Saturday, May 5, 2007

ഞാനല്ല...മരമാണ്.

ഒരു പൂവിറുത്ത് അവര്‍ പറഞ്ഞു,
വളരൂ...
ഒരു ചില്ലയൊടിച്ച് അവര്‍ പറഞ്ഞു,
വളരൂ...
വേരുകളറുത്ത് മാറ്റി അവര്‍ പറഞ്ഞു,
വളരൂ...
വെള്ളമെല്ലാം വറ്റിച്ച് അവര്‍ പറഞ്ഞു,
വളരൂ...
അത്ഭുതം!!
അത് വളര്‍ന്നു.

16 comments:

പൊന്നപ്പന്‍ - the Alien said...

വല്ലാത്തൊരു വിഷ്വല്‍!
നന്നായി.

Unknown said...

അസ്സലായിരിക്കുന്നു.
പക്ഷേ, അത് വളര്‍ന്നതില്‍ എനിക്കതിശയമില്ല. അത് വളരേണ്ടതായിരുന്നു

ഗുപ്തന്‍ said...

നന്നായി അയിസിബി... വളരെ നന്നയി എഴുതിയിരിക്കുന്നു...

അഭിനന്ദനങ്ങള്‍

താങ്കളുടെ സാഹചര്യത്തില്‍ ബ്ലോഗ്ഗിനു മോഡറേഷന്‍ വച്ചതും നന്നായി.. പേപ്പിടിച്ച് ജന്മങ്ങളെ പുറത്തു നിറുത്താന്‍ ഉപകരിക്കും.

Pramod.KM said...

വളറ്ന്നോട്ടെ.
അങ്ങനെയല്ലേ വേണ്ടത്?;)

വേണു venu said...

വളര്‍ന്നതെല്ലാം അതാണു്.:)

RR said...

വളരണ്ടത്‌ എന്നായാലും വളരും... ആരൊക്കെ എന്തൊക്കെ ചെയ്താലും ശരി... :)

അഞ്ചല്‍ക്കാരന്‍ said...

ലളിതം
സൌമ്യം
ദീപ്തം
സുന്ദരം
നല്ലയെഴുത്ത്..
അഭിനന്ദനങ്ങള്‍
കൂടുതല്‍ പ്രതീക്ഷിക്കുന്നു.

Kaithamullu said...

അയിസിബീ,

ഐസീ ഭീ ഹോത്തീ ഹേ!

shameer said...

വെരുതെ വളര്‍ന്നിട്ടു കര്യമില്ലാ....പൂക്കളും കയ്കളും ഉന്ദകണം....മറ്റ് ജീവികല്‍ക്കു തണലാവണം

അങ്കിള്‍. said...

ഞാന്‍ മുമ്പ്‌ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. ബൂലോഗര്‍ നല്ലവരാണ്‌. അവര്‍ നാരായവേരറുത്തില്ലല്ലോ?. അറുക്കില്ല, ഒരിക്കലും. 'തീയില്‍ കുരുത്തത്‌ വെയിലത്ത്‌ വാടുകില്ല' എന്നത്‌ തെളിയിച്ചു കൊടുത്തില്ലേ.

സുല്‍ |Sul said...

ഇതൊക്കെ എനിക്കും ദഹിക്കും.
നന്നായി ഐസിബി :)
-സുല്‍

Ziya said...

വെള്ളമൊഴിച്ചാലും വളരും
വെള്ളമൊഴിച്ചില്ലേലും വളരും...
വെള്ളമൊഴിച്ചു വളര്‍ന്നാല്‍ വിളയും
ഒഴിക്കാതെ വളര്‍ന്നാല്‍ വളയും.....
(കട്: കുഞ്ഞുണ്ണിമാഷ്)
ഓടോ. ഞാന്‍ ഇവിടെത്തന്നെയുണ്ട്.

മുസ്തഫ|musthapha said...

ആഴമുള്ള കുഞ്ഞുവരികള്‍... നന്നായിരിക്കുന്നു.

Sreejith K. said...

തീക്ഷ്ണം. ഐഷയുടെ ധൈര്യവും ഉള്ളിലുള്ള വളരാനുള്ള ആഗ്രഹവും ഒക്കെ വ്യക്തമാക്കുന്ന കവിത. മനോഹരം.

മുസാഫിര്‍ said...

പാറപ്പുറത്ത് വളരുന്ന ബോണ്‍സായ് മരങ്ങള്‍ പോലെ ചെറുതും എന്നാല്‍ കരുത്തുറ്റതുമായി അവ വളരട്ടെ !കവിതയുടെ ശീര്‍ഷകത്തിന് 10 മാര്‍ക്ക് സ്പെഷലായി .

Anonymous said...

enikkoru pinnaaakkum manassilaayilla :(