Tuesday, June 24, 2008

Infogroup അഥവാ Insight Foundation for Human Excellence, ചതിയുടെ പുതിയ മേച്ചിൽ‌പ്പുറങ്ങൾ തേടി!

സത്യങ്ങൾ വിളിച്ചു പറയാനും, ഒരു പരിധി വരെ അത് എത്തേണ്ടിടത്ത് എത്തിക്കാനും ബ്ലോഗുകൾക്കുള്ള അപാരശക്തിയെ കുറിച്ച് ഞാൻ ആലോചിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. അനീതിക്കെതിരെ ഒരു ചെറിയ ശബ്ദമായി ഇതിനെ നിയോഗിക്കാൻ അങ്ങനെയാണു തീരുമാനം.
ഈ മനുഷ്യനെ ഒന്നു പോയി പരിചയപ്പെട്ട്  വരൂ.. വന്നിട്ട് കുറച്ച് പറയാനുണ്ട്... http://www.linkedin.com/pub/kp-jareesh/22/97a/322 
ഇവന്‍ കെ. പി ജറീശ് - കള്ളനു കഞ്ഞി വെക്കുന്നവന്‍ എന്നൊക്കെ ബാലരമയിലും പൂമ്പാറ്റയിലും വായിച്ചിട്ടില്ലേ? അതിവനാ. വിളിച്ചാല്‍ ഫോണ് എടുക്കാതിരിക്കല്‍, വീട്ടിന്റെയുള്ളില്‍ ഒളിച്ചിരുന്നു ഉപ്പാനെയും ഉമ്മാനെയും കൊണ്ട് കള്ളം പറയിക്കല്‍, വക്കീല്‍ നോട്ടീസ് കൈപറ്റാതിരിക്കല്‍, യാതൊരു ഉളുപ്പുമില്ലാതെ ചതിച്ചവരുടെ വീട്ടില്‍ കള്ളം പറഞ്ഞു കയറി മൂക്ക് മുട്ടെ വാരിവലിച്ച് തിന്നുക എന്നത് സ്ഥിരം പരിപാടി. ജോലി ചെയ്ത കാശിനു ചോദിച്ചപ്പോള്‍ എന്നോട് പറഞ്ഞു "നിന്നോട് അല്ലാഹു ചോദിച്ചോളും എന്ന്‍" എന്തിനു? അല്ലാഹു ഇപ്പോള്‍ കള്ളന്മാരുടെ കൂടെ കൂടിയോ?

