Tuesday, October 2, 2007

വേനല്‍

ആദ്യത്തെ സൂര്യകിരണത്തിന്റെ
പൊള്ളുന്ന ചൂടില്‍ കിടന്നു ഞാന്‍
മണ്ണിന്റെ മണമുള്ള ശംഖുകള്‍
മാല കോര്‍ത്തു അരയിലണിഞ്ഞു.

വിരിയുന്ന താമരയുടെ ഈണം,
തുള്ളുന്ന എന്റെ നെഞ്ചില്‍ നീയും,
സൂര്യനും ചന്ദ്രനും നക്ഷത്രവും മണ്ണും,
കാമാര്‍ത്തരായി വന്നലയ്ക്കുന്നു.

നനഞ്ഞു നനഞ്ഞു ഞാനലിഞ്ഞു.

നഗ്നയായ ഒരു തുണ്ട് ഭൂമി ഞാന്‍,
ഇന്ദ്രനേ, നീ തിമര്‍ത്തു പെയ്യൂ,
നിന്നില്‍ എനിക്ക് നനയണം,
മണ്ണില്‍ പൂണ്ടു കുഴയണം.

മേഘങ്ങളെന്നെ പൊതിയുന്നു,
എന്റെ ചൂടില്‍ അലിഞ്ഞു വീണ്ടും പെയ്യുന്നു.
നനഞ്ഞ ഇലകളും കൊഴിഞ്ഞ പൂക്കളും,
എന്റെ നഗ്നത മറയ്ക്കുന്നു.

എനിക്ക് വീണ്ടും നാണിക്കണം.

11 comments:

Aisibi said...

നഗ്നയായ ഒരു തുണ്ട് ഭൂമി ഞാന്‍,
ഇന്ദ്രനേ, നീ തിമര്‍ത്തു പെയ്യൂ,
നിന്നില്‍ എനിക്ക് നനയണം,
മണ്ണില്‍ പൂണ്ടു കുഴയണം.

Sanal Kumar Sasidharan said...

വിരിയുന്ന താമരയുടെ ഈണം കേള്‍പ്പിക്കാന്‍ കഴിയണമെങ്കില്‍ കവിതക്കിത്രയും മൌലികത വേണം.

ഇട്ടിമാളു അഗ്നിമിത്ര said...

ഇന്നത്തെ പെണ്ണിന് നാണിക്കാനറിയില്ല

മുസാഫിര്‍ said...

വര്‍ഷത്തിലെ ആദ്യത്തെ മഴയുടെ കരതാളനങ്ങളേറ്റ് ഹര്‍ഷപുളകിതയാകുന്ന ഭൂമിയുടെ ആരവം ഞാന്‍ കണ്ടു,ഈ കവിതയില്‍.കാണാത്തത് വല്ലതും ഉണ്ടോ എന്നാണ് ഇപ്പൊള്‍ സംശയം.:-)

Aisibi said...

ഭൂമിക്കും പെണ്ണിനും സ്നേഹിക്കുമ്പോള്‍ ഒരേ മണവും ചൂരും ചൂടുമാണ്... അതില്‍ നിന്നും പൊട്ടി മുളച്ച ഒരു കവിത മാത്രം :)

simy nazareth said...

:-) നന്നായിട്ടുണ്ട്!

Anonymous said...

ആഘോഷം.
മണ്ണിന്റെ,പെണ്ണിന്റെ.

Amos Joseph Mohammed Shiva Chang said...

my dear chattikkari,
read through all your 'peoms'...
i should say you got talent, but u r looking so inward,so much into ur own world.
true that ppl love a literary work when it makes them think of things around them, when they can blend in their world into the poet's and when they can blend in to the world's soul simultaneously.. thats y poems explained by poets are always unromantic... ppl want their own interpretations... there is an intellectual process going behind it.
I must say again that u have the talent to express things,especially emotions wonderfully, but at the same time you should provide the chance for the people to think about the world around.. you should get exposed to the world,to never things.. we have had enough of ur folks crying over the old issues.. they are in our mind.. now we need more as fodder..

Amos Joseph Mohammed Shiva Chang said...

and another word of caution, dont listen to the encouraging comments of these mediocre critics...
they ruin u..
write about things thats unseen to the normal eye, a level above that...

Anonymous said...

I feel, you wrote this as you wanted to write something! doubt if you felt it! Just a guess!

krishnakumar said...

All My romcace i will dry for her....
and all my passion i will burn for her...
there is nothing left inside me.. i have given it all to her...
yes i want to drown inside here and let me get wet...
let me get sooking wet....
all i need is to close my eyes and the moments come flashing...
my head is feeling heavy...
the night is getting darker....
And the sleep has step aside for the wind and the dark blue sky...
love is in the air............