത്താലും എന്തു ജപിച്ചാലും അവസാനം ആ മണ്ണിന്റെ കണക്കിൽ മാത്രം തീർച്ചയുണ്ട്.. അതിൽമാത്രം തർക്കമില്ല.ദൈവത്തിനു സ്തുതി.
എല്ലാം വായിച്ചൂട്ടോ. മഹാകാവ്യം ഒരു മഹാകാവ്യം തന്നെയാണ്. സല്യൂട്ട്.
മുലകൾ കവിത കാണുകയും സാധാരണയിൽ അധികം കമന്റ് കാണുകയും ചെയ്തപ്പോഴേ ഉറപ്പിച്ചു. ഒരു കൂട്ടപ്പൊരിച്ചിലുണ്ടാവുമെന്ന്. എന്താണെന്നു വച്ചാൽ ‘മുല’ എന്ന വാക്കു കേട്ടാൽ അതുള്ളവർക്കും ഇല്ലാത്തവർക്കും ഒക്കെ ചൊറിയാൻ തുടങ്ങും.
എന്തായാലും പെരുത്തു പുടിച്ചു!
നീയാകുന്നു ആദിവചനവും അതിന്റെ മുഴങ്ങുന്ന തര്‍ജ്ജമയും
കവിതകൾ ആദ്യമായിട്ടാണ് കാണുന്നത്, ആർജ്ജവമുള്ള എഴുത്ത്, എരമ്പുന്നുണ്ട്, ഇനിയും വരാം!
കൊള്ളാംട്ടോ....
"അനല്‍ ഹഖ്" എനിക്കു ചോദ്യം തന്നെയാണ്...!
അനല്‍ ഹഖ്..ഇതിന്‍െറ അര്‍ത്ഥം?
കവിത കൊള്ളാം
valare nannaayitto thudaruka..
അപാരമായ പ്രാര്‍ഥന. അപാരതയോടുള്ള കേഴല്‍.
asibi kollam
thudaretta eniyum etharam nurungukal
എല്ലാം വായിച്ചു, അഭിനന്ദനങ്ങൾ.
അത്ഭുതം തോന്നുന്നു.
ഒരു ബ്ലോഗ് വായിച്ച് ചിരിച്ചു മരിച്ചു വന്നപ്പോഴിതാ ഇവിടെ ആറടി മണ്ണിന്റെ
ശക്തമായ വര്‍ണന..
ആശംസകള്‍..
ഈ കഴിവില്‍ ഒന്നുകൂടി അല്ഭുതപ്പെടട്ടെ..
കവിത എന്നാ നിലയില്‍ ഗൂഡ അര്‍ഥങ്ങള്‍ ഒളിച്ചു കിടക്കുന്ന ഒരു കവിത തന്നെ ആണ്. പക്ഷെ അനല്‍ ഹഖ് എന്ന നാമത്തിലുള്ള കവിതയില്‍ ഞാനും നീയും ധാരാളം വന്നപ്പോള്‍ അനല്‍ ഹഖ് മരിച്ചു പോയി. കവിത എന്താണെന്നും കവിത എങ്ങിനെ എഴുതാമെന്നും അറിയാം.. ആശംസകള്‍!
അതെ അനല്‍ ഹഖ് എന്ന വാക്ക് എനിക്കും പുടി കിട്ടിയില്ല ....ഐസിബി.....
മുകില്‍: ദൈവത്തിനു സ്തുതി!
ചിലവരുടെ ചോദ്യം കേട്ടാല്‍ തോന്നും മുസ്ലിം പെണ്ണുങ്ങള്‍ക്ക് മുല ഇല്ലാ എന്നാ :) , എന്തൊരു ദേഷ്യമാ എന്നോട്.
1001രാവ്: ഞാന്‍ തന്നെ ;)
ശ്രീനാഥ്: വരണം. വന്നതിനു നന്ദി.
ജിഷാദ്: നന്ദി.
പകല്കിനാവാ: അതല്ലെ എല്ലാ ചോദ്യത്തിന്റെയും അവസാനം?
ഷോനു: ഇങ്ങക്കും :)
കുസുമം: അനല്‍ ഹഖ് എന്നു പറന്ഞാല് "ഞാനാകുന്നു ഒരേയൊരു സത്യം" അഥവാ "ഞാനാകുന്നു ദൈവം" എന്നാകുന്നു.