പിന്നെ ഇവന്‍ , "കമ്പനിയുടെ ചെയര്‍മാന്‍. ചെയരിലിരുന്നത് നാലാളെ പറ്റിച്ച് വിസക്കുള്ള കാശൊപ്പിക്കാന്‍. ഇനി വല്ല വിവാഹത്തട്ടിപ്പ്  ഉണ്ടായിരുന്നോ എന്ന്‍ അറിവില്ല. ഉണ്ടെങ്കിലും എനിക്ക് വലിയ അത്ഭുതമൊന്നും തോന്നുകയുമില്ല. കാശിനു വേണ്ടി എത്ര തറയാവാനും മടിയില്ലാത്ത കമ്പനിയുടെ ചെയര്‍മാനായിരുനല്ലോ? 
കഥ ഇങ്ങനെ : മംഗലാപുരത്ത് ഒരു വർഷത്തെ ജോലിക്ക് ശേഷം കോഴിക്കോട് തിരിച്ചെത്തിയ സമയം, ജോലി അന്വേഷിക്കുന്നു... അപ്പോഴാണ് മംഗലാപുരത്ത് ഞാൻ ഫ്രീലാൻസു ചെയ്ത് കൊണ്ടിരുന്ന അഡ്വർറ്റൈസിങ് ഏജൻസിയിലെ ഹാരിസ് ഇൻഫൊഗ്രൂപ്പ് എന്ന ഒരു കമ്പനിയെ കുറിച്ച് എന്നോട് പറയുന്നത്. പറഞ്ഞു കേട്ടപ്പോൾ എനിക്കും ഒരു താത്പര്യം തോന്നി. പൂനൂർ എന്ന ഒരു ഹള്ളിയിലെ കുറച്ച് ചെറുപ്പക്കാർ ( പറച്ചലിലേ ചെറുപ്പമുള്ളൂ) ചേർന്ന് തുടങ്ങിയ ഒരു സംരംഭം. എല്ലാ മേഖലയിലേക്കും പടർന്നു കിടക്കുന്ന ആക്റ്റിവിറ്റീസ്- വിദ്യാഭ്യാസം, കാർഷികം, വിനോദം, ഐ.റ്റി, മീഡിയ എന്നു വേണ്ട തൊട്ടതിലും തോണ്ടിയതിലും അവരുടെ “ആക്റ്റിവിറ്റീസ്”. എനിക്ക് തന്ന പോസ്റ്റ് കണ്ടന്റ് റൈറ്റരുടേതാണ്, വീട്ടിലിരുന്നു ജോലിയെടുക്കാം. അങ്ങനെ ഞാൻ ജോയിൻ ചെയ്തു, ഇഷ്ടം പോലെ പണി- അവരുടെ എല്ലാ ബ്രോഷറും, വെബ്സൈറ്റ് കണ്ടന്റും ഞാനാണൂ തയ്യാരാക്കിയത്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു കാര്യം മനസ്സിലായി, തലപ്പത്ത് ഇരിക്കുന്ന എല്ലാ “യുവാക്കളും” പത്ത് പൈസക്ക് വിവരമില്ലാത്ത “ബുജികൾ” ആണെന്ന്. എടുത്താൽ പൊങ്ങാത്ത ആശയങ്ങളും ഭാവി പരിപാടികളും ചർച്ച ചെയ്യുക എന്നതൊഴിച്ചാൽ ഗ്രൂപ്പിനു വേറെ പണിയൊന്നുമില്ല. വലിയ വലിയ വായിൽ വലിയ വലിയ സംഭങ്ങൾ പറയുക ഒരു വലിയ പണിയാണല്ലോ?!! ഒന്നും ചെയ്യേണ്ടല്ലോ? ആൾക്കാരെ പറഞ്ഞു പറ്റിക്കുക അവരുടെ കാശ് ഇതിൽ നിക്ഷേപിക്കാൻ സമ്മതിപ്പിക്കുക, മീറ്റിങ്ങ്കളൊക്കെ വലിയ വലിയ മുന്തിയ ഹോട്ടലുകളില്‍ അല്ലാതെ നടത്തില്ല, യാത്ര കാറില്‍ മാത്രം. ഇതൊക്കെ യാതൊരു വരുമാനവും ഇല്ലാതെ, ആരാന്റെ തടി, തേവരുടെ ആന വലിയെടാ വലി. കുളൂസെന്തിനാ കുറക്കുന്നത്? മാഷും, ഇഞ്ചിനിയറും, മീഡിയാ എമ്പ്ലോയീസും..എല്ലാ വകയിലും ഉള്ള കള്ളസന്യാസികൾ. ഭയങ്കരം ഇസ്ലാമു പറച്ചിലും ഉണ്ട് ഇടക്കിടക്ക്. പക്ഷെ പറയിപ്പിച്ചത് ഇസ്ലാമിനെയാ എന്ന് മാത്രം. കുറച്ച് ഉളുപ്പ് കൂട്ടാനുള്ള ഇഞ്ചക്ഷൻ അറിയാമോ ആർക്കെങ്കിലും? അറിയാമെങ്കില്‍ ഇവര്‍ക്ക് അയച്ചു കൊടുക്കാമായിരുന്നു!

ഇതിൽ മാന്യരായ ചില പാവങ്ങളും പെട്ടു പോയി എന്നതാണ് വലിയ സങ്കടം. കള്ളസന്യാസികളുടെ വാക്ക് കേട്ട് കോടികൾ വീശിയ മലയാള നാടല്ലെ? ജെ.എൻ.യു, ഓണ്ട്രപ്രെന്യോർഷിപ്പ് എന്നൊക്കെ കേട്ട് വിവരസാങ്കേതികതയുടെ വ്യാപാരലബ്ദിയിലും ചില “ചെറുപ്പക്കാരുടെ” ആത്മവിശ്വാസത്തിലും വിശ്വസിച്ചതിൽ എന്തു കുറ്റമാണു കാണേണ്ടത്? റെയിൽബോ റ്റെക്നോളജി കണ്ടു പിടിച്ച് ഇന്ത്യയിലും വിദേശത്തും അറിയപെട്ട സൈനുൽ ആബിദിനേ  - കള്ള വാഗ്ദാനങ്ങൾ കൊണ്ട് മൂടി, “ഗ്രൂപ്പിലൊരു” പോസ്റ്റും കൊടുത്ത് പിറകിലൂടെ കത്തി കടത്തി ഗ്രൂപ്പ് തങ്ങളുടെ ചെറ്റത്തരം തെളിയിച്ചു. ബലെ ഭേഷ്!! സൈനു അവരേക്കാളും സത്യസന്ധനും ഒരു പാവവും ആയതു കൊണ്ട് നീറ്റായി ഊരി സ്വന്തം കമ്പനി തുടങ്ങി വിജയിച്ചു. അവനെ പറ്റിച്ച് ഗ്രൂപ്പ് അടിച്ചു മാറ്റിയ ലക്ഷങ്ങൽ ഇന്നും മുങ്ങിയിടത്ത്!

