Thursday, October 9, 2008

മതം- ഒരു രണ്ടാം ക്ലാസുകാരന്റെ കണ്ണിലൂടെ.

ആത്യമായി മതത്തെ ഞാൻ കാണുന്നത് അമ്പലത്തിൽ പോയപ്പോഴാണ്. അന്നെന്റെ കൂടെ അമ്മയും അച്ചനും അമ്മയും ഏച്ചിയും ഉണ്ടായിരുന്നു. എല്ലാവരും പ്രാർതിച്ചു കഴിഞ്ഞു, അമ്പലത്തിന്റെ പുറകിൽ ഉത്സവത്തിനുള്ള പുറപ്പാട് കാണാൻ നിന്നപ്പോഴാണ് വലിയ ശബ്ദത്തോടെ മതം വന്നത്. കൂറേ ആളുകൾ കരഞ്ഞു കൊണ്ട് ഓടി പോയി. അച്ചൻ എന്നെയും ചേച്ചിനേയും അമ്മനേയും കൂട്ടി ഓടി, അമ്പലത്തിന്റെ ഉള്ളിൽ കേറി ഒളിച്ചു. എല്ലാവരും പേടിച്ചു പോയിരുന്നു. ചേച്ചി കരഞ്ഞു, ഞാൻ കരഞ്ഞില്ല. ഗോബി ചോട്ടൻ അച്ചനോട് പറഞ്ഞു, “ഈ ആളുകളൊന്നും പറഞ്ഞാലും കൊണ്ടാലും പഠിക്കില്ല. എത്ര പ്രാവഷ്യം ഈ അമ്പലത്തിൽ തന്നെ ചോര ചിന്തിയതാ? പ്രഷ്നം വരുമ്പഴേ മനസ്സിലാകുന്നവരല്ലെ ഇവരൊക്കെ, പിന്നെന്താ ഒന്നും ചെയ്യാത്തെ?” അച്ചൻ എല്ലാം സമ്മതിച്ചു കൊടുത്തു, “ഇത്രയും വലിയ ഒരു കാര്യം എങ്ങനെ നിയന്ത്രിക്കാനാണ് ഗോബിയേ? പിടിച്ചാൽ നിൽക്കുന്നതാണോ? തലയിൽ കിടന്നു, തിളച്ചു മറിഞ്ഞൌ പിരാന്തിളകി എല്ലാം സംഹരിക്കാൻ തൊടങ്ങിയാ പിന്നെന്താക്കാനാണ്? അത് അതിന്റെ വിധിക്ക് വിടാതെ അതിനെ വളച്ചൊടിച്ച് നാലു ഭാഗത്ത് നിന്നും വലിച്ച്, കീറി, അതിന്റെ ചെവിക്ക് സൌര്യം കൊട്ക്കാതെ എങ്ങീനെയാ?”
വടിയും കുന്തവും തോക്കും കൊണ്ട് കുറേ പേർ വന്നു. എല്ലാരും പേടിച്ച് ഉറക്കെ നിലവിളിച്ചു, കുന്തം പിടിച്ച ആളു പറഞ്ഞു, “ആരും മിണ്ടരുത്! ഷബ്തിച്ചാൽ എല്ലാരും ഇതിനകത്ത് കിടന്ന് മരിക്കും.”
എല്ലാരും മിണ്ടാതെ ഇരുന്നു. പുറത്ത് വെടി വെക്കുന്ന ഷബ്തം കേട്ടു, ഉരക്കെ അലറുന്ന ഷബ്തവും കേൾക്കുന്നുണ്ടായിരുന്നു. പിന്നെ വടിയും കുന്തവും പിടിച്ച ആളുകൾ പുറത്ത് പോയി. ഓടുന്നതും, വെടിവെക്കുന്നതും, അടിക്കുന്നതും ഒക്കെ ഷബ്തം കേട്ടു. കുറേ കഴിഞ്ഞപ്പോൾ രണ്ടാൾ അകത്തു വന്നു എന്നിട്ട് പറഞ്ഞു, “എല്ലാരും പോയ്ക്കോ, ആനയെ തളച്ചു. മതം പൊട്ടിയതായിരുന്നു.”

8 comments:

Muhammad Riyaz said...

ഇന്നും ഇത് തന്നെയല്ലേ ആഘോ‌ശിക്കപ്പെടുന്ന മതം? എഴുന്നള്ളിക്കാനും ഭയപ്പെടുത്താനും രക്തം ചിന്താനും?

Aisibi said...

മതം- ഒരു രണ്ടാം ക്ലാസുകാരന്റെ കണ്ണിലൂടെ.
ആത്യമായി മതത്തെ ഞാൻ കാണുന്നത് അമ്പലത്തിൽ പോയപ്പോഴാണ്. അന്നെന്റെ കൂടെ അമ്മയും അച്ചനും അമ്മയും ഏച്ചിയും ഉണ്ടായിരുന്നു. എല്ലാവരും പ്രാർതിച്ചു കഴിഞ്ഞു, അമ്പലത്തിന്റെ പുറകിൽ ഉത്സവത്തിനുള്ള പുറപ്പാട് കാണാൻ നിന്നപ്പോഴാണ് വലിയ ശബ്ദത്തോടെ മതം വന്നത്...

തറവാടി said...

:)

Anonymous said...

:)
:)
:)

subid said...

ഹാ..അടിപൊളി!!!

www.winisloss.blogspot.com

jayanEvoor said...

രണ്ടാം ക്ലാസ്സുകാരന്റെ ഭാഷ വളരെ നന്നായിരിക്കുന്നു....

സന്ദേശവും....

nanmandan said...

വളരെ നന്നായിരിക്കുന്നു....

Shinoj said...

ഹാ! എനിക്കിന്നും രണ്ടാം ക്ലാസ്സുകാരന്റെ കണ്ണാണോ എന്നാ ഇപ്പൊ സംശയം..! മതത്തെ ഞാന്‍ ഇപ്പോഴും ഇങ്ങനെ തന്നെ കാണുന്നു !

പോസ്റ്റ്‌ ഇഷ്ടപെടു.. ഒരു paragraph ഇല് ഒരു വലിയ കാര്യം തന്നെ ഉള്‍ക്കൊള്ളിച്ചു !