Thursday, May 24, 2007

വെറുപ്പും വിദ്വേഷവും
കുശുമ്പും കുന്നായ്മയും
അസൂയയും അഹങ്കാരവും
പാഠ്യപദ്ധതിയാ‍യ ലോകത്ത്
ഞാന്‍ പ്രണയിക്കാന്‍ പഠിച്ചു!!!

ഒരു പിടി മാംസം എന്ന്
എന്നെ ശാസ്ത്രം പഠിപ്പിച്ച
എന്റെ ഹ്യദയം പ്രണയിച്ചു.
ചോരയും നീരൂമല്ല...
കണ്ണും കരളുമല്ല...
സ്വപ്നങ്ങളും മഴയും.

പരീക്ഷയില്‍ ഞാന്‍ തോറ്റു.
നന്നായി പോയി!

10 comments:

Pramod.KM said...

നന്നായി പോയി;)

reshma said...

ഈ ബ്ലോഗ് വീണ്ടും കാണാനായതില്‍ സന്തോഷ്മുണ്ട്.

qw_er_ty

Unknown said...

അയിഷാ. ബ്ലോഗ് വീണ്ടും തുറന്നതില്‍ സന്തോഷം. തരക്ക്ര്ടില്ലാത്ത കവിതകളാണ്. ബ്ലോഗെഴുത്ഥിലൂട്ടെ ഇനിയൂം തെളിയുകയും ചെയ്യും. ആശംസകള്‍. കമന്റ് മോഡറേഷന്‍ ഇട്ടതും നന്നായി.

പിന്നെ ഏതു പരീക്ഷയില്ല തോറ്റത്? ശാസ്ത്ര പരീക്ഷയിലോ? പ്രണയ പരീക്ഷയിലോ?

Dinkan-ഡിങ്കന്‍ said...

കവിത കൊള്ളാട്ടോ ഡിങ്കനിഷ്ടായി :)

ഒഫ്.ടൊ
തോറ്റതില്‍ വിഷമിക്കണ്ട
പരീക്ഷയില്‍ ആണെങ്കില്‍ “സേയ്” “സപ്ലി” ഒക്കെ ഉണ്ടല്ലോ? ഇനി അതല്ല പ്രണയ്ത്തിലാണെങ്കിലോ “ട്രൈ..ട്രൈ..ട്രൈ..ടില്‍ യൂ ക്രൈ”

qw_er_ty

Anonymous said...

its good to become practical alle ?

Abdu said...

പരീക്ഷകളെ കുറിച്ചുള്ള ചോദ്യത്തിന് ‘കുഴപ്പമില്ലായിരുന്നു’ എന്ന് ഞനെപ്പഴും നുണ പറയും. എന്തൊക്കെയോ കുഴപ്പങ്ങളോ ഞാനെപ്പോഴും പ്രതീക്ഷിച്ചിരുന്നു.

തറവാടി said...

സിലബസ്സില്‍ ഇല്ലാത്ത വിഷയം പഠിച്ചിട്ടല്ലെ തോറ്റത്.

mumsy-മുംസി said...

ഞാനീ കവിത ഇപ്പോഴാണ്‌ ശ്രദ്ധിക്കുന്നത്‌.
നല്ലത്‌.
(പിന്നെ ഈ തോല്‍വി കാര്യമാക്കേണ്ട, നിങ്ങള്‍ക്കും ആരെയെങ്കിലും തോല്‍പ്പിക്കാനായാല്‍ ഈ തോല്‍വി മറക്കാന്‍ പറ്റും!)

Anonymous said...

അതെ നന്നായിപ്പോയി !

Anonymous said...

saaralla.. aduthra praavashyam tution veppichaa mathi