സ്വന്തം അധ്വാനത്തിന്റെ ബലം മാത്രം പറയാനുള്ള ബിബിൻഷാ. കോഴിക്കോട് എൻ. ഐ. ടിയിൽ ഷായ്ക്ക് ഒരു കൊച്ചു സോഫ്റ്റ്വെയർ ഫേം ഉണ്ട്, അതു ഗ്രൂപ്പുകാർ അവരുടെ പല ആവശ്യങ്ങൾക്കും കയ്യേറി, പല ഇല്ലാ വാഗ്ദാനങ്ങളൂം നൽകി അടിയോടെ നശിപ്പിച്ചു. കഷ്ടപ്പെട്ട് ഉണ്ടാക്കിയ കമ്പനിയും നശിപ്പിച്ച് കടവും കേറ്റി കൊടുത്ത്, ആസന്നങ്ങളിലെ പൊടിയും തട്ടി “ഗ്രൂപ്പ്” പിരിഞ്ഞു. ആരാന്റെ കമ്പനി, ആരാന്റെ കടം..നമ്മളെ കൊണ്ട് ഇത്രെയൊക്കെയല്ലേ കഴിയൂ?

സാലറി കൊടുക്കാതെ പണിയെടുപ്പിച്ചതിൽ ഒരു വ്യക്തി മാത്രം ഞാൻ. ചോദിക്കുമ്പോൽ മുടന്തു കാരണങ്ങളും, ഒളിച്ചു കളിയും സ്ഥിരമായപ്പോൾ ഞാൻ വേറെ ജോലിക്കു ചേർന്ന്, കോഴിക്കോട് ജയിലിൽ, എന്നെങ്കിലും എല്ലരെയും പറ്റിച്ച് പറ്റിച്ച് അവരും അവിടെയെത്തും എന്ന് ഞാൻ കരുതി. സാലറിക്ക് വിളിച്ചു ചോദിച്ചപ്പോൽ ജോലി സമയത്ത് എനിക്ക് തന്നിരുന്ന കമ്പ്യൂട്ടർ എന്റെ കയ്യിൽ തന്നെ ആയിരുന്നത് കൊണ്ട് ഉടനെ വന്ന് ഒരു ചെക്കെഴുതി തന്നു. എന്റെ വീട്ടിൽ ഉപ്പയും ഉമ്മയും എന്നെ ചതിക്കാനും കള്ളം കാണിക്കാനും പഠിപ്പിക്കാതിരുന്നത് കാരണം ഞാൻ എന്റേതല്ലത്ത ആ പി.സി മടക്കി കൊടുത്തു. പി.സി എടുക്കാൻ വന്ന ദിവസം ലാവിഷായി വീട്ടിന്നും ചായയും കുടിച്ച് എന്റെ കുറച്ച് പുസ്തകവും കട്ട് കൊണ്ടുപോയി.പൊന്നും പണവും അലമാരിയില്‍ വെച്ച് പൂട്ടിയിരുന്നത് കൊണ്ട് അത് ബാക്കിയായി. ഉളുപ്പില്ലായ്മയുടെ അപാര സാന്നിധ്യം. ഇതിനിടക്ക് അവരുടെ പാട്ട ഗ്രൂപ്പിന്റെ ഷെയറു വിൽക്കാനും ശ്രമിച്ചു!!! ഇതൊക്കെ ചെയ്യുന്നത് അവരു തന്ന ചെക്ക് ബൌൺസ് ചെയ്യും എന്ന് നന്നായി അറിഞ്ഞു കൊണ്ടാണ് എന്നു മനസ്സിലാക്കണം.
അവരുടെ “ഗ്രൂപ്പും”, കുടുംബവും അവരുടെ ആരാന്റെ പൈസ കട്ടുണ്ടാക്കിയ തടിയും വാങ്ങാനുള്ള ആസ്തിയൊക്കെ എന്റെ കുടുംബത്തിനുണ്ട്, അവരുടെ കാക്കാശ് ശമ്പളം ഒരു വാശിയായിരുന്നു. പിച്ചകാശൊന്നുമല്ലാലോ ചോദിക്കുന്നത്? ചെയ്ത ജോലിക്കുള്ള കൂലിയല്ലെ? വിളിച്ചാൽ ഒരു കാലത്തും ഫോൺ എടുക്കില്ല, മെയിൽ ചെയ്താൽ റിപ്ലൈ ഇല്ല, ചില യാസര്‍മാഷുമാരൊക്കെ റെക്കമെണ്ടേഷനുമായി വിളിക്കുന്നു, ഉളുപ്പില്ലാതെ വീണ്ടും ഇരക്കുന്നു. കേസു കൊടുക്കാൻ തുനിഞ്ഞപ്പോൽ ഉപ്പയാണു വിലക്കിയത്, പാവങ്ങളല്ലെ ജീവിക്കട്ടേ എന്ന്. പാവങ്ങളെ കുറിച്ച് പീന്നീട് കൂറെ കേട്ടു, കാശ് മുക്കി കടന്നു കളയുന്ന പാവങ്ങള്‍!!

