പ്രണയത്തിന്റെ ആദ്യ നാളുകളിൽ
ആദ്യമായി ആവശ്യപ്പെട്ടത്
അവന്റെ നഗ്നതയിൽ വരിയാൻ
ഒരു മുന്തിരി വള്ളിയായിരുന്നു...
നീ അറിഞ്ഞില്ലെ പ്രിയനേ?
എന്റെയ് ആ പൂവിടാത്ത
മുന്തിരിവള്ളികളും തോട്ടങ്ങളും,
പ്രണയാസക്തിയാൽ പുളിച്ചു
തേവാത്ത വീഞ്ഞുഭരണികളും
മഞ്ഞും മഴയും ഉഴുതിട്ടില്ലാത്ത
എന്റെയ് ആ കന്യാഭൂമിയും...
പൊന്നും പണവും തീനും
ഒരുക്കി നിന്നെ വേൾക്കാൻ,
വിയർപ്പു മണമേൽക്കാത്ത
നോട്ടുകൽക്ക് പകരം കൊടുത്തു.
ഇനിയും ഞാൻ നടട്ടെ ഒരു
മുന്തിരി വള്ളി, ഒരു തോട്ടം
കാലിന്റെ വിള്ളലുകളിൽ
നിറക്കാൻ കുറച്ചു ചേറു..
6 comments:
മുന്തിരി തോട്ടം.
പ്രണയത്തിന്റെ ആദ്യ നാളുകളിൽ
ആദ്യമായി ആവശ്യപ്പെട്ടത്
അവന്റെ നഗ്നതയിൽ വരിയാൻ
ഒരു മുന്തിരി വള്ളിയായിരുന്നു...
the fun in reading a poem is the intrugue in guessing what are the possible meassages in the poem.. the ones that are evident or the ones that are underlying or the ones that seemed innocous but was camoflagued or something more... i am not sure about the rest, but some one savoring your poems can be assured of intrigue in plenty...
ഇതിലെവിടെ ഐശിബി?
മോളെ ഐയിഷിബി നിന്റെ മാറ്റ് കുറയുന്നുണ്ടോ ?
good!!!!
പൊന്നും പണവും തീനും
ഒരുക്കി നിന്നെ വേൾക്കാൻ,
വിയർപ്പു മണമേൽക്കാത്ത
നോട്ടുകൽക്ക് പകരം കൊടുത്തു.
ഇനിയും ഞാൻ നടട്ടെ ഒരു
മുന്തിരി വള്ളി, ഒരു തോട്ടം
കാലിന്റെ വിള്ളലുകളിൽ
നിറക്കാൻ കുറച്ചു ചേറു..
kollaam nannayi..
Post a Comment