Wednesday, May 9, 2007

തസ്തിക ഒഴിവ്...

മാലാഖമാരുടെ തസ്തിക ഒഴിഞ്ഞു കിടന്നു...ദേവലോകത്ത് ആകെ കണ്‍ഫ്യൂഷന്‍. കുറച്ച് കാലമായിട്ട് ആര്‍ക്കും മാലാഖപ്പണിയോട് വലിയ മതിപ്പില്ല. പണ്ടത്തെ പോലെ ദൈവപുത്രനു കാവല്‍ പോകാനും, സുവാര്‍ത്തകള്‍ മനുഷ്യജന്മങ്ങളിലേക്ക് എത്തിക്കാനും, സ്വപ്നങ്ങളില്‍ പൂക്കളുടെയും സുതാര്യതയുടെയും പരിശുദ്ധിയുടേയും വെള്ളവസ്ത്രമണിഞ്ഞ് സ്വപ്നങ്ങളില്‍ പ്രത്യക്ഷപ്പെടലുമൊക്കെ ഇന്നെവിടെ നടക്കാനാ? ഇന്നങ്ങനെ വല്ലതും നടന്നാല്‍ ദൈവപുത്രനെ എടുത്ത് ഓടില്ലെ മനശ്ശാസ്ത്രജ്ഞന്റെ അടുത്തേക്ക്? ഇപ്പോള്‍ ഉള്ള മാലാഖമാര്‍ക്കധികവും പണി മോഡലിങ്ങാ ക്രിസ്തുമസ് കാര്‍ഡിലും, കലണ്ടറിലും, ബാലരമയിലും... ആരാവാനാ മാലാഖ?!!! അല്ല അവരെ പറഞ്ഞിട്ടും കാര്യമില്ല.
എന്നാലും ദേവലോകത്ത് മാ‍ലാഖമാരില്ലാതെയും പറ്റില്ലാലോ? പരസ്യത്തിലൊക്കെ പറഞ്ഞിരിക്കുന്ന പോലെ സ്വര്‍ഗ്ഗത്തില്‍ വീണ മീട്ടാനും, പാനീയം പകര്‍ന്നു കൊടുക്കാനും, വെണ്‍ചാമരം വീശാനും മാലാഖമാരില്ലെങ്കില്‍ സ്വര്‍ഗ്ഗത്തിന്റെ മാര്‍ക്കറ്റ് റേറ്റ് ആകെ ഇടിയും.
ദൈവവും പ്രായമായ മാലാഖമാരും ആകെ ചിന്താക്കുഴപ്പത്തിലായി... ഇപ്പോള്‍ പഴയ പോലെ മരണമൊക്കെ കുറവായത് കൊണ്ട് പ്രായന്മായി മരിക്കുന്നവരെയാ മാലാഖയായി നിയമിക്കുക പതിവ്. അടിയന്തരാവസ്ഥ കണക്കിലെടുത്ത് ഒരു അടിയന്തര മീറ്റിംഗ് വിളിച്ചു കൂട്ടി. ദിവസങ്ങളോളം നീണ്ടു നിന്ന മീറ്റിംഗ്.
അവസാനം തീരുമാനം പ്രഖ്യാപിച്ചു- ഒരു മാസ് റിക്രൂട്ട്മെന്റ് ഇല്ലാതെ പറ്റില്ല. ബ്ലൂ പ്രിന്റ് തയ്യാറായി, ആക്ഷന്‍ പ്ലാന്‍ റെഡിയായി, ഒരു കൊല്ലത്തിനുള്ളില്‍ മാലാഖ പോസ്റ്റ് ഒക്കെ നിറഞ്ഞിരിക്കണം...റിക്രൂട്ട്മെന്റ് ഓഫീസേഴ്സ് നാലുപാടും ഓടി. നരകത്തിലെ ഉദ്യോഗസ്ഥരുടെ സഹായവും തേടി.

ഒരു വര്‍ഷത്തിനുള്ളില്‍ ടാര്‍ജറ്റ് കമ്പ്ലീറ്റ്!!! ഫയല്‍ ദൈവത്തിനു മുമ്പില്‍ ഹാജരാക്കി.

തട്ടേക്കാട് ബോട്ട് മുക്കിയ വകയില്‍ - 18 മാലാഖകള്‍

അവിട്ടം തിരുനാള്‍ ഹോസ്പിറ്റല്‍ അണുബാധ വകയില്‍ - 40 മാലാഖകള്‍

നോയിഡ മോഹീന്ദര്‍ സിങ്/ സുരേന്ദര്‍ വകയില്‍ - 40 മാലാഖകള്‍

മാതാപിതാക്കള്‍ കൊന്നത് വകയില്‍ - 78 മാലാഖകള്‍

പട്ടിണി മരണം വകയില്‍ - 1300 മാലാഖകള്‍

മറ്റു വകയില്‍ - 1000 മാലാഖകള്‍

ആകെ എണ്ണം = 2476 മാലാഖകള്‍

ഒപ്പ്. ചീഫ് ഓഫീസര്‍.