അതിലൊരുത്തൻ പറ്റിച്ച പണവുമായി ദുബായിക്ക് വിട്ടു എന്നും കേട്ടു. അവരുടെ കൂടെ ജോലി ചെയ്ത പകുതി പേർക്കും ശമ്പളം കൊടുക്കാത്ത കാരണം എല്ലാവരും പിരിഞ്ഞു പോയി... ഗ്രൂപ്പിനെ പറ്റി യാതൊരു വിവരവുമില്ല. കള്ളന്മാരും കള്ളസ്വാമികളും അങ്ങനെയാണല്ലോ? പണം മുക്കിയാൽ പിന്നെ അവിടെ നിക്കാറില്ലാലോ? ഞാൻ എന്റെ കേസ് ഏതായാലും ഫയൽ ചെയ്തിട്ടു. നോട്ടീസു കൈപ്പറ്റിയില്ല, പഠിച്ച കള്ളന്മാരല്ലെ? അവരുടെ കാശ് കിട്ടീട്ട് അരിയൊന്നും വാങ്ങാൻ ഇല്ലാത്തതു കാരണം, വക്കീലിനോട് സമയമെടുത്ത് ചെയ്യാൻ പറഞ്ഞു ഞാനിങ്ങ് ബാംഗ്ലൂരിനു കയറി. എപ്പോഴെങ്ങീലും പിടിക്കപ്പെടാനും അനുഭവിക്കാനുമല്ലെ കള്ളന്മാർ ഇപ്പോൽ വിലസുന്നത്...
ഇതിനിടക്ക് ഒരിക്കല്‍  നെറ്റ് ബ്രൌസ് ചെയ്യുംബോഴാണ് ഗ്രൂപ്പിന്റെ പുതിയ അവതാരം കാണുന്നത്! Insight Foundation for Human Excellence!! മന്ദബുദ്ധി ആയതു കൊണ്ടോ അതോ കാക്കാശിനുള്ള മാനവും ഉളുപ്പുമില്ലാത്തത് കൊണ്ടോ , എനിക്കും ലിങ്ക്ഡ് ഇന്നില്‍ നിന്നും ഒരു അപേക്ഷ! ഉളുപ്പില്ലേ പന്നീ എന്ന് മാന്യഭാഷയില്‍ ഒരു മെയില്‍ അയച്ചപ്പോള്‍ മെയില്‍ boxbe വെച്ച് ബ്ലോക്ക് ചെയ്തിരിക്കുന്നു!