നന്മണ്ടന്: :)
ഒരില: നന്ദി
നജീബ്: ഇന്‍ശാഅല്ലാഹ്.
എച്മുക്കുട്ടീ: :)
എക്സ്-പ്രവസിനീ: ആദ്യം എഴുതി തുടങ്ങിയത് കവിതകളു തന്നെയാ. വാക്കുകളോട് ചങ്ങാത്തം തുടങ്ങുമ്പോള്‍ കുറച്ചു വാക്കുകള്‍ കൊണ്ട് കുറേ പറയാന്‍ എളുപ്പം ഇതല്ലെ? :)
ആസാദ്: അനല്‍ ഹഖ് എന്നതു തന്നെ "ഞാന്‍" എന്ന സ്വത്വത്തെ കുറിച്ചാകുമ്പോള്‍ ഞാന്‍ ഇല്ലാതെ ഇല്ലാതെയിരിക്കുമൊ? നീയില്ലാതെ ഞാനുമുണ്ടോ? നമ്മളില്ലാതെ ഹഖുണ്ടോ?
രഘുനാഥ്: വളരെ കാലം മുമ്പ് മന്‍സൂര്‍ അല്‍ ഹല്ലജ് എന്നൊരു സൂഫി വര്യനുണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം "അനല്‍ ഹഖ് അനല്‍ ഹഖ്" എന്ന് ഉറക്കെ വിളിച്ചു പറന്ഞു കൊണ്ട് വീട്ടില്‍ നിന്നും ഇറങ്ങി ഓടി. ഇതു കേട്ട ഭരണാധികാരികള്‍ അദ്ദേഹത്തെ ദൈവനിന്ദക്ക് തൂക്കി കൊല്ലാന്‍ വിധിച്ചു. കഴുമരത്തിലേറുമ്പോഴും അദ്ദേഹം അനല്‍ ഹഖ് അനല്‍ ഹഖ് എന്ന് ഉന്മാദത്തില് ഉരുവിട്ടു കൊണ്ടാണ് കയറിയത്. "ഞാനാകുന്നു പരമ സത്യം" എന്നത് "ഞാനാകുന്നു ദൈവം" എന്ന നിന്ദയായി ഭരണാധികാരികള്‍ കണ്ടു. ഒരു അഹം ബ്രഹ്മാസ്മി ലൈന്‍.
ചങ്ങാതീ, അനല്‍ഹഖ് എന്നു പറഞ്ഞത് താങ്കള്‍ പറഞ്ഞ പോലെ ഞാന്‍ എന്ന സത്വത്തെ കുറിച്ചാണ് എന്നു വെച്ചാല്‍ തന്നെ കവിതയിലെ ഞാനും നിയും ആശയ കുഴപ്പമുണ്ടാക്കുന്നു. ഞാന്‍ എന്ന സത്വത്തിന് നീ വേണമെന്നുണ്ടോ? ഇല്ല എന്നാണ് എന്റെ പക്ഷം. ഈ പ്രപഞ്ചത്തില്‍ ഏറ്റവും ഏകനായ ഒരു വസ്തുവിനു പോലും ഞാന്‍ എന്ന സത്വമുണ്ട്. പ്രപഞ്ചം എന്ന മൊത്തം ഘടകത്തിനു തന്നെ അതുണ്ട്. അവിടെ ഒരു നീ എന്ന ഘടകത്തിന് പ്രാധാന്യമൊന്നുമില്ല. ഇണ എന്ന സത്വത്തിനല്ലാതെ ഞാനും നീയും എന്നതിന് പ്രാധാന്യമേ ഇല്ല. പിന്നെ അനല്‍ഹഖ് എന്നതൊരു പ്രയോഗമാണ്. ശരിക്കും പറഞ്ഞാല്‍ ദൈവത്തിനവകാശപ്പെട്ട ഒരു പ്രയോഗം. അത് മതപരമായ ഒരു ചര്‍ച്ചയാണ്, അതു കൊണ്ട് അതു വിടാം. വേണമെങ്കില്‍ അതും പറയാം. പറയാന്‍ മടിയൊന്നുമില്ല. ഇവിടെ താങ്കളുടെ കവിതയില്‍ (കവിത ഞാന്‍ കീറിമുറിക്കുകയല്ല. എനിക്കതിനുള്ള കഴിവും ഇല്ല) ഇടവിട്ടു വരുന്ന ഞാനും നീയും കാരണം ശരിയായ ഞാന്‍ ആരാണെന്നോ ശരിയായ നീ ആരാണെന്നോ ഒരു പിടിയും കിട്ടുന്നില്ല. കവിതയുടെ ആശയം ആരുടേതാണ് എന്ന് പോലും കിട്ടുന്നില്ല. കാരണം ചില സമയം നീ ഹഖാണ്, മറ്റു ചിലപ്പോള്‍ ഞാനാണ് ഹഖ്. അനല്‍ഹഖ് എന്നതിലെ ഹഖിന് രണ്ടായിരിക്കാനാവില്ല. ഹഖ് എന്നു പറഞ്ഞാല്‍ തന്നെ സ്ഥിരതയുള്ളത് എന്നാണ്. അതിന്റെ പാര്‍ശ്വമാണ് അനല്‍ഹഖ് എന്ന പ്രയോഗം തന്നെ. എന്നാല്‍ ഈ കവിതയിലെ ഞാന്‍ എന്ന സത്വത്തിന് യാതൊരു സ്ഥിരതയും ഇല്ല. ക്ഷമിക്കണം.. ചിലപ്പോള്‍ കവിത ഇങ്ങിനെയായിരിക്കും എഴുതുക. പരസ്പരം വിരുദ്ധമായി വരുന്ന വരികള്‍ ധാരാളമുണ്ടെങ്കിലേ കവിതയാവുകയുള്ളു എന്നായിക്കും. ഞാന്‍ കവിയല്ല, കവിത എഴുതാനുമറിയില്ല. അതു കൊണ്ട് അതിന്റെ ശാസ്ത്രം വല്ല്യ പിടിയില്ല. അനല്‍ഹഖ് എന്നു പറഞ്ഞാല്‍ എന്താണെന്ന് സാമാന്യം കുഴപ്പമില്ലാതെ അറിയാം എന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് ഒരു സാധാരണ വായനക്കാരന് എന്ന നിലയില്‍ ഇത്രയും പറഞ്ഞതു തന്നെ. ഹല്ലാജിന്റെ ചരിത്രത്തിലും ചില മാറ്റങ്ങള്‍ കാണുന്നുണ്ട്. അതൊരു ചര്‍ച്ചാ വിഷയവുമല്ല. ഇനി ചില കാര്യങ്ങള്‍ കൂടി. അതൊന്നും കുറ്റങ്ങളല്ല. കുറവുകളുമല്ല. താങ്കള്‍ക്ക് ഒന്നു കൂടി ശ്രദ്ധിക്കന്മായിരുന്ന കാര്യങ്ങള്‍ മാത്രമാണത്. ഇത്തരം ചില കാര്യങ്ങള്‍ ഉള്ളതു കൊണ്ടാണ് ഗൂഡഅര്ത്ഥങ്ങളുള്ള വരികള്‍ എന്നു ഞാന്‍ പറഞ്ഞത്.
ഒന്ന്. വചനവും അതിന്റെ തര്‍ജമയും. ഉദ്ധ്യേശം മനസ്സിലാകുന്നില്ല.
രണ്ടു. തൌറാത്തും വേദവും ഖുര്‍ആനും. തൌറാത്തും ഖുര്‍ആനുമൊക്കെ വേദങ്ങളാകുമ്പോള് നടുവിലെ വേദമെന്താണെന്ന് ഒരു പിടീം കിട്ടുന്നില്ല. ഇവ രണ്ടുമല്ലാത്ത വേദമെന്നാണെങ്കില് വേദമെന്ന പ്രയോഗം മനസ്സിലാവുന്നില്ല. കാരണം വേദങ്ങള്‍ തന്നെ ഉണ്ട്.
Azad.Bava@gmail.com
http://kadalasupookkal.blogspot.com/
ഐസിബിത്താ
വരികള്‍ തീഷ്ണം..
ചിലയിടത്ത് പൊള്ളുന്നു
മറ്റു ചിലപ്പോള്‍ തളരുന്നു...
വളരെ നന്നായിട്ടുണ്ട് ചങ്ങാതീ ..ദൈവം അനുഗ്രഹിക്കട്ടെ എന്നെയും നിങ്ങളെയും
@കുസുമം ആര് പുന്നപ്ര
അനല്‍ ഹഖ്
അഹം ബ്രഹ്മാസ്മി
Post a Comment