11 comments:

Anonymous said...

ഹാവൂ‍ .. തസ്തികകള്‍ നികത്തി എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.

അങ്കിള്‍. said...

ഐഷ ഈ പോസ്റ്റൊന്നു വായിച്ചു നോക്കൂ. പ്രത്യേകിച്ച്‌ അതില്‍ അഞ്ചല്‍ക്കാരന്റെ കമന്റ്‌.

Inji Pennu said...

പ്രിയ ഐശിബി,
ബ്ലോഗ് തുറന്നുവല്ലെ? വല്ലാണ്ടായായിരുന്നു ഇത് അടച്ച് പൂട്ടി സാക്ഷയിട്ടപ്പോള്‍. എന്റെ ബ്ലോഗില്‍ താങ്കള്‍ക്ക് വേണ്ടി ഒരു പോസ്റ്റ് തയ്യാറാക്കന്‍ തുടങ്ങുവായിരുന്നു. അങ്ങിനെ ഒന്നൂടെ വന്ന് എത്തിനോക്കിയപ്പോള്‍ ദേ ഇവിടെയുണ്ടാള്. എന്തുകൊണ്ട് താങ്കള്‍ അടച്ചുപൂട്ടിയെന്ന് ഞാന്‍ ഊഹിച്ചതു വെച്ച്, അങ്ങിനെ വീണ്ടും പര്‍ദ്ദയിടരുതേ എന്നൊരു അപേക്ഷയുമായി ഇവിടെ ചുറ്റിപറ്റി കറങ്ങാന്‍ തുടങ്ങിയിട്ട് കുറേ നാളായിരുന്നു.

എന്തായാലും ഇത് തുറന്നത് നന്നായി. ഇവിടെ തന്നെ കാണണം ഇങ്ങിനെ തന്നെ. പല ജോലികളും നമ്മള്‍ക്ക് ഒരുമിച്ച് ചെയ്തു തീര്‍ക്കാനുണ്ട്!
സ്നേഹം.

മൂര്‍ത്തി said...

ആശയം കൊള്ളാം...എങ്കിലും കണക്ക് ശരിയോ? ഇറാഖില്‍ എത്ര മാലാഖമാരാണ്? മറ്റിടങ്ങളില്‍? പട്ടിണിയും തൊഴിലില്ലായ്മയും ദാരിദ്ര്യവും മൂലം ലോകമെമ്പാടും എത്ര മാലാഖകള്‍? നരകത്തിന്റെ ഉദ്യോഗസ്ഥര്‍ ശരിക്ക് ജോലി ചെയ്യുന്നുണ്ട്‌ എന്നതില്‍ സംശയമൊന്നുമില്ല...

കരീം മാഷ്‌ said...

ഗര്‍ഭപാത്രത്തില്‍ നിന്നു തന്നെ പ്രാണനെടുക്കപ്പെട്ട മാലാഖമാരെക്കുറിച്ചു പറയാന്‍ മറന്നതെന്തേ!
ഒരു വിരല്‍ മറ്റൊരാള്‍ക്കു നേരെ ചൂണ്ടുമ്പോള്‍,
മറ്റു മൂന്നു വിരല്‍ തനിക്കു നെരേയും ഒന്നു ദൈവത്തിനു നേരെയും ചൂണ്ടുന്നുവെന്ന സത്യം
ഓര്‍ക്കാന്‍ കഴിയാഞ്ഞതോ? അതോ മനപ്പൂര്‍വ്വം വിട്ടു കളയുന്നതോ?
നന്നായി.

Siju | സിജു said...

മാലാഖമാരെ ഇനിയും ആവശ്യമുണ്ടാകുമോ ആവോ..

Dinkan-ഡിങ്കന്‍ said...

നല്ല ചിന്ത
ഇതില്‍ പുതുമയുണ്ട്
qw_er_ty

Anonymous said...

I had been going through this blog with a preocuupation that,you were trying to act as a writer.But this one is really creative...kudos and keep writing....

fawazabdulla said...

thanaalu dangeranalla aisibi...

Sandeep said...

ee maalakhamarude kaaryam njaan marannu poyi...athil njaan manassuruki lajjikkunnu.

Sandeep said...

ee malakhamare njaan enthe marannu...njaan athil lajjikkunnu.