നാട്ടുകാരേ സൂക്ഷിക്കുക, ഷെയറും ജോലിയും അങ്ങനെ പലതും ഇവന്മാർ വാഗ്ദാനം ചെയ്യും, വിശ്വസിക്കരുത്. ആരുടെ ഇന്‍സൈറ്റ്, ആരുടെ എക്സലെന്‍സ് എന്നു നന്നായി അറിയാം... ഇനി ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കാനും പുതിയ കാറ് വാങ്ങിക്കാനും പെങ്ങളെയോ മോളെയോ കെട്ടിക്കാനും വീട് വെക്കാനും ഒക്കെ നാട്ടുകാരുടെ പണം തന്നെ വേണ്ടി വരും ഇവന്മാര്‍ക്ക്...

18 comments:

Aisibi said...

സത്യങ്ങൾ വിളിച്ചു പറയാനും, ഒരു പരിധി വരെ അത് എത്തേണ്ടിടത്ത് എത്തിക്കാനും ബ്ലോഗുകൾക്കുള്ള അപാരശക്തിയെ കുറിച്ച് ഞാൻ ആലോചിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. അനീതിക്കെതിരെ ഒരു ചെറിയ ശബ്ദമായി ഇതിനെ നിയോഗിക്കാൻ

ഗുപ്തന്‍ said...

ഐഷ
അനീതിക്കെതിരെ പ്രതികരിക്കുകയാണുദ്ദേശ്യമെങ്കില്‍ ഐഷ ചെയ്യേണ്ടിയിരുന്നത് മീനിമം ആ ബൌണ്‍സ് ചെയ്യുന്ന ചെക്കിനെങ്കിലും അവര്‍ക്കെതിരെ കേസ് കൊടുക്കുകയായിരുന്നു.

ഐഷയുടെ വീട്ടില്‍ പണമുണ്ട് എന്നതിന്റെ പേരില്‍ മറ്റുള്ള പാവങ്ങളെക്കൂടി വഞ്ചിക്കാന്‍ അവരെ അങ്ങനെ വിടരുതായിരുന്നു.

ഇവിടെ ഈ ബ്ലൊഗില്‍ ഇങ്ങനെ ഒരു റൈറ്റപ്പ് ഇട്ടതിന്റെ പേരില്‍ ഒന്നും സംഭവീക്കാന്‍ പോണില്ല. അവരെകുറച്ച് ചീത്തപറഞ്ഞു എന്ന ആശ്വാസത്തിനുവേണ്ടിയെന്നേ ഇതുവായിച്ചിട്ട് തോന്നിയുള്ളൂ.

പരോപകാരംകാണിക്കേണ്ടത് ഇത്തരം ഫ്രോഡുകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തിയല്ല. മറിച്ചാണ്. ഒരു വഞ്ചകന്‍ അകത്താകുന്നെങ്കില്‍ അതാണ് സമൂഹസേവനം.

Aisibi said...

ഒരുദ്ദേശം ചീത്ത പരഞ്ഞു മനസ്സു കുളിർപ്പിക്കുക തന്നെയായിരുന്നു. പിന്നെ അവരിൽ ആരെങ്കിലും ഈ ബ്ലോഗിൽ കയരി ഇതൊന്നു വായിക്കുമെന്നും. ഫോണ് എടുക്കാത്ത അവരെ ഇതു കേൾപ്പിക്കാൻ മറ്റു വഴിയൊന്നും കണ്ടില്ല. കേസു നടക്കുന്നുണ്ട്.

ഡാലി said...

ഐഷേ, അവരിതു വായിച്ചു എന്ന് തന്നെ തോന്നുന്നു. ഇപ്പോ ആ പേജ് കിട്ടുന്നില്ലല്ലോ. അതോ എനിക്ക് മാത്രമാണോ കിട്ടാത്തത്?

ഗുപ്തന്‍ said...

Only team page removed. The site is still on.

http://www.teknnova.com/

ഡാലി said...

അതേ ടീം പേജ് ആ‍ണ് പറഞ്ഞത്. എങ്കിലല്ലേ അവരുടെ പേരുകള്‍ മനസ്സിലാവൂ.

അങ്കിള്‍ said...

അതെ, വായിക്കാതിരിക്കില്ല. ഒരു ഈമെയില്‍ വഴിയും ഈ പോസ്റ്റിനെ അവരുടെ ശ്രദ്ധയില്‍ ഞാന്‍ കൊണ്ടു വന്നിരുന്നു.

Rahul said...

Dear Isha...
Really an eye opener !

Thanks for ur suggestions in my blog ....Instd of giving a detailed description ,What I am trying to do is to let the photograph talk for itself by just giving some hints to the place, time etc.... (I dont know how far I could succeed in it !!) I think the most important thing is what you feel when u see the photograph than what I felt while photographing it! If it evokes the same emotion in u also, I think I l be happy !!
Regds
Rahul

Najeeb Chennamangallur said...

നന്നായി സത്യങൽ ഉറക്കെ വിളിച്ചു പറയുക
ആരു കേട്ടാലും കേട്ടില്ലെങ്കിലും

നന്മ നേരുന്നു,

Kichu & Chinnu | കിച്ചു & ചിന്നു said...

സത്യം വിളിച്ചു പറയുന്നത് നന്നായി.. ഗുപ്തന്‍ ചേട്ടന്‍ പറഞ്ഞ പോലെ കേസ് നടത്തുന്നുമുണ്ട് എന്നറിഞ്ഞു.... ആശംസകള്‍.... ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തേണ്ടത് സമൂഹത്തിന്റ്റെ ആവശ്യം ആണ്‍

രസികന്‍ said...

ആ പേജ് ആരോ കീറിക്കളഞല്ലൊ!! തീർച്ചയായിട്ടും വായിക്കേണ്ടവർ വായിച്ചിട്ടുണ്ടാവും എന്നു വിശ്വസിക്കാം

Sajjad.c said...
This comment has been removed by the author.
Sajjad.c said...

ആ സൈറ്റ് മുഴുവന്‍ കത്തിയാണല്ലൊ പെങ്ങളേ, അവര്‍ ആ പേജ് മാറ്റുകയും ചെയ്തു.
പെങ്ങള്‍ കേസ് കൊടുക്കത് നന്നായി .അവരുടെ കാശ് കിട്ടാനല്ല,ആള്‍ക്കാര്‍ ആ കമ്പനിയെ പറ്റി അറിയാനാണ്....
ഇതു പോലുള്ള ഒരു തട്ടിപ്പു നടത്തിയ ഒരു സോഫ്റ്റ്വേര്‍ കമ്പനിയെ നമ്മുടെ ഗവ: റ്റെക്നോ പാര്‍ക്കില്‍ നിന്ന് പടിയടച്ച് പിണ്ടം വചിരുന്നു.

ചെറിയ കമ്പനികളൊക്കെ ശരിയാം വിധം സാലറി കൊടുക്കില്ല, എന്നാലോ പാര്‍ട്ടി നടത്തുന്നത് ഏതെങ്കിലും ഫൈവ് സ്റ്റാര്‍ ഹോട്ടലില്!!!!!!!!!!!

Ifthikhar said...

ഹായ് ഐശതാത്ത, പോസ്റ്റ് നന്നായി... നമുക്ക്‌ നമ്മളാല്‍ കഴിയുന്ന പോലെ ചെയ്യുക.. ഇത്തരം ദ്രോഹികളെ നിയാമത്തിനു മുന്നില്‍ കൊണ്ടുവരണം..
ആശംസകള്‍...

Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
SULFI said...

ഹോ ന്റെ പടച്ചോനെ. ആദ്യം ഒരു കണ്ണ് ഡോക്ടറെ കണ്ടു വരട്ടെ.
കറുപ്പില്‍ വെളുപ്പ്‌ വായിച്ചു കണ്ണ് ശരിയായി (പ്രായത്തിന്റെ കുഴപ്പമെന്ന് പറഞ്ഞു ഒഴിവാക്കല്ലേ, അതിനു മാത്രം ഒന്നും ആയിട്ടില്ല, വെറും 65)
ആദ്യം ഈ സ്റ്റൈല്‍ ഒന്ന് മാറ്റിക്കൂടെ. കഷ്ട്ടപെട്ടു വായിച്ചതെന്തിനെന്നോ. നല്ല ഒരു കാര്യം പറഞ്ഞു. അതും ഭംഗിയായി. അത് കൊണ്ടാ ഇത്ര കഷ്ടപെട്ടെങ്കിലും വായിച്ചത്. ഇത്തരക്കാരുടെ ചതിക്കുഴിയില്‍ പെടുന്നവര്‍ക്കൊരു മുന്നരിയിപ്പാവും ഇത്. അഭിനന്ദനം.

Anonymous said...

thanks after this kindly tips 